‘ടോക്‌സിക്കായ തൊഴില്‍ സംസ്‌കാരം’; അദാനി കുരുക്കില്‍പ്പെട്ട മാധബി ബുച്ചിനെതിരെ സെബി ജീവനക്കാര്‍

മനുഷ്യരെക്കൊണ്ട് പറ്റാത്ത യമണ്ടന്‍ ടാര്‍ജറ്റുകള്‍ നിശ്ചയിക്കുന്നു എന്നതാണ് മറ്റൊരു ആരോപണം

ആക്രോശം, ആക്ഷേപം, അധിക്ഷേപം… ഇതൊക്കെ നടത്തുന്ന ഒരു നേതൃത്വമാണ് സെബിയിലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സഹപ്രവര്‍ത്തകരെ ബഹുമാനിക്കാതെയുള്ള മാധബി പുരി ബുച്ചിൻ്റെ നേതൃത്വത്തിനെതിരെ ധനമന്ത്രാലയത്തിന് കത്തയച്ചിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. ടോക്‌സിക്കായ തൊഴില്‍ സംസ്‌കാരം വളര്‍ത്തുന്നുവെന്ന ആരോപണമാണ് ഇവര്‍ സെബി നേതൃത്വത്തിനെതിരെ ഉന്നയിക്കുന്നത്.

ബഹുമാനമാകാം ലേശം…

‘മേലധികാരിയില്‍ നിന്ന് ബഹുമാനം തേടി’ കത്തയക്കേണ്ട ഗതികേടിലാണ് രാജ്യത്തെ തന്നെ ഏറ്റവും സമുന്നതമായ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍. ‘Grievances of Sebi Officers-A Call for Respect’ എന്ന തലക്കെട്ടോടെയാണ് ഉദ്യോഗസ്ഥര്‍ കത്തെഴുതിയിരിക്കുന്നത്. ടീം അംഗങ്ങളോട് കര്‍ക്കശവും അണ്‍പ്രൊഫഷണലുമായ ഭാഷ ഉപയോഗിക്കുന്നു. മിനുട്ട് വച്ച് തങ്ങളുടെ പ്രവര്‍ത്തികള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കല്‍ എന്നിവയൊക്കെയാണ് ദേഷ്യം വന്നാല്‍ ബുച് ചെയ്യുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

മനുഷ്യരെക്കൊണ്ട് പറ്റാത്ത യമണ്ടന്‍ ടാര്‍ജറ്റുകള്‍ നിശ്ചയിക്കുന്നു എന്നതാണ് മറ്റൊരു ആരോപണം. പകുതിയോളം ഓഫിസേഴ്‌സ് ഒപ്പിട്ട പരാതിയാണ് ധനമന്ത്രാലയത്തിൽ എത്തിയത്. സെബി മാനേജ്‌മെന്റ് പരാതികള്‍ കേള്‍ക്കാതെ വന്നതോടെയാണ് മന്ത്രാലയത്തിന് പരാതി അയച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ജീവനക്കാരുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നു

ഇത്തരം നടപടികള്‍ തങ്ങളുടെ മാനസിക ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സെബിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ജീവനക്കാരോട് സൗഹൃദപരമല്ലാതെ അന്തരീക്ഷത്തിൻ്റെ പേരില്‍ ആശങ്ക ഉയരുന്നത്. ഉദ്യോഗസ്ഥരുടെ വര്‍ക്ക് ലൈഫ് ബാലന്‍സിനെയും ബുച്ചിൻ്റെ പെരുമാറ്റം സാരമായി ബാധിക്കുന്നുണ്ട്. ഉയര്‍ന്ന ഗ്രേഡില്‍ ജോലിചെയ്യുന്നവര്‍ പോലും മേലധികാരികളുടെ പ്രതികാര മനോഭാവം ഭയന്ന് പരാതി പറയാറില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞ രണ്ട്- മൂന്ന് വര്‍ഷമായി സെബിയെ മുന്നോട്ട് നയിക്കുന്ന ഘടകം ഭയമാണെന്നും ഇവര്‍ ആരോപിക്കുന്നു. കൂടാതെ സ്ഥാപനത്തില്‍ അടിച്ചമര്‍ത്തുന്ന തരത്തിലുള്ള അന്തരീക്ഷമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സെബിയുടെ മറുപടി

ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുന്നുണ്ട് എന്നാണ് സെബി പറയുന്നത്. റിവ്യൂ മീറ്റിങ്ങുകളുടെ ഫോര്‍മാറ്റ് മാറ്റിയിട്ടുണ്ടെന്നും സെബി വ്യക്തമാക്കി.

വിവാദങ്ങളില്‍ മാധബി

ഹിന്‍ഡന്‍ബര്‍ഗിൻ്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ കുറ്റാരോപിത സ്ഥാനത്ത് നില്‍ക്കുന്ന വ്യക്തിയാണ് മാധബി പുരി ബുച്ച്. മാധബിയും ഭര്‍ത്താവും നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗിൻ്റെ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. ബര്‍മുഡ, മൗറീഷ്യസ് എന്നിവിടങ്ങളിലെ കടലാസ് കമ്പനികളില്‍ ഇവര്‍ നിക്ഷേപം നടത്തിയെന്നും ഈ കമ്പനികള്‍ പിന്നീട് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ പങ്കാളികളായെന്നുമാണ് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നത്.

അദാനി ഗ്രൂപ്പിനെതിരെ 2023 ജനുവരിയില്‍ തങ്ങള്‍ നേരത്തെ പുറത്തുവിട്ട ആരോപണങ്ങളില്‍ അന്വേഷണം നടത്താത്ത സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ബോര്‍ഡിന്റെ നിലപാടിന് പിന്നിലും ഇതാണ് കാരണമെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നുണ്ട്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ് ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്തിക്കടക്കുന്ന ആദ്യദമ്പതികളായി ചരിത്രം കുറിച്ചത്. പ്രസിദ്ധമായ രാമസേതു പാതയിലൂടെ ആണ് ഇവർ നീന്തൽ പൂർത്തിയാക്കിയത്. മെയ് 7ന് പുലർച്ചെ ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്നാണ് ഇവർ നീന്തൽ ആരംഭിച്ചത്. 10 മണിക്കൂർ 45...

Keep exploring...

ചില രാജ്യങ്ങളിൽ പാമ്പുകൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ലോകത്ത് പാമ്പുകൾ സ്വാഭാവികമായി കാണപ്പെടാത്ത രാജ്യങ്ങൾ എന്ന ആശയം പലർക്കും ആദ്യം ഓർമ്മിപ്പിക്കുന്നത് ന്യൂസിലാൻഡിനെയാണ്. എന്നാൽ ഈ പട്ടികയിൽ...

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ്...

More News

എട്ട് വർഷത്തിന് ശേഷം ആകാശവാണിയിൽ അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം; മോഹൻലാലും ഭാഗമാകും

ആകാശവാണി ശ്രോതാക്കൾക്ക് ഗൃഹാതുര അനുഭവമായി അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം. എട്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് റേഡിയോ നാടകങ്ങളുടെ...

ചില രാജ്യങ്ങളിൽ പാമ്പുകൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ലോകത്ത് പാമ്പുകൾ സ്വാഭാവികമായി കാണപ്പെടാത്ത രാജ്യങ്ങൾ എന്ന ആശയം പലർക്കും ആദ്യം ഓർമ്മിപ്പിക്കുന്നത് ന്യൂസിലാൻഡിനെയാണ്. എന്നാൽ ഈ പട്ടികയിൽ...

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ്...

ക്രീസിൽ ഉർവിൽ കൊടുങ്കാറ്റ്; റെക്കോർഡുകൾ തകർത്തെറിഞ്ഞ് ചെന്നൈയുടെ പുത്തൻ താരം

ഐ.പി.എൽ 2026-ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ചെന്നൈ സൂപ്പർ കിങ്സിന്റെ ഗുജറാത്തി താരം ഉർവിൽ പട്ടേൽ ചരിത്ര നേട്ടം...

വിജയ്–എം.കെ. സ്റ്റാലിൻ കൂടിക്കാഴ്ച: തമിഴ്‌നാട് രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങളുടെ തുടക്കമോ?

| വേദനായകി തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ കൗതുകവും ചർച്ചയും സൃഷ്ടിച്ച സംഭവങ്ങളിലൊന്നായി മാറുകയാണ് എം.കെ. സ്റ്റാലിനും പുതിയ മുഖ്യമന്ത്രി വിജയ്‌യും...

എം‌ജി‌എൻ‌ആർ‌ഇ‌ജി‌എക്ക് പകരമായി വി‌ബി-ജി റാം ജി ആക്റ്റ്; ഗ്രാമീണ തൊഴിലാളികൾക്ക് എന്ത് മാറ്റങ്ങൾ?

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (എംജിഎൻആർഇജിഎ) പകരമായി, റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) നുള്ള പുതിയ...

മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ സിദ്ധരാമയ്യ; വിലപ്പെട്ട സ്ഥാനങ്ങൾ വാഗ്‌ദാനം

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് വേണ്ടി ഉറച്ചുനില്‍ക്കുന്ന മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ ഇറങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അനുനയ...

ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ പിണറായി വിജയൻ ഇനിമുതൽ താമസം

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. തിരുവനന്തപുരത്ത് വാടക വീടെടുത്തു. ബേക്കറി ജംഗ്ഷനിലാണ് വീടെടുത്തത്. ഡൽഹിയിൽ നിന്ന്...