...
Home News Kerala ഷൈൻ ടോം ചാക്കോയുടെ പിതാവ് വാഹന അപകടത്തിൽ മരിച്ചു; ഷൈനിന് പരുക്കേറ്റു

ഷൈൻ ടോം ചാക്കോയുടെ പിതാവ് വാഹന അപകടത്തിൽ മരിച്ചു; ഷൈനിന് പരുക്കേറ്റു

ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്

139

സിനിമ നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സിപി ചാക്കോ വാഹന അപകടത്തിൽ മരിച്ചു. വെള്ളിയാഴ്‌ച രാവിലെ ഏഴുമണിയോടെ തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരിക്ക് അടുത്ത് പാൽകോട്ട് എന്ന സ്ഥലത്തായിരുന്നു അപകടം.

അപകടത്തിൽ ഷൈൻ ടോമിന് കൈക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അമ്മക്കും പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അപകടത്തിൽ വാഹനത്തിന്‍റെ മുൻഭാഗം തകർന്നു. ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

അപകടം ഉണ്ടായ ഉടനെ അഞ്ചുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും പിതാവ് സിപി ചാക്കോയെ രക്ഷിക്കാനായില്ല. അമ്മയുടെയും സഹോദരന്‍റെയും പരുക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.