ദുബായിലെ പുതുവത്സര രാവില്‍ ഷെയ്ഖ് സായീദ് റോഡും മറ്റ് പ്രധാന പാതകളും അടച്ചിടും; സമയക്രമം അറിയാം

യാത്രക്കായി പൊതുഗതാഗതം പ്രയോജനപ്പെടുത്തണമെന്നും ആര്‍ടിഎ ട്രാഫിക് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഹുസൈന്‍ അല്‍ ബാന പറഞ്ഞു

പുതുവത്സര രാവില്‍ ഷെയ്ഖ് സയീദ് റോഡും മറ്റ് പ്രധാന പാതകളും അടച്ചിടുമെന്ന് ദുബായിലെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) ചൊവ്വാഴ്‌ച അറിയിച്ചു. ഡിസംബര്‍ 31ന് വൈകീട്ട് നാല് മുതലാണ് റോഡുകൾഅടച്ച് തുടങ്ങുക.

ദുബായിലേക്കും പുതുവത്സരാഘോഷം നടക്കുന്ന മറ്റ് പ്രധാന ഇടങ്ങളിലേക്കും പോകുന്ന താമസക്കാരും സഞ്ചാരികളും തങ്ങളുടെ യാത്രകള്‍ നേരത്തെ ആരംഭിക്കണമെന്നും യാത്രക്കായി പൊതുഗതാഗതം പ്രയോജനപ്പെടുത്തണമെന്നും ആര്‍ടിഎ ട്രാഫിക് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഹുസൈന്‍ അല്‍ ബാന പറഞ്ഞു.

ഈ സ്ഥലങ്ങളിലെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹമില്ലാത്തവര്‍ അവിടെ നിന്ന് നേരത്തെ പോകണമെന്നും ഇവിടേക്ക് എത്തിച്ചേരാന്‍ ആഗ്രഹിക്കുന്നവര്‍ വൈകുന്നേരം നാല് മണിക്ക് മുമ്പായി എത്തിച്ചേരണമെന്നും അദ്ദേഹം അദ്ദേഹം അറിയിച്ചു.

പുതുവത്സരരാവില്‍ അടച്ചിടുന്ന റോഡുകളും സമയവും

ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊളിവാര്‍ഡ്: വൈകുന്നേരം 4 മണി മുതല്‍ അടച്ചിടും

ഫിനാന്‍ഷ്യല്‍ സെൻ്റെര്‍ സ്ട്രീറ്റ് ലോവര്‍ ഡെക്ക്: വൈകുന്നേരം 4 മണി മുതല്‍ അടച്ചിടും

അല്‍ മുസ്തഖ്ബാല്‍ സ്ട്രീറ്റ്: 4 മണി മുതല്‍ അടച്ചിടും

ബുര്‍ജ് ഖലീഫ സ്ട്രീറ്റ്: വൈകുന്നേരം 4 മണി മുതല്‍ അടച്ചിടും

അല്‍ അസയേല്‍ റോഡ് (ഔദ് മേത്ത റോഡ് മുതല്‍ ബുര്‍ജ് ഖലീഫ വരെ): വൈകുന്നേരം 4 മണി മുതല്‍ അടച്ചിടും

അല്‍ സുകുക്ക് സ്ട്രീറ്റ്: രാത്രി 8 മണി മുതല്‍ അടച്ചിടും

ഫിനാന്‍ഷ്യല്‍ റോഡിൻ്റെ മുകള്‍ ഭാഗം: രാത്രി 8 മണി മുതല്‍ അടച്ചിടും

ഷെയ്ഖ് സയീദ് റോഡ്: രാത്രി 11 മണി മുതല്‍ അടച്ചു തുടങ്ങും

വിവിധ ഇടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കായി ആഘോഷപരിപാടികൾ കാണുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഈ മേഖലകളില്‍ പുതുവത്സരാഘോഷങ്ങള്‍ കാണുന്നതിന് വലിയ സ്‌ക്രീനുകളും ഭക്ഷണം നല്‍കുന്നതിനുള്ള സൗകര്യങ്ങളും ഏര്‍പ്പാടാക്കും.

തൊഴിലാളികള്‍ക്ക് വെടിക്കെട്ട് ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ സുരക്ഷിതമായും സൗകര്യപ്രദമായും വീക്ഷിക്കാന്‍ അവസരമൊരുക്കും. കുടുംബവുമായി എത്തുന്നവര്‍ക്ക് ആഘോഷ പരിപാടികള്‍ കാണുന്നതിന് പ്രത്യേക ഇടങ്ങള്‍ ഒരുക്കി നല്‍കുന്നതായിരിക്കും.

അധിക പാര്‍ക്കിംഗ് സൗകര്യങ്ങള്‍

പുതുവത്സര രാവിലെ വെടിക്കെട്ട് ആഘോഷം കാണാന്‍ വരുന്ന ആളുകള്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ദുബായ് മാള്‍, സബീല്‍, എമ്മാര്‍ ബൊളിവാര്‍ഡ് എന്നിവടങ്ങളില്‍ അധികമായി ഏകദേശം 20,000 പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ആര്‍ടിഎ ക്രമീകരിച്ചിട്ടുണ്ട്.

പൊതുഗതാഗതത്തിന് പകരം സ്വന്തം വാഹനമോടിക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് അല്‍ വാസല്‍, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് പാര്‍ക്കിംഗ് ലോട്ടുകളിലും പാര്‍ക്കിംഗിന് സൗകര്യമൊരുക്കും. ഇവിടെ സൗജന്യ ഷട്ടിൽ ബസ് സര്‍വീസും ലഭ്യമാകും. കൂടാതെ പാര്‍ക്കിംഗ് ലഭ്യമായ സെന്റര്‍പോയിന്റ്, എത്തിസലാത്ത് ഇ, ജബല്‍ അലി സ്‌റ്റേഷനുകള്‍ ഉപയോഗിക്കാനും ആര്‍ടിഎ നിര്‍ദേശിക്കുന്നു. ദുബായ് വാട്ടര്‍ കനാല്‍ ഫുഡ്ബ്രിഡ്‌ജ്, എലിവേറ്ററുകൾ വൈകീട്ട് നാലോടെ അയ്ക്കും.

ബുര്‍ജ് പാര്‍ക്ക്, ഗ്ലോബല്‍ വില്ലേജ്, ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍, അല്‍ സീഫ്, ബ്ലൂവാട്ടേഴ്‌സ്, ജെബിആറിലെ ബീച്ച്, ഹത്ത എന്നിവടങ്ങളിലാണ് പ്രധാനമായും പുതുവത്സര ആഘോഷങ്ങള്‍ നടക്കുക.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...