ഷാജിയുടെ വരവ് ബിജെപിക്ക് ലോട്ടറി; കാസർകോട് താമര വിരിയിക്കാൻ ബിജെപിയുടെ മാസ്റ്റർ പ്ലാൻ

ഒരു വശത്ത് യുഡിഎഫ് വോട്ടുകൾ കെ.എം. ഷാജിയും എൽഡിഎഫും ചേർന്ന് വിഭജിക്കുമ്പോൾ, മറുവശത്ത് ബിജെപി വോട്ടുകൾ കേന്ദ്രീകൃതമായി ലഭിച്ചാൽ ചരിത്രത്തിലാദ്യമായി കാസർകോട് നിയമസഭാ മണ്ഡലത്തിൽ താമര വിരിയുമെന്നാണ് ബിജെപി നേതൃത്വം നൽകുന്ന സൂചന.

കാസർകോട് നിയമസഭാ മണ്ഡലത്തിൽ മുസ്ലിം ലീഗ് സംസ്ഥാന നേതാവ് കെ.എം. ഷാജി യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തുമെന്ന വാർത്തകൾ ബിജെപി ക്യാമ്പുകളിൽ വലിയ ആവേശമുണ്ടാക്കുന്നു. കെ.എം. ഷാജിയുടെ വരവ് ബിജെപിക്ക് മണ്ഡലം പിടിച്ചെടുക്കാൻ സുവർണ്ണാവസരമൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കെ. സുരേന്ദ്രനെപ്പോലൊരു കരുത്തനായ നേതാവിനെ തന്നെ കാസർകോട് മൽസരരംഗത്തിറക്കി മണ്ഡലം പിടിച്ചെടുക്കാനാണ് ബിജെപി ഒരുങ്ങുന്നത്.

കാസർകോട് മണ്ഡലത്തിൽ കെ.എം. ഷാജി മത്സരിക്കുന്നത് ബിജെപിക്ക് അനുകൂലമായ പല ഘടകങ്ങളും ഒത്തുചേരാൻ കാരണമാകുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.കെ.എം. ഷാജിയുടെ സ്ഥാനാർത്ഥിത്വം യുഡിഎഫിനുള്ളിലെ പരമ്പരാഗത വോട്ടുകളിൽ വലിയ ഭിന്നിപ്പുണ്ടാക്കാൻ സാധ്യതയുണ്ട്. ലീഗിനുള്ളിലെ പ്രാദേശിക എതിർപ്പുകളും ഷാജിയോടുള്ള വിയോജിപ്പുകളും വോട്ടുകൾ ചോരാൻ കാരണമായേക്കും. ഇത് ബിജെപിയുടെ വിജയസാധ്യത വർദ്ധിപ്പിക്കും.

മറുഭാഗത്ത് എൽഡിഎഫിനായി പാദൂർ ഷാനവാസ് സ്ഥാനാർത്ഥിയാവുമെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ ഐഎൻഎല്ലിന്റെ പക്കലുള്ള മണ്ഡലം വെച്ച് മാറാനും എൽഡിഎഫ് ആലോചിക്കുന്നുണ്ട്.പാദൂർ ഷാനവാസ് എൽഡിഎഫ് സ്ഥാനാർത്ഥിയായി എത്തുകയാണെങ്കിൽ മണ്ഡലത്തിൽ എൽഡിഎഫ് വോട്ട് വിഹിതം ഗണ്യമായി വർദ്ധിച്ചേക്കും . കഴിഞ്ഞ തവണ എം.എ. ലത്തീഫ് നേടിയ 28,323 വോട്ടുകൾ ഇത്തവണ പാദൂർ ഷാനവാസിലൂടെ വലിയ തോതിൽ വർദ്ധിക്കുമെന്നും, ഈ വോട്ട് ചോർച്ച യുഡിഎഫിനെ തളർത്തുകയും ബിജെപിയെ ഒന്നാമതെത്തിക്കുകയും ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തന്നെ സ്ഥാനാർത്ഥിയായി എത്തിയാൽ പാർട്ടിയിലെ പഴയ ഗ്രൂപ്പ് പ്രശ്നങ്ങൾ പൂർണ്ണമായും അവസാനിക്കുമെന്നും അണികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും ബിജെപി വിശ്വസിക്കുന്നു. കെഎം ഷാജി കൂടി മത്സരരംഗത്തേക്ക് വന്നാൽ പാർട്ടിയുടെ ആഭ്യന്തര പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുമെന്നും ജില്ലാ നേതൃത്വം കണക്ക്കൂട്ടുന്നു. അങ്ങനെയങ്കിൽ2021-ൽ നഷ്ടപ്പെട്ട 12,901 വോട്ടുകളുടെ കുറവ് ഇത്തവണ എളുപ്പത്തിൽ മറികടക്കാമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ.

ഒരു വശത്ത് യുഡിഎഫ് വോട്ടുകൾ കെ.എം. ഷാജിയും എൽഡിഎഫും ചേർന്ന് വിഭജിക്കുമ്പോൾ, മറുവശത്ത് ബിജെപി വോട്ടുകൾ കേന്ദ്രീകൃതമായി ലഭിച്ചാൽ ചരിത്രത്തിലാദ്യമായി കാസർകോട് നിയമസഭാ മണ്ഡലത്തിൽ താമര വിരിയുമെന്നാണ് ബിജെപി നേതൃത്വം നൽകുന്ന സൂചന.എതിരാളികളുടെ കരുനീക്കങ്ങൾ തങ്ങൾക്ക് അനുകൂലമായ സാഹചര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി കാസർകോട് ജില്ലാ കമ്മിറ്റി.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...