...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News Kerala കാസര്‍കോട് സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ ‘പിണറായി വിജയനും നേതൃത്വത്തിനും’ എതിരെ രൂക്ഷ വിമര്‍ശനം

കാസര്‍കോട് സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ ‘പിണറായി വിജയനും നേതൃത്വത്തിനും’ എതിരെ രൂക്ഷ വിമര്‍ശനം

പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയെയും നേതൃത്വത്തിന്റെ സമീപനങ്ങളെയും ചോദ്യം ചെയ്യുന്ന കടുത്ത വിമര്‍ശനങ്ങളാണ് കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നിരിക്കുന്നത്

3

കാസര്‍കോട് സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനം. സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഏകോപനം ഉണ്ടായില്ലെന്നും മുഖ്യമന്ത്രി ആയിരിക്കെ ഏകപക്ഷീയമായാണ് മുന്നോട്ടുപോയെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ തയ്യാറാകാതെ വീട്ടില്‍ പോയി പറയാന്‍ പറഞ്ഞതുപോലുള്ള സമീപനങ്ങള്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ആക്കം കൂട്ടിയെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ഭരണം ഉപയോഗിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് പകരം ഭരണത്തില്‍ പാര്‍ട്ടി തകരുകയാണ് ചെയ്തതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

തെരഞ്ഞെടുപ്പ് തോല്‍വിയും വിമര്‍ശനങ്ങളും

  • പരമ്പരാഗത വോട്ടുകളിലെ ചോര്‍ച്ച: തൃക്കരിപ്പൂരിലെ തോല്‍വിക്ക് വര്‍ഗീയ പ്രചരണങ്ങള്‍ മാത്രം കാരണമല്ലെന്നും പരമ്പരാഗത പാര്‍ട്ടി വോട്ടുകളില്‍ വലിയ ചോര്‍ച്ചയുണ്ടായെന്നും ചര്‍ച്ചയില്‍ വ്യക്തമായി.
  • സംഘടനാ ദൗര്‍ബല്യം: ശക്തികേന്ദ്രങ്ങളില്‍ പോലും സംഘടനാപരമായ വീഴ്ചകള്‍ പ്രകടമായി. പയ്യന്നൂരിലെ പ്രശ്‌നങ്ങളും തൃക്കരിപ്പൂരിലെ തോല്‍വിയ്ക്ക് കാരണമായി.
  • വോട്ടുകളുടെ ഏകീകരണം: തൃക്കരിപ്പൂര്‍, ഉദുമ മണ്ഡലങ്ങളില്‍ മുസ്‌ലിം വോട്ടുകളുടെ ഏകീകരണം പാര്‍ട്ടിക്ക് തിരിച്ചടിയായി. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ വിശദമായി പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
  • നേതൃത്വത്തിനെതിരെ പി. ജയരാജന്റെ വാദം തള്ളി: തൃക്കരിപ്പൂരിലെ തോല്‍വിക്ക് വര്‍ഗീയ പ്രചരണമാണ് കാരണമെന്നും, മുസ്‌ലിം ലീഗ് വീടുകള്‍ തോറും കയറി വിപിപി മുസ്തഫ വിശ്വാസിയല്ലെന്ന് പ്രചരിപ്പിച്ചു എന്നുമായിരുന്നു പി. ജയരാജന്റെ ആരോപണം. എന്നാല്‍, ഈ വാദത്തെ ഭാഗികമായെങ്കിലും തള്ളുന്ന നിലപാടാണ് വിപുലീകൃത ജില്ലാ കമ്മിറ്റി പ്രതിനിധികള്‍ സ്വീകരിച്ചത്.
  • പാര്‍ലമെന്ററി വ്യാമോഹം: ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ പാര്‍ലമെന്ററി വ്യാമോഹം വര്‍ധിക്കുന്നതായും യുവ നേതാക്കളില്‍ പലരും പാര്‍ട്ടി സ്ഥാനങ്ങളിലെത്താന്‍ അമിത താല്‍പര്യം പ്രകടിപ്പിക്കുന്നതായും വിമര്‍ശനമുയര്‍ന്നു. സ്ഥാനമാനങ്ങള്‍ നേടുന്നതിനായി ചിലര്‍ വളഞ്ഞ വഴികള്‍ തേടുന്നുണ്ടെന്നും ആരോപണമുണ്ട്.

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയെയും നേതൃത്വത്തിന്റെ സമീപനങ്ങളെയും ചോദ്യം ചെയ്യുന്ന കടുത്ത വിമര്‍ശനങ്ങളാണ് കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നിരിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.