...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News Kerala ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫിന്റെ പ്രതിഷേധ ജ്വാല

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫിന്റെ പ്രതിഷേധ ജ്വാല

കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെർക്കള പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അൻവർ ചേരൂർ അധ്യക്ഷത വഹിച്ചു.

4

ചെർക്കള/ കാസർകോട് : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് ചെർക്കള മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഒക്ടോബർ 16 വെള്ളിയാഴ്ച രാത്രി എട്ടിന് ചെർക്കള ടൗണിലായിരുന്നു പരിപാടി.

കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെർക്കള പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അൻവർ ചേരൂർ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി അബ്ദുസ്സമദ് റഹ്മത്ത് നഗർ സ്വാഗതം ആശംസിച്ചു. ചെർക്കള റെയ്ഞ്ച് ജനറൽ സെക്രട്ടറി സി.എം. മൊയ്തു മൗലവി ചെർക്കള മുഖ്യപ്രഭാഷണം നടത്തി.

യൂസുഫ് ദാരിമി ചെർക്കള, അസ്ലം റഹ്മത്ത് നഗർ, ഖാദർ കോപ്പ, സുഫിയാൻ ആലംപാടി, ഷറഫുദ്ദീൻ ബെവിഞ്ച, ഖാദർ ചട്ടഞ്ചാൽ, അബ്ദുള്ള ടി.എൻ. മൂല, ഫായിസ് മാര, ഹാഷിർ എതിർത്തോട്, അസീസ് ആലൂർ, സലീം ചേരൂർ, താഹിർ തങ്ങൾ, അബ്ദുറഹ്മാൻ അശ്അരി, നഈമുദ്ദീൻ റഹ്മത്ത് നഗർ തുടങ്ങിയവർ പങ്കെടുത്തു.

മേഖലയ്ക്ക് കീഴിലുള്ള 19 ശാഖകളിലെ ഭാരവാഹികളും പ്രവർത്തകരും പ്രതിഷേധത്തിൽ സംബന്ധിച്ചു. മേഖലാ ട്രഷറർ ഹാഫിള് ദാരിമി ചെർക്കള നന്ദി പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.