...
Home News ക്യുഎസ് ഏഷ്യ റാങ്കിംഗിൽ ഏഴ് ഇന്ത്യൻ സർവകലാ ശാലകൾ

ക്യുഎസ് ഏഷ്യ റാങ്കിംഗിൽ ഏഴ് ഇന്ത്യൻ സർവകലാ ശാലകൾ

ഇന്ത്യയിലെ ഏറ്റവും മികച്ച റാങ്കുള്ള സ്ഥാപനമായി തുടർച്ചയായ രണ്ടാം വർഷവും ഐഐടി- ഡൽഹി തുടർന്നു

315

ആഗോള ഉന്നത വിദ്യാഭ്യാസ ഏജൻസിയായ ക്യുഎസ് ക്വാക്വാറെല്ലി സൈമണ്ട്സ് 2026 -ലെ ഏഷ്യൻ യൂണിവേഴ്‌സിറ്റി റാങ്കിംഗ് പ്രഖ്യാപിച്ചു. ഏറ്റവും പുതിയ പട്ടിക പ്രകാരം, ഡൽഹി, മദ്രാസ്, ബോംബെ, കാൺപൂർ, ഖരഗ്‌പൂർ എന്നീ അഞ്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികൾ ഉൾപ്പെടെ ഏഴ് ഇന്ത്യൻ സ്ഥാപനങ്ങൾ ആദ്യ 100 സ്ഥാനങ്ങളിൽ ഇടം നേടിയിട്ടുണ്ടെങ്കിലും സമീപ വർഷങ്ങളിലെ ഏറ്റവും താഴ്ന്ന റാങ്കുകളാണ് ഇവക്കുള്ളത്.

‘ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി ഏഷ്യ റാങ്കിംഗിൽ ഏഴ് ഇന്ത്യൻ സ്ഥാപനങ്ങൾ മികച്ച 100 സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടം നേടി. മികച്ച 200 സ്ഥാപനങ്ങളിൽ 20 ഉം മികച്ച 500 സ്ഥാപനങ്ങളുടെ പട്ടികയിൽ 66 ഉം സ്ഥാനങ്ങൾ നേടി,’ -ലണ്ടൻ ആസ്ഥാനമായുള്ള ക്യുഎസ് ഒരു വാർത്താ കുറിപ്പിൽ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും മികച്ച റാങ്കുള്ള സ്ഥാപനമായി തുടർച്ചയായ രണ്ടാം വർഷവും ഐഐടി- ഡൽഹി തുടർന്നു. എന്നിരുന്നാലും, കഴിഞ്ഞ വർഷത്തെ 44ൽ നിന്ന് 15 സ്ഥാനങ്ങൾ താഴേക്ക് പോയി 59-ാം സ്ഥാനത്തേക്ക് താഴ്ന്നു. 2021നും 2025നും ഇടയിൽ, അതിൻ്റെ റാങ്ക് 44നും 47നും ഇടയിലായിരുന്നു.

അതേസമയം, മികച്ച 10 ഇന്ത്യൻ സ്ഥാപനങ്ങളിൽ ഏറ്റവും വലിയ ഇടിവ് ഐഐടി- ബോംബെ നേരിട്ടു. ഈ വർഷം 23 സ്ഥാനങ്ങൾ താഴേക്ക് പോയി 71-ാം സ്ഥാനത്തേക്ക് താഴ്ന്നു. ഇപ്പോൾ ഇന്ത്യൻ സ്ഥാപനങ്ങളിൽ നാലാം സ്ഥാനത്താണ്. 2021 മുതൽ 2024 വരെ, ഐഐടി- ബോംബെ തുടർച്ചയായി ഒന്നാം റാങ്കുള്ള ഇന്ത്യൻ സ്ഥാപനമായിരുന്നു. അതിൻ്റെ റാങ്ക് 37നും 42നും ഇടയിലായിരുന്നു.

ഐഐടികൾക്ക് പുറമെ, ക്യുഎസ് ഏഷ്യ യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2026ൽ ഐഐടികൾ കൂടാതെ ഐഐഎസ്‌സി ബാംഗ്ലൂർ ഇന്ത്യയിലെ മികച്ച ശാസ്ത്ര ഗവേഷണ സ്ഥാപനമാണ്, 64-ാം സ്ഥാനത്തും ഡൽഹി യൂണിവേഴ്‌സിറ്റി 95-ാം സ്ഥാനത്തും ഉണ്ട്.

ഈ വർഷം റാങ്കിംഗ് മെച്ചപ്പെടുത്തിയ ആദ്യ പത്തിൽ ഇടം നേടിയ ഏക ഇന്ത്യൻ സർവകലാശാല ചണ്ഡീഗഢ് സർവകലാ ശാലയാണ്. കഴിഞ്ഞ വർഷം 120-ാം സ്ഥാനത്തായിരുന്ന ഇത് 2026 -ലെ റാങ്കിംഗിൽ 109-ാം സ്ഥാനത്തേക്ക് ഉയർന്നു.

ക്യുഎസ് ഏഷ്യ യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2026

ഇന്ത്യയിലെ മികച്ച സർവകലാ ശാലകൾ ഇവയാണ്:

ഐഐടി- ഡൽഹി, റാങ്ക് 59
ഐഐഎസ്‌സി- ബാംഗ്ലൂർ, റാങ്ക് 64
ഐഐടി- മദ്രാസ്, റാങ്ക് 70
ഐഐടി- ബോംബെ, റാങ്ക് 71
ഐഐടി- കാൺപൂർ, റാങ്ക് 77
ഐഐടി- ഖരഗ്‌പൂർ, റാങ്ക് 77
ഡൽഹി സർവകലാശാല, റാങ്ക് 95

2026 -ലെ ക്യുഎസ് റാങ്കിംഗ് പ്രകാരം മികച്ച 10 ഏഷ്യൻ സർവകലാ ശാലകൾ ഇവയാണ്:

  1. ഹോങ്കോംഗ് സർവകലാശാല
  2. പീക്കിംഗ് യൂണിവേഴ്‌സിറ്റി
  3. നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂർ, നാൻയാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി
  4. ഫുഡാൻ സർവകലാശാല
  5. ഹോങ്കോംഗ് സയൻസ് ആൻഡ് ടെക്നോളജി സർവകലാശാല
  6. ചൈനീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോങ്ങും സിറ്റി യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്ങും
  7. സിൻ‌ഹുവ സർവകലാശാല
  8. ഹോങ്കോംഗ് പോളിടെക്നിക് യൂണിവേഴ്‌സിറ്റി

2026 -ലെ ക്യുഎസ് റാങ്കിംഗ് പ്രകാരം ലോകത്തിലെ മികച്ച 10 ആഗോള സർവകലാ ശാലകൾ ഇവയാണ്:

  1. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി), യുഎസ്
  2. ഇംപീരിയൽ കോളേജ് ലണ്ടൻ, യുണൈറ്റഡ് കിംഗ്ഡം
  3. സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി, യുണൈറ്റഡ് സ്റ്റേറ്റ്സ്
  4. ഓക്സ്ഫോർഡ് സർവകലാശാല, യുഎസ്
  5. ഹാർവാർഡ് യൂണിവേഴ്‌സിറ്റി, യുഎസ്
  6. കേംബ്രിഡ്ജ് സർവകലാശാല, യുകെ
  7. ETH സൂറിച്ച്, സ്വിറ്റ്സർലൻഡ്
  8. നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂർ (NUS)
  9. യുസിഎൽ, ലണ്ടൻ
  10. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (കാൽടെക്), യുഎസ്

വാർത്തകൾക്ക് വാട്‍സ് ആപ്പ് ഗ്രൂപ്പിൽ ചേരാം

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.