...
Home News Kerala റിപ്പോര്‍ട്ടര്‍ ടിവി, 24 ന്യൂസ് ചാനലുകളെ വാര്‍ത്താസമ്മേളനത്തില്‍ നിന്നും വിലക്കി ശോഭ സുരേന്ദ്രന്‍

റിപ്പോര്‍ട്ടര്‍ ടിവി, 24 ന്യൂസ് ചാനലുകളെ വാര്‍ത്താസമ്മേളനത്തില്‍ നിന്നും വിലക്കി ശോഭ സുരേന്ദ്രന്‍

താൻ ഇന്നും വാര്‍ത്താ സമ്മേളം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടര്‍, 24 തുടങ്ങിയ ചാനലുകൾ വരേണ്ടതില്ലെന്നുമായിരുന്നു ശോഭ സുരേന്ദ്രന്‌റെ അറിയിപ്പ്.

343

റിപ്പോര്‍ട്ടര്‍ ടിവി, 24 ന്യൂസ് എന്നീ വാർത്താ ചാനലുകളെ വാര്‍ത്താസമ്മേളനത്തില്‍ നിന്നും വിലക്കി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍. രണ്ട് ദിവസങ്ങളായി ശോഭ സുരേന്ദ്രന്‍ തുടര്‍ച്ചയായി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയപ്പോൾ ശക്തമായ ചോദ്യങ്ങളാണ് ഈ രണ്ടു ചാനലുകളിലെയും റിപ്പോർട്ടർമാർ ഉയർത്തിയത് . പക്ഷെ ചോദ്യങ്ങളോട് പ്രകോപിതയാവുകയായിരുന്നു ശോഭ സുരേന്ദ്രന്‍.

ഇതിനെ തുടർന്നാണ് റിപ്പോര്‍ട്ടര്‍ ടിവി, 24 ന്യൂസ് തുടങ്ങിയ ചാനലുകളെ വിലക്കിക്കൊണ്ട് ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയത്. താൻ ഇന്നും വാര്‍ത്താ സമ്മേളം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടര്‍, 24 തുടങ്ങിയ ചാനലുകൾ വരേണ്ടതില്ലെന്നുമായിരുന്നു ശോഭ സുരേന്ദ്രന്‌റെ അറിയിപ്പ്. എന്നാൽ ഈ ചാനലുകളെ വിലക്കിയത് ബിജെപിയുടെ നിലപാടല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു.

വിവിധ മാധ്യമങ്ങളുമായി പലവിധത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളും നിലനില്‍ക്കുന്നുണ്ട്. എന്ന് കരുതി മാധ്യമങ്ങളെ താന്‍ ഇതുവരെ വിലക്കിയിട്ടില്ലെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ഇപ്പോൾ ഉണ്ടായിട്ടുള്ള വിഷയം ശോഭാ സുരേന്ദ്രനോട് സംസാരിച്ച് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.