‘സർക്കാർ പരസ്യം കൃത്യമായി കിട്ടുന്നുണ്ട്, വീക്ഷണത്തിൽ ശമ്പളം മുടങ്ങിയിട്ടില്ല’; മാധ്യമ പ്രവർത്തകന്‍റെ വാക്കുകൾ പങ്കുവെച്ച് ഷുക്കൂർ വക്കീൽ

വീക്ഷണത്തിലെ മാധ്യമ പ്രവർത്തകന്‍റെ ശമ്പളം ‘മുടങ്ങാതെ ലഭ്യമാക്കി’ എന്ന് കൂടി വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിൽ ഇടത് സർക്കാർ അടിസ്ഥാനപരമായി തൊഴിലാളി വർഗതാത്പര്യങ്ങൾ സംരക്ഷിക്കുവാൻ ശ്രമിക്കുന്ന സർക്കാർ ആണെന്നതിന്‍റെ വ്യക്തമായ തെളിവുകൾ അനുഭവത്തിലൂടെ പങ്കുവെച്ച് നടനും ആക്ടിവിസ്റ്റുമായ ഷുക്കൂർ വക്കീൽ. എൽഡിഎഫ് സർക്കാർ എങ്ങനെ കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിലെ മാധ്യമ പ്രവർത്തകന്‍റെ ശമ്പളം ‘മുടങ്ങാതെ ലഭ്യമാക്കി’ എന്ന് കൂടി വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ചയാകുന്നുണ്ട്.

‘എൽഡിഎഫ് വന്നത് മുതൽ സർക്കാർ പരസ്യം കൃത്യമായി കിട്ടുന്നുണ്ട്, ദേശാഭിമാനിക്ക് നൽകുന്നതിന്‍റെ 25% ഞങ്ങൾക്ക് കിട്ടും, അതു കൊണ്ട് ഈ ഒമ്പതര വർഷക്കാലം വീക്ഷണത്തിൽ ശമ്പളം മുടങ്ങിയിട്ടില്ല’ എന്ന മാധ്യമ പ്രവർത്തകന്‍റെ വാക്കുകൾ അദ്ദേഹം പോസ്റ്റിൽ പങ്കുവെച്ചു.

യുഡിഎഫ് കാലത്ത് പിആർഡി പരസ്യം മനോരമക്ക് മാത്രമായിരുന്നു എന്നും, എന്നാൽ എൽഡിഎഫ് കാലത്ത് രാഷ്ട്രീയ പാർട്ടികളുടെ മുഖപത്രങ്ങൾക്ക് അടക്കം നല്ല പരിഗണനയാണ് ലഭിക്കുന്നതെന്നുമുള്ള മാധ്യമ പ്രവർത്തകന്‍റെ വാക്കുകളും അദ്ദേഹം പങ്കുവെച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ഇന്നു രാവിലെ കാർ പാർക്ക് ചെയ്യുന്നിടത്തു നിന്നുമാണ് ഞങ്ങളുടെ ജില്ലയിലെ സീനിയർ മാധ്യമ പ്രവർത്തകനെ കണ്ടത്. ‘അല്ല രാഷ്ട്ര ദീപകയിൽ തന്നെ അല്ലെ’,
അഭിവാദനങ്ങൾക്ക് ശേഷം എൻ്റെ ചോദ്യം. അല്ല, ‘ഞാൻ വീക്ഷണത്തിൽ അല്ലെ’ ,
മൂപ്പരുടെ മറുപടി. ചെറിയ ജാള്യത എൻ്റെ മുഖത്ത് പ്രത്യക്ഷപ്പെട്ടത് മൂപ്പർക്ക് പിടികിട്ടി.
അല്ല, ഭരണമില്ലാതെ വീക്ഷണം ഒക്കെ എങ്ങിനെ ?
നിറഞ്ഞ ചിരിയായിരുന്നു ആദ്യ പ്രതികരണം.
ഞാൻ ഒന്നു പരുങ്ങി , വീണ്ടും അബദ്ധമായോ( ആത്മഗതം)
തുടർന്നു , അതെ ചിരിയിൽ
“ഭരണമില്ലാത്തതാണ് വീക്ഷണത്തിനു നല്ലത്,”
അർത്ഥം എനിക്ക് മനസ്സിലായില്ലെന്ന് മൂപ്പർക്ക് ബോധ്യമായി ..
തുടർന്നു പറഞ്ഞത് ” LDF വന്നതു മുതൽ സർക്കാർ പരസ്യം കൃത്യമായി കിട്ടുന്നുണ്ട്, ദേശാഭിമാനിക്ക് നൽകുന്നതിൻ്റെ 25% ഞങ്ങൾക്ക് കിട്ടും, അതു കൊണ്ട് ഈ ഒമ്പതര വർഷക്കാലം വീക്ഷണത്തിൽ ശമ്പളം മുടങ്ങിയിട്ടില്ല”
ഒരു കൗതുകത്തിന് എൻ്റെ ചോദ്യം
അപ്പോൾ UDF കാലത്ത് PRD പരസ്യം കിട്ടില്ലെ?
” ഇല്ല, എല്ലാ പത്രങ്ങൾക്കു നൽകേണ്ടതും UDF കാലത്ത് മനോരമയ്ക്കു മാത്രമായി നൽകും”
( വെറുതയാണോ മനോരമ UDF അധികാരത്തിൽ വരുവാൻ ഇത്രേം മെനക്കെടുന്നത് , എൻ്റെ ആത്മഗതം)
തുടർന്നു മൂപ്പർ പറഞ്ഞത്..
കേന്ദ്രത്തിൽ UPA യും സംസ്ഥാനത്ത് UDF ഉം ഭരിക്കുമ്പോഴുമാണ് വീക്ഷണം പൂട്ടേണ്ടി വന്നത്, ഇപ്പോൾ പ്രതിപക്ഷത്ത് ആയതു കൊണ്ട് പൂട്ടൽ ഭീഷണി ഇല്ല.
ഒരു ക്ലാരിറ്റിക്കായി PRD പരസ്യത്തെ കുറിച്ചു ഒന്നു കൂടി ചോദിച്ചു
ചന്ദ്രികയ്ക്കും ഇങ്ങിനെ തന്നെ PRD പരസ്യം നൽകുമോ?
“നൽകും, രാഷ്ട്രീയ പാർട്ടികളുടെ മുഖ പത്രങ്ങൾക്ക് നല്ല പരിഗണനയാണ് LDF ൻ്റെ PRD നൽകുന്നത്…”
പരസ്പരം ചിരിച്ചു ഞങ്ങൾ പിരിഞ്ഞു…
പിണറായി സർക്കാർ അടിസ്ഥാനപരമായി തൊഴിലാളി വർഗ്ഗ താല്പര്യങ്ങൾ സംരക്ഷിക്കുവാൻ ശ്രമിക്കുന്ന സർക്കാർ ആണ്, പത്ര മുതലാളിമാർക്ക് പണം ലഭിക്കുമ്പോൾ പത്ര പ്രവർത്തകർക്കു അതു ശമ്പളമായി ലഭിക്കുന്നു.
Friend List ൽ നിരവധി പത്ര പ്രവർത്തക സുഹൃത്തുക്കൾ ഉണ്ട്, വീക്ഷണത്തിലെ കാസർഗോട്ടുകാരനായ മുതിർന്ന മാധ്യമ പ്രവർത്തകൻ പറഞ്ഞത് ഒന്നു ക്രോസ് ചെയ്തു നോക്കാവുന്നതാണ്…
ഏറ്റവും അടിസ്ഥാന മനുഷ്യരിലേക്ക് ഭരണത്തിൻ്റെ സ്നേഹ സ്പർശം എത്തുന്ന വഴികൾ!
സംശയമെന്ത്,
തുടരണം LDF…

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല തകരുമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ പറഞ്ഞു. കെ.എസ്.ആർ.ടി.സിയിൽ വനിതകൾക്കുള്ള സൗജന്യ യാത്രക്കെതിരെ സ്വകാര്യ ബസ് ഉടമകൾ ഉടമക‍ളാണ് രംഗത്തെത്തിയത്. പൊതുഗതാഗത സംവിധാനം നശിപ്പിക്കപ്പെടും. സ്വകാര്യ ബസ്...

Keep exploring...

ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ പിണറായി വിജയൻ ഇനിമുതൽ താമസം

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. തിരുവനന്തപുരത്ത് വാടക വീടെടുത്തു. ബേക്കറി ജംഗ്ഷനിലാണ് വീടെടുത്തത്. ഡൽഹിയിൽ നിന്ന്...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

More News

ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ പിണറായി വിജയൻ ഇനിമുതൽ താമസം

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. തിരുവനന്തപുരത്ത് വാടക വീടെടുത്തു. ബേക്കറി ജംഗ്ഷനിലാണ് വീടെടുത്തത്. ഡൽഹിയിൽ നിന്ന്...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...