...
Home News National ഖാര്‍ഗെയെയും രാഹുൽ ഗാന്ധിയെയും കാണാൻ സമയം തേടി ശശി തരൂർ

ഖാര്‍ഗെയെയും രാഹുൽ ഗാന്ധിയെയും കാണാൻ സമയം തേടി ശശി തരൂർ

ഇരുവരും കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചാൽ ശശി തരൂർ ഉടൻ തന്നെ കാണുമെന്നാണ് വിവരം. കേരളത്തിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ പോളിംഗ് ദിവസമായ ഇന്നലെ തരൂർ നടത്തിയ ചില പ്രസ്താവനകൾ കോൺഗ്രസിൽ അതൃപ്തി സൃഷ്ടിച്ചിരുന്നു.

141

പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വിഷയത്തിലെ ശശി തരൂരിന്റെ നിലപാട് അടക്കമുള്ള വിവാദങ്ങൾ ചർച്ചയാ യിരുന്നു. ഇത്തരം വിവാദങ്ങൾ ചർച്ചയായിരിക്കുന്നതിന് പിന്നാലെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കാണാൻ സമയം തേടിയിരിക്കുകയാണ് ശശി തരൂർ എന്ന വിവരമാണ് പുറത്തുവരുന്നത്.

ഇരുവരും കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചാൽ ശശി തരൂർ ഉടൻ തന്നെ കാണുമെന്നാണ് വിവരം. കേരളത്തിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ പോളിംഗ് ദിവസമായ ഇന്നലെ തരൂർ നടത്തിയ ചില പ്രസ്താവനകൾ കോൺഗ്രസിൽ അതൃപ്തി സൃഷ്ടിച്ചിരുന്നു. തരൂരുമായി ബന്ധപ്പെട്ട വിവാദം ചർച്ചയാക്കേണ്ട എന്നും പ്രസ്താവനകൾ ഗൗരവമായി കാണേണ്ട എന്നുമായിരുന്നു ഹൈക്കമാൻഡ് തീരുമാനം.

അതേസമയം തന്നെ തരൂരിന് ചർച്ച വേണമെങ്കിൽ അതിന് തടസ്സമില്ല എന്നും നേതാക്കൾ അറിയിച്ചു. ശശി തരൂർ ഉയർത്തുന്ന നിലപാടുകൾ നിലപാടുകൾ പാർട്ടി നിലപാടായി കാണേണ്ടതില്ലെന്നും അതിനാൽ നടപടി എടുക്കേണ്ട സാഹചര്യമില്ല എന്നും പാർട്ടി വിലയിരുത്തിയിരുന്നു. തരൂർ പാർട്ടി വിടില്ലെന്നും ഹൈക്കമാൻഡ് വിലയിരുത്തിയിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.