...
Home News Kerala കപ്പല്‍ അപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് 10 കോടി അനുവദിച്ച് കേരളാ സര്‍ക്കാര്‍

കപ്പല്‍ അപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് 10 കോടി അനുവദിച്ച് കേരളാ സര്‍ക്കാര്‍

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലുള്ള മത്സ്യത്തൊഴിലാളികള്‍ക്കാണ് സഹായം ലഭിക്കുക. ഓരോ കുടുംബത്തിനും ആയിരം രൂപയും ആറ് കിലോ അരിയും നല്‍കും.

302

കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടത്തെ തുടർന്ന് ദുരിതത്തിലായ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായം പ്രഖ്യാപിച്ച് കേരളാ സര്‍ക്കാര്‍. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ക്കായി 10 കോടി 55 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. കപ്പല്‍ അപകടത്തെ തുടര്‍ന്ന് ഉപജീവനം ബുദ്ധിമുട്ടിലായ മത്സ്യത്തൊഴിലാളികള്‍ക്കാണ് ധനസഹായം ലഭിക്കുക.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലുള്ള മത്സ്യത്തൊഴിലാളികള്‍ക്കാണ് സഹായം ലഭിക്കുക. ഓരോ കുടുംബത്തിനും ആയിരം രൂപയും ആറ് കിലോ അരിയും നല്‍കും. 78,498 മത്സ്യത്തൊഴിലാളികള്‍ക്കും 27020 അനുബന്ധ തൊഴിലാളികള്‍ക്കുമാണ് സഹായം ലഭിക്കുക.

വിഴിഞ്ഞത്തുനിന്നും പുറപ്പെട്ട എംഎസ്‌സി എല്‍സ 3 ചരക്കുകപ്പല്‍ മെയ് 25നാണ് കൊച്ചി പുറംകടലില്‍ മുങ്ങിയത്. അപകടത്തെ സംസ്ഥാനം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.