...
Home News International യുഎസ് ജെറ്റുകൾ തകർന്നു വീണു, എംബസി കോമ്പൗണ്ടിൽ തീപിടുത്തം

യുഎസ് ജെറ്റുകൾ തകർന്നു വീണു, എംബസി കോമ്പൗണ്ടിൽ തീപിടുത്തം

കുവൈത്തിനെ ലക്ഷ്യമിട്ട് ഇറാനിയൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തീവ്രമായ ഘട്ടത്തിലാണ് ഈ സംഭവങ്ങൾ

280

കുവൈത്തിൽ ഇറാൻ നടത്തിയ ആക്രമണത്തെ തുടർന്ന് യുഎസ് എംബസി കോമ്പൗണ്ടിനുള്ളിൽ തീയും പുകയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും തിങ്കളാഴ്‌ച നിരവധി യുഎസ് യുദ്ധവിമാനങ്ങൾ കുവൈത്തിൽ തകർന്നു വീണതായി ഗൾഫ് രാജ്യത്തിൻ്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

തകർന്ന വിമാനത്തിലെ എല്ലാ ജീവനക്കാരെയും സുരക്ഷിതമായി പുറത്തേക്ക് ചാടിയതായും വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയതായും കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്‌തു.

അവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് അറിയിച്ചു. എന്നാൽ, ഉൾപ്പെട്ട വിമാനങ്ങളുടെ എണ്ണമോ അപകട കാരണമോ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, കുവൈത്തിനെ ലക്ഷ്യമിട്ട് ഇറാനിയൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തീവ്രമായ ഘട്ടത്തിലാണ് ഈ സംഭവങ്ങൾ ഉണ്ടായത്.

കുവൈത്തിലെ പൗരന്മാർ എംബസിയിലേക്ക് വരരുതെന്ന് യുഎസ് നിർദ്ദേശം. അതേസമയം, ആക്രമണത്തിന് ശേഷം കുവൈറ്റ് സിറ്റിയിലെ യുഎസ് എംബസി കോമ്പൗണ്ടിനുള്ളിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ അലാറം ശബ്ദത്തോടൊപ്പം പരിസരത്ത് നിന്ന് പുക ഉയരുന്നത് കാണിച്ചു.

കുവൈത്തിലുള്ള തങ്ങളുടെ പൗരന്മാരോട് വീടിനുള്ളിൽ തന്നെ തുടരാനും സുരക്ഷിതമായി കഴിയാനും അമേരിക്ക നേരത്തെ അടിയന്തര മുന്നറിയിപ്പ് നൽകിയിരുന്നു. അപകടങ്ങളെ കുറിച്ചോ എംബസി കോമ്പൗണ്ടിനുണ്ടായ നാശനഷ്ടങ്ങളെ കുറിച്ചോ യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡിൽ (CENTCOM) നിന്ന് ഉടനടി പ്രതികരണമൊന്നും ലഭിച്ചില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.