സെബി ഇപ്പോഴും മൗനത്തിലാണ്

2022ലാണ് SEBIയുടെ ചെയര്‍പേഴ്‌സണ്‍ ആയി മാധബി പുരി ബുച്ച് നിയമിക്കപ്പെടുന്നത്. ഇതേ മാധബി ബുച്ച് തന്നെയായിരുന്നു 2021ല്‍ അദാനി ഓഹരികളുടെ ഉടമസ്ഥത സംബന്ധിച്ച അന്വേഷണത്തിന് SEBI യെക്കൊണ്ട് ഉത്തരവ് ഇറക്കിപ്പിച്ചതെന്നോര്‍ക്കണം.

| സഹദേവൻ

അദാനിയുടെ ഓഫ്‌ഷോര്‍ കമ്പനികളില്‍ SEBI ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചും അവരുടെ ഭര്‍ത്താവും ഗണ്യമായ അളവില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് വിവരം (10-08-2024) ഹിന്‍ഡെന്‍ബെര്‍ഗ് പുറത്തുവിടുകയുണ്ടായി. ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുടെ നേതൃത്വത്തില്‍ മൗറീഷ്യസ് പോലുള്ള, നികുതി സ്വര്‍ഗ്ഗത്തില്‍- വിദേശ രാജ്യങ്ങളില്‍ ഇരുന്നുകൊണ്ട് ഓഹരി വിപണിയിലെ കൃത്രിമം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് ആദ്യ ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടില്‍ വിശദമായിത്തന്നെ പ്രതിപാദിച്ചിരുന്നു.

അദാനിയുടെ ഓഹരി വിപണിയിലെ കൃത്രിമത്വങ്ങളെക്കുറിച്ചുള്ള വിഷയങ്ങളില്‍ സെബി ചെയര്‍മാന്‍ മാധബി പുരി ബുച്ച് കൃത്യമായ മൗനം പാലിക്കുകയായിരുന്നു നാളിതുവരെ. 2023 ജനുവരിയില്‍ ആദ്യ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം അതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമായി അവര്‍ പറഞ്ഞത്, ‘Adani- Hindenburg വിഷയത്തില്‍ അഭിപ്രായം പറയുന്നത് sub-judice ആകുമെന്ന്’ ആയിരുന്നു.

എന്നാല്‍ അദാനിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും അവര്‍ അന്വേഷണം നടത്താന്‍ വിസമ്മതിക്കുകയോ മൗനം പാലിക്കുകയോ ചെയ്തുപോന്നു. National Stock Exchange -NSEക്ക് 300 കോടി രൂപ തിരിച്ചടക്കാന്‍ സുപ്രീം കോടതി SEBIയോട് ആവശ്യപ്പെട്ടതിനെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ മാധബി പുരിയുടെ മറുപടി ‘Entity specific issues’ ല്‍ അഭിപ്രായം പറയാന്‍ കഴിയില്ലെന്നായിരുന്നു ‘Entity specific’ ആയി എന്തുകൊണ്ട് അവര്‍ മൗനം പാലിച്ചു എന്നതിന്റെ ഉത്തരമാണ് ഹിന്‍ഡന്‍ബെര്‍ഗ് ഇപ്പോള്‍ പുറത്തിവിട്ടിരിക്കുന്നത്.

2022ലാണ് SEBIയുടെ ചെയര്‍പേഴ്‌സണ്‍ ആയി മാധബി പുരി ബുച്ച് നിയമിക്കപ്പെടുന്നത്. ഇതേ മാധബി ബുച്ച് തന്നെയായിരുന്നു 2021ല്‍ അദാനി ഓഹരികളുടെ ഉടമസ്ഥത സംബന്ധിച്ച അന്വേഷണത്തിന് SEBI യെക്കൊണ്ട് ഉത്തരവ് ഇറക്കിപ്പിച്ചതെന്നോര്‍ക്കണം. എന്നാല്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കുള്ള കടന്നുവരവോടെ അദാനി ഓഹരികള്‍ സംബന്ധിച്ച അന്വേഷണം നിലച്ചു. ഓഹരി വിപണിയിലെ കൃത്രിമത്വങ്ങളെ നിയന്ത്രിക്കുക എന്നതാണ് SEBlയുടെ ജോലി. SEBlയെ ആര് നിയന്ത്രിക്കും എന്നതാണ് ഇപ്പോഴത്തെ ചോദ്യം

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ് ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്തിക്കടക്കുന്ന ആദ്യദമ്പതികളായി ചരിത്രം കുറിച്ചത്. പ്രസിദ്ധമായ രാമസേതു പാതയിലൂടെ ആണ് ഇവർ നീന്തൽ പൂർത്തിയാക്കിയത്. മെയ് 7ന് പുലർച്ചെ ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്നാണ് ഇവർ നീന്തൽ ആരംഭിച്ചത്. 10 മണിക്കൂർ 45...

Keep exploring...

ചില രാജ്യങ്ങളിൽ പാമ്പുകൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ലോകത്ത് പാമ്പുകൾ സ്വാഭാവികമായി കാണപ്പെടാത്ത രാജ്യങ്ങൾ എന്ന ആശയം പലർക്കും ആദ്യം ഓർമ്മിപ്പിക്കുന്നത് ന്യൂസിലാൻഡിനെയാണ്. എന്നാൽ ഈ പട്ടികയിൽ...

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ്...

More News

എട്ട് വർഷത്തിന് ശേഷം ആകാശവാണിയിൽ അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം; മോഹൻലാലും ഭാഗമാകും

ആകാശവാണി ശ്രോതാക്കൾക്ക് ഗൃഹാതുര അനുഭവമായി അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം. എട്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് റേഡിയോ നാടകങ്ങളുടെ...

ചില രാജ്യങ്ങളിൽ പാമ്പുകൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ലോകത്ത് പാമ്പുകൾ സ്വാഭാവികമായി കാണപ്പെടാത്ത രാജ്യങ്ങൾ എന്ന ആശയം പലർക്കും ആദ്യം ഓർമ്മിപ്പിക്കുന്നത് ന്യൂസിലാൻഡിനെയാണ്. എന്നാൽ ഈ പട്ടികയിൽ...

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ്...

ക്രീസിൽ ഉർവിൽ കൊടുങ്കാറ്റ്; റെക്കോർഡുകൾ തകർത്തെറിഞ്ഞ് ചെന്നൈയുടെ പുത്തൻ താരം

ഐ.പി.എൽ 2026-ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ചെന്നൈ സൂപ്പർ കിങ്സിന്റെ ഗുജറാത്തി താരം ഉർവിൽ പട്ടേൽ ചരിത്ര നേട്ടം...

വിജയ്–എം.കെ. സ്റ്റാലിൻ കൂടിക്കാഴ്ച: തമിഴ്‌നാട് രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങളുടെ തുടക്കമോ?

| വേദനായകി തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ കൗതുകവും ചർച്ചയും സൃഷ്ടിച്ച സംഭവങ്ങളിലൊന്നായി മാറുകയാണ് എം.കെ. സ്റ്റാലിനും പുതിയ മുഖ്യമന്ത്രി വിജയ്‌യും...

എം‌ജി‌എൻ‌ആർ‌ഇ‌ജി‌എക്ക് പകരമായി വി‌ബി-ജി റാം ജി ആക്റ്റ്; ഗ്രാമീണ തൊഴിലാളികൾക്ക് എന്ത് മാറ്റങ്ങൾ?

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (എംജിഎൻആർഇജിഎ) പകരമായി, റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) നുള്ള പുതിയ...

മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ സിദ്ധരാമയ്യ; വിലപ്പെട്ട സ്ഥാനങ്ങൾ വാഗ്‌ദാനം

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് വേണ്ടി ഉറച്ചുനില്‍ക്കുന്ന മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ ഇറങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അനുനയ...

ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ പിണറായി വിജയൻ ഇനിമുതൽ താമസം

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. തിരുവനന്തപുരത്ത് വാടക വീടെടുത്തു. ബേക്കറി ജംഗ്ഷനിലാണ് വീടെടുത്തത്. ഡൽഹിയിൽ നിന്ന്...