സാമൂഹ്യ സുരക്ഷ പെൻഷൻ; അപേക്ഷകൾ അംഗീകരിക്കുന്നതിലും ക്രമക്കേട്, തട്ടിപ്പുകൾ തുടങ്ങുന്നത് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നാണെന്ന് റിപ്പോർട്ട്

തദ്ദേശ സ്ഥാപന സെക്രട്ടറിയും, വെരിഫൈയിംഗ് ഓഫീസറും ഉത്തരവാദികളാകുമെന്നും റിപ്പോർട്ടിൽ പരാമർശം.

സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രമക്കേട് തുടങ്ങുന്നത് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നെന്ന് സിഎജി റിപ്പോർട്ട്. ഒരു പഞ്ചായത്തിലെ അപേക്ഷകന് മറ്റൊരു പഞ്ചായത്തിൽ പെൻഷന് അനുമതി നൽകുന്നുവെന്ന് റിപ്പോർട്ടിൽ കണ്ടെത്തൽ. തദ്ദേശ സ്ഥാപന സെക്രട്ടറിയും, വെരിഫൈയിംഗ് ഓഫീസറും ഉത്തരവാദികളാകുമെന്നും റിപ്പോർട്ടിൽ പരാമർശം.

പെൻഷന് വേണ്ടിയുള്ള അപേക്ഷകൾ അംഗീകരിക്കുന്നതിലും ക്രമക്കേടുണ്ടെന്ന് റിപ്പോർട്ട്. ഒരു അപേക്ഷയും നൽകാത്തവർക്ക് പെൻഷൻ അംഗീകരിക്കുന്നു. അപേക്ഷ നൽകുന്നതിന് മുമ്പ് തന്നെ പെൻഷൻ അംഗീകരിച്ചതിന് തെളിവ് കണ്ടെത്തി. ഇത്തരത്തിൽ അപേക്ഷ തീയതിയ്ക്ക് മുമ്പ് പെൻഷൻ നൽകിയത് 953 കേസുകളെന്ന് റിപ്പോർട്ടിൽ പറയുന്നു. 6.10 കോടി രൂപയാണ് ഇത്തരം ക്രമക്കേടിൽ നഷ്‌ടമുണ്ടായത്.

സർക്കാർ മേഖലയിലുള്ള 9201 പേർ അനധികൃത പെൻഷൻ കൈപ്പറ്റി. 2017 മുതൽ 2020 വരെ 39.27 കോടി രൂപ തട്ടിപ്പിലൂടെ കൈക്കലാക്കി. 2000 മുതലുള്ള കണക്കെടുത്താൽ കണക്ക് ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. സർക്കാരിനെ കബളിപ്പിച്ചതിൽ നിന്ന് ഈ തുക തിരികെ പിടിക്കണമെന്ന് സിഎജി ശിപാർശ നൽകി. തട്ടിപ്പ് നടത്തിയവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് സിഎജി ശിപാർശ. സിഎജി റിപ്പോർട്ട് സമർപ്പിച്ചത് 2023 സെപ്റ്റംബറിൽ. ഇതുവരെ പണം തിരികെ പിടിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല.

ധനവകുപ്പ് നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാൻ ധനവകുപ്പ് നിർദേശം നൽകി. കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ നിർദേശിച്ചിട്ടുണ്ട്.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...