കേരളത്തിലെ ദുരന്തനിവാരണ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കുമായി ഹെലികോപ്റ്റർ വാടകക്കെടുക്കാനുള്ള മുൻ സർക്കാരിൻ്റെ തീരുമാനത്തെ വിമർശിച്ച അന്നത്തെ പ്രതിപക്ഷം ഇന്ന് കള്ളാടിയിലെ ദുരന്തഭൂമിയിലേക്ക് യാത്ര തിരിച്ചത് അതേ ഹെലികോപ്റ്ററിൽ എന്ന വിരോധാഭാസം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.
വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തിയ വാർത്ത എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രിക്കൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഹെലികോപ്ടറിൽ യാത്ര തിരിച്ചത് പൊന്നാനിയുടെ സാരഥി കെപി നൗഷാദ് അലി ആയിരുന്നു.
അഞ്ച് വർഷം മുമ്പ് നൗഷാദ് അലി ഫേസ്ബുക്കിൽ പങ്കുവച്ച ഒരു പോസ്റ്റ് ഇപ്പോൾ ചർച്ചയാവുകയാണ്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ വിമർശിച്ചുു കൊണ്ടായിരുന്നു പോസ്റ്റ്.
‘അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിൻ്റെ പ്രതിനിധിയും, തൊഴിലാളി കുടുംബാംഗവുമായ പിണറായി വിജയൻ, ഖജനാവിൽ നിന്നും ഒന്നര കോടി മാസ വാടക നൽകി ഹെലികോപ്റ്റർ വാങ്ങിയതിലെ വൈരുദ്ധ്യമാണ് ശ്രീ കെ.സുധാകരൻ എംപി ഉന്നയിച്ചത്. ആ ചോദ്യത്തിലെ രാഷ്ട്രീയത്തെയും, പ്രഹര ശേഷിയെയും ഭയക്കുന്നവർ വംശീയതയിലഭയം തേടുന്നതിൽ അൽഭുതമില്ല’. -എന്നുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റിൽ നൗഷാദ് അലി കുറിച്ചത്.
ഹെലികോപ്റ്റർ വാടകക്ക് എടുക്കാൻ നേരത്തെ തീരുമാനിച്ചെങ്കിലും സാമ്പത്തിക ബാധ്യതയെ തുടർന്ന് തീരുമാനം മാറ്റിവെക്കുകയായിരുന്നു. പ്രതിമാസം 80 ലക്ഷം രൂപ എന്ന നിരക്കിലാണ് ഹെലികോപ്റ്റർ വാടകക്ക് എടുത്തത്. കേരളത്തിലെ ദുരന്തനിവാരണ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കുമായി ഹെലികോപ്റ്റർ വാടകക്കെടുക്കാനുള്ള മുൻ സർക്കാരിൻ്റെ തീരുമാനത്തെ യുഡിഎഫ് അത്രയേറെ വിമർശിച്ചിരുന്നു. വാക്ക് മാറ്റുന്നത് നിങ്ങൾക്ക് പുത്തരിയല്ലെങ്കിലും, വാക്കിനോട് കുറച്ചെങ്കിലും ആത്മാർത്ഥത പുലർത്താനും വിമർശനം.


