...
Home News Kerala എസ്ഐആർ നടപടികൾ നിർത്തിവെക്കണം; കേരളാ സർക്കാർ സുപ്രീംകോടതിയിൽ

എസ്ഐആർ നടപടികൾ നിർത്തിവെക്കണം; കേരളാ സർക്കാർ സുപ്രീംകോടതിയിൽ

കേരളത്തിലെ രാഷ്‌ട്രീയ പാർട്ടികളുടെയും തെരഞ്ഞെടുപ്പ് ഓഫീസറുടെയും എതിർപ്പ് തള്ളിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആറുമായി മുന്നോട്ട് പോകുന്നത്.

227

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന എസ്ഐആർ നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കേരളാ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. കേരളത്തിൽ തിടുക്കപ്പെട്ട് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കാനുള്ള തീരുമാനം ആശങ്കയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

എസ്ഐആർ നടപ്പാക്കുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ എസ്ഐആർ നടപ്പാക്കുന്നത് പ്രായോഗികം അല്ലെന്ന് സംസ്ഥാന ഇലക്ഷൻ കമ്മീഷണർ തന്നെ വ്യക്തമാക്കിയിരുന്നു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം തിടുക്കപ്പെട്ട് നടത്താനുള്ള തീരുമാനം ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണ്.

കേരളത്തിലെ രാഷ്‌ട്രീയ പാർട്ടികളുടെയും തെരഞ്ഞെടുപ്പ് ഓഫീസറുടെയും എതിർപ്പ് തള്ളിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആറുമായി മുന്നോട്ട് പോകുന്നത്. കമ്മീഷൻ്റെ ഈ തീരുമാനം എതിർക്കപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.