...
Home News Kerala ആശുപത്രിയിൽ കയറി എസ്എഫ്ഐ പ്രവർത്തകർക്ക് മർദനം; മലപ്പുറത്ത് രാഷ്ട്രീയ പോര് മുറുകുന്നു

ആശുപത്രിയിൽ കയറി എസ്എഫ്ഐ പ്രവർത്തകർക്ക് മർദനം; മലപ്പുറത്ത് രാഷ്ട്രീയ പോര് മുറുകുന്നു

സംഘർഷത്തിൽ പരിക്കേറ്റ് ചേളാരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയ എസ്എഫ്ഐ പ്രവർത്തകരെ എംഎസ്എഫ്, യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായാണ് ആരോപണം. ഇതിന് പിന്നാലെ എംഎസ്എഫ് ജില്ലാ സെക്രട്ടറിയുടെ വീടിനു നേരെ പെട്രോൾ ബോംബാക്രമണവും ഉണ്ടായി.

89

കാലിക്കറ്റ് സർവകലാശാലയിലെ ഡിപ്പാർട്ട്‌മെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ വിജയത്തിന് പിന്നാലെ ക്യാമ്പസിലുണ്ടായ സംഘർഷം മലപ്പുറത്ത് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കി. കെഎസ്‌യു–എംഎസ്എഫ് സഖ്യത്തെ പരാജയപ്പെടുത്തി എസ്എഫ്ഐ ഒറ്റയ്ക്ക് മത്സരിച്ചാണ് വിജയം നേടിയത്. തുടർന്നുണ്ടായ സംഘർഷത്തിൽ ഇരുവിഭാഗത്തെയും പ്രവർത്തകർക്ക് പരിക്കേൽക്കുകയും പൊലീസ് ലാത്തിവീശുകയും ചെയ്തു.

സംഘർഷത്തിൽ പരിക്കേറ്റ് ചേളാരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയ എസ്എഫ്ഐ പ്രവർത്തകരെ എംഎസ്എഫ്, യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായാണ് ആരോപണം. ഇതിന് പിന്നാലെ എംഎസ്എഫ് ജില്ലാ സെക്രട്ടറിയുടെ വീടിനു നേരെ പെട്രോൾ ബോംബാക്രമണവും ഉണ്ടായി. സംഭവങ്ങളിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഎം നേതൃത്വങ്ങൾ പ്രഖ്യാപിച്ചതോടെ ജില്ലയിൽ രാഷ്ട്രീയ സംഘർഷാവസ്ഥ രൂക്ഷമാകുകയാണ്.

അതിനിടെ, മലപ്പുറം ജില്ലയിലെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐ വലിയ മുന്നേറ്റം നടത്തിയതും ചർച്ചയാകുന്നു. 30 കോളജുകളിൽ എസ്എഫ്ഐ വിജയിച്ചതായും ഒൻപത് കോളജുകൾ പുതുതായി പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്. എംഎസ്എഫ്–കെഎസ്‌യു സഖ്യത്തിൽനിന്ന് പൊന്നാനി എംഇഎസ് കോളജ്, പെരിന്തൽമണ്ണ പിടിഎം ഗവൺമെന്റ് കോളജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലാണ് എസ്എഫ്ഐ വിജയം നേടിയത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.