...
Home News Kerala ഷെയർ സ്റ്റോക്ക് ട്രേഡിംഗിങ് ഫെയ്‌സ് ബുക്ക് പ്രൊഫൈലിലൂടെ; 52,22,000 രൂപ തട്ടിയെടുത്ത പ്രതികളെ അറസ്റ്റ്‌ ചെയ്‌തു

ഷെയർ സ്റ്റോക്ക് ട്രേഡിംഗിങ് ഫെയ്‌സ് ബുക്ക് പ്രൊഫൈലിലൂടെ; 52,22,000 രൂപ തട്ടിയെടുത്ത പ്രതികളെ അറസ്റ്റ്‌ ചെയ്‌തു

ഈ കേസിൽ മുമ്പ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്‌തിരുന്നു.

240

ഫേയ്‌സ് ബുക്ക് പ്രൊഫൈലിലൂടെ ഷെയർ മാർക്കറ്റ് സ്റ്റോക്ക് ട്രേഡിംഗിങിൽ ലാഭം വാഗ്ദാനം ചെയ്‌ത്‌ പരസ്യം നൽകി പണം നിക്ഷേപിപ്പിക്കുകയും 52,22,000 രൂപ തട്ടിയെടുക്കുകയും ചെയ്‌ത കേസിലെ പ്രതികളായ തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശികളായ യുവാക്കൾ അറസ്‌റ്റിൽ.

തിരുച്ചിറപ്പള്ളി പന്തമംഗലം സ്വദേശികളായ റിയാസ് അഹമ്മദ് സിറാജുദ്ദീൻ (24), മുഹമ്മദ് ഉസ്‌മാൻ (21) എന്നിവരെയാണ് കടവന്ത്ര പൊലീസ് തിരുച്ചിറപ്പള്ളിയിൽ നിന്നും അറസ്റ്റ് ചെയ്‌തത്.

കടവന്ത്ര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പിഎം രതീഷിൻ്റെ നേതൃത്ത്വത്തിൽ സബ്ബ് ഇൻസ്പെക്ടറായ ബി.ദിനേശ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ടോബിൻ സേതു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഈ കേസിൽ മുമ്പ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്‌തിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.