...
Home News Kerala സവർക്കർ പുരസ്കാരം സ്വീകരിക്കില്ലെന്ന് ശശി തരൂർ

സവർക്കർ പുരസ്കാരം സ്വീകരിക്കില്ലെന്ന് ശശി തരൂർ

അതേസമയം, എച്ച്ആർഡിഎസ് ഇന്ത്യയുടെ പ്രഥമ വീർ സവർക്കർ അന്താരാഷ്ട്ര പുരസ്‌കാരം ശശി തരൂരിന് ലഭിച്ചു എന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു.

103

ആർഎസ്എസ് അനുകൂല സംഘടനയുടെ സവർക്കർ പുരസ്കാരം സ്വീകരിക്കില്ലെന്ന് ശശി തരൂർ എംപി. കോൺഗ്രസിൽ നിന്നും കടുത്ത വിമർശനം ഉയർന്നതിന് പിന്നാലെയാണ് പുരസ്കാരം വേണ്ടെന്ന് വച്ചത്. തൻ്റെ അനുവാദം ചോദിക്കാതെയാണ് പേര് വച്ചതെന്നായിരുന്നു തരൂരിൻ്റെ പ്രതികരണം.

അതേസമയം, എച്ച്ആർഡിഎസ് ഇന്ത്യയുടെ പ്രഥമ വീർ സവർക്കർ അന്താരാഷ്ട്ര പുരസ്‌കാരം ശശി തരൂരിന് ലഭിച്ചു എന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് (ഡിസംബർ 10) ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ തരൂർ ഉൾപ്പെടെ ആറ് പ്രമുഖർക്ക് അവാർഡ് സമ്മാനിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, പുരസ്കാരം സ്വീകരിക്കുന്നതിൽ കോൺഗ്രസ് നേതൃത്വം എതിർപ്പ് അറിയിച്ചതിന് പിന്നാലെയാണ് തരൂർ നിലപാട് വ്യക്തമാക്കിയത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.