ആര്യാടൻ ഷൗക്കത്ത് തുറന്ന് വിടുന്നത് ബിജെപിയുമായി സഖ്യത്തിലേക്ക് പോകുന്ന സതീശ – സുധാകര നേതൃ ദ്വന്ദത്തോടുള്ള പോരാട്ടം

സംസ്ഥാന കോൺഗ്രസ് നേതൃത്വത്തോടുള്ള മതനിരപേക്ഷ മുസ്ലിം സമൂഹത്തിന്റെ വിയോജിപ്പും മുന്നറിയിപ്പുമാണ് ആര്യാടൻ ഷൗക്കത്തിന്റെ റാലിയുടെ വിജയം കാണിക്കുന്നത് .

- Advertisement -
- Advertisement -

| പികെ സുരേഷ് കുമാർ

ആര്യാടൻ ഷൗക്കത്ത് തുറന്ന് വിടുന്നത് കേവലം വിഡി സതീശ – കെ സുധാകര നേതൃത്വത്തിന് എതിരായ അവശിഷ്ട എ ഗ്രൂപ്പിന്റെ വിയോജിപ്പല്ല…മറിച്ച് ബിജെപിയുമായി സഖ്യത്തിലേക്ക് പോകുന്ന സതീശ – സുധാകര നേതൃ ദ്വന്ദത്തോടുള്ള പോരാട്ടമാണ് . കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് പാലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യ പരിപാടി ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ ഷൗക്കത്ത് സംഘടിപ്പിച്ചതിന്റെ പ്രധാന കാരണം പാലസ്തീൻ വിഷയത്തിലെ സംസ്ഥാന നേതൃത്വത്തിന്റെ അഴകൊഴമ്പൻ നിലപാട് മൂലമാണ്.

സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിലപാടിന് സമാനമാണ് . കോൺഗ്രസായി നിൽക്കുക , എന്നാൽ ബിജെപിയുടെ രാഷ്ട്രീയ നയങ്ങളോട് സമരസപ്പെടുക എന്ന നിലയാണ് ഇന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റേത്.

ആര്യാടൻ മുഹമ്മദിന്റെ രാഷ്ട്രീയ നിലപാടിനോട് വിയോജിക്കുമ്പോഴും അദ്ദേഹം മരണം വരെയും ഉയർത്തിപ്പിടിച്ച ഉന്നതമായ മതേതരത്വ – മതനിരപേക്ഷ നിലപാടിനെ ഒരിക്കലും തള്ളിപ്പറയാനാകില്ല.. മുസ്ലിം സ്വത്വവാദിയല്ലാത്ത മുസ്ലിമായ മതനിരപേക്ഷ കോൺഗ്രസ് നേതാവായിരുന്നു ആര്യാടൻ മുഹമ്മദ്.. മകൻ ആര്യാടൻ ഷൗക്കത്തിനെ കുറിച്ചും ഇക്കാര്യത്തിൽ മറിച്ചൊരു അഭിപ്രായം എനിക്കില്ല. എ ഗ്രൂപ്പ് കൂടെ ഉണ്ടെങ്കിൽ അങ്ങിനെ , അല്ലെങ്കിൽ തനിച്ച് എന്ന നിലയിൽ തന്നെയാണ് ആര്യാടൻ ഷൗക്കത്ത് സതീശ -സുധാകര കോൺഗ്രസിന് എതിരെ പോർമുഖം തുറന്നിരിക്കുന്നത്.

ഷൗക്കത്ത് നേതൃത്വം നൽകിയ പാലസ്തീൻ ഐക്യദാർഢ്യ റാലി നടത്തരുത് എന്ന് കെപിസിസി നേതൃത്വം രേഖാമൂലം ആവശ്യപ്പെട്ടിട്ടും അത് തള്ളി ഷൗക്കത്ത് റാലി നടത്തി . തോരാ മഴയെ അവഗണിച്ച് അതിൽ ആയിരക്കണക്കിന് ജനങ്ങൾ ഒഴുകിയെത്തി.. കാരണം മുസ്ലിം സമൂഹം ഇന്ന് രാജ്യത്ത് അഭിമുഖീകരിക്കുന്ന വിവിധ പ്രതിസന്ധികളുടെ ഭയാശങ്കളുടെ ബാക്കി കൂടിയാണ് ആ കൂടിച്ചേരൽ.. മുസ്ലിം സമൂഹം ഹൈന്ദവ ഫാസിസ്റ്റുകളിൽ നിന്ന് അഭിമുഖികരിക്കുന്ന പ്രശ്നങ്ങളെ കോൺഗ്രസ് ആത്മാർത്ഥമായി അഡ്രസ്സ് ചെയ്യുകയില്ല എന്ന് അവർ തിരിച്ചറിഞ്ഞു കഴിഞ്ഞു.

സതീശ – സുധാകര ടീം കോൺഗ്രസിനെ കൊണ്ട് ചെന്നെത്തിക്കാൻ പോകുന്നത് സർവനാശത്തിലേക്കാണ്. ഇപ്പോൾ തന്നെ പാലക്കാട് , മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലായി കോൺഗ്രസിന് ഉള്ളത് 6 എംഎൽഎമാർ ആണ്.. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിലും 6 എംഎൽഎമാർ മാത്രമേ കോൺഗ്രസിന് ഈ ജില്ലകളിൽ ഉണ്ടായിരുന്നുള്ളൂ. മുസ്ലിം ലീഗും മുസ്ലിം സമൂഹവും കോൺഗ്രസിനെ കൈവിട്ടാൽ കേരളത്തിൽ കോൺഗ്രസ് മലബാറിൽ വട്ടപ്പൂജ്യമാകുകയും ബാക്കി കേവലം 5 സീറ്റിലേക്ക് ഒടുങ്ങിപ്പോകും. കെ സുധാകരൻ ശ്രമിക്കുന്നത് അവശിഷ്ട കോൺഗ്രസിനെ ബിജെപി പാളയത്തിലേക്ക് മൊത്തമായി എത്തിക്കാനാണ്.

സംസ്ഥാന കോൺഗ്രസ് നേതൃത്വത്തോടുള്ള മതനിരപേക്ഷ മുസ്ലിം സമൂഹത്തിന്റെ വിയോജിപ്പും മുന്നറിയിപ്പുമാണ് ആര്യാടൻ ഷൗക്കത്തിന്റെ റാലിയുടെ വിജയം കാണിക്കുന്നത് . കെപിസിസി നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് പാലസ്തീൻ ഐക്യദാർഡ്യ റാലി നടത്തിയ ഷൗക്കത്തിന്റെ നടപടി കെപിസിസി അച്ചടക്ക സമിതിയ്ക്ക് വിട്ടു. അച്ചടക്ക സമിതിയുടെ തീരുമാനം വരുന്നത് വരെ കോൺഗ്രസ് പരിപാടികളിൽ നിന്ന് ഷൗക്കത്തിന് കോൺഗ്രസ് നേതൃത്വം വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്ത് മത്സരിക്കണം എന്നാണ് ഷൗക്കത്തിന് ഒപ്പമുളളവർ ആവശ്യപ്പെടുന്നത്. ആ നിലയിൽ കാര്യങ്ങൾ പുരോഗമിക്കുന്നു എന്നാണ് അറിയുന്നത്. ( അങ്ങിനെ വന്നാൽ പൊന്നാനിയിൽ ലീഗ് പരാജയപ്പെടും ) ഒരു പക്ഷേ അവസാന നിമിഷം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ തന്ത്രജ്ഞതയ്ക്ക് മുന്നിൽ ഷൗക്കത്ത് വിട്ടുവീഴ്ച ചെയ്തേക്കാം. സെക്യുലർ മുസ്ലിങ്ങൾക്ക് അധിക നാൾ കോൺഗ്രസിന് ഒപ്പം തുടരാനാകില്ല എന്ന യാഥാർത്ഥ്യമാണ് ആര്യാടൻ ഷൗക്കത്തിലൂടെയും അദ്ദേഹത്തിന് ഒപ്പം അണിനിരക്കുന്നവരിലൂടെയും തുറന്ന് കാണിയ്ക്കപ്പെടുന്നത്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

43 വർഷം പഴക്കമുള്ള കമ്പനി ഉടമ വിറ്റു; തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ വിതരണം ചെയ്തു

അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ മിൻഡൻ നഗരത്തിൽ പ്രവർത്തിച്ചിരുന്ന 43 വർഷം പഴക്കമുള്ള ഒരു കുടുംബ ഉടമസ്ഥ കമ്പനിയുടെ വിൽപ്പനയ്ക്ക് പിന്നാലെ ജീവനക്കാർക്ക് ലഭിച്ച വൻ സാമ്പത്തിക സമ്മാനം ലോകശ്രദ്ധ നേടുന്നു. വാക്കർ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഫൈബർബോണ്ട് കോർപ്പറേഷൻ എന്ന ഇലക്ട്രിക്കൽ ഉപകരണ നിർമ്മാണ കമ്പനിയാണ് പവർ മാനേജ്‌മെന്റ് രംഗത്തെ ഭീമനായ ഈറ്റൺ എന്ന സ്ഥാപനത്തിന് 1.7...

Keep exploring...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...

More News

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...

43 വർഷം പഴക്കമുള്ള കമ്പനി ഉടമ വിറ്റു; തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ വിതരണം ചെയ്തു

അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ മിൻഡൻ നഗരത്തിൽ പ്രവർത്തിച്ചിരുന്ന 43 വർഷം പഴക്കമുള്ള ഒരു കുടുംബ ഉടമസ്ഥ കമ്പനിയുടെ വിൽപ്പനയ്ക്ക്...

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...

ആഡംബര കപ്പലിലെ ജീവനക്കാരിൽ രണ്ട് ഇന്ത്യക്കാർക്കും ഹാൻ്റെ വൈറസ് ബാധ

ഹാൻ്റെ വൈറസ് അണുബാധയുടെ ഒന്നിലധികം സാധ്യതയുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിലുള്ള രണ്ട്...

തമിഴ്‌നാട്ടിലെ ഇടത്–ടിവികെ സഹകരണത്തിന് പിന്നിൽ

| വേദനായകി തമിഴ്നാട് രാഷ്ട്രീയത്തിൽ നിലവിലെ അസ്ഥിരതകൾക്ക് പരിഹാരമായി പുതിയ രാഷ്ട്രീയ നീക്കങ്ങൾ നടന്നതായി ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു....

വിജയ് സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍; CPIM-CPI-VCK പിന്തുണയിൽ കേവല ഭൂരിപക്ഷമായി

തമിഴ്‌നാട്ടില്‍ വിജയ്ക്ക് ഭൂരിപക്ഷ പിന്തുണ ലഭിച്ചതോടെ സര്‍ക്കാര്‍ രൂപീകരിക്കും. സിപിഐഎം സിപിഐ, വിസികെ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ...

ഉമ്മൻചാണ്ടിയെ തൊട്ടാൽ പൊറുക്കില്ല; സതീശൻ അനുകൂല പ്രകടനത്തിൽ യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ്

വിഡി സതീശൻ അനുകൂല പ്രകടനത്തിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ്. പ്രകടനത്തിൽ ഉമ്മൻചാണ്ടിയുടെ ഫ്ലക്‌സ് കീറിയത്തിനെതിരെ പ്രതിഷേധം. ഫ്ലക്‌സ് കീറിയവർ...

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...