...
Home News National ‘എസ്ഒജി രഹസ്യം ചോർത്തൽ’; ഐആർബി കമാൻഡോകളെ തിരിച്ചെടുത്തതിൽ അന്വേഷണം നടത്താൻ സർക്കാർ

‘എസ്ഒജി രഹസ്യം ചോർത്തൽ’; ഐആർബി കമാൻഡോകളെ തിരിച്ചെടുത്തതിൽ അന്വേഷണം നടത്താൻ സർക്കാർ

എസ്ഒജി രഹസ്യങ്ങള്‍ ചോര്‍ത്തി അച്ചടക്കം ലംഘിച്ചു സേനക്ക് കളങ്കം ഉണ്ടാക്കി തുടങ്ങിയ കുറ്റം ചുമത്തി ആയിരുന്നു സസ്‌പെന്‍ഷന്‍

134

കേരള പൊലീസിൻ്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിൻ്റെ രഹസ്യം ചോർത്തിയ പൊലീസുകാരെ തിരിച്ചെടുത്തതിൽ അന്വേഷണം നടത്താൻ സർക്കാർ നിർദേശം. പിവി അൻവറിന് എസ്ഒജി രഹസ്യം ചോർത്തിയ രണ്ട് ഐആർബി കമാന്റോകളായ പയസ് സെബാസ്റ്റ്യൻ, മുഹമ്മദ് ഇല്യാസ് എന്നിവരെ തിരിച്ചെടുത്തത്തിൽ ആണ് സർക്കാർ അന്വേഷണം. ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡിജിപിക്ക് കത്തയച്ചു. ഹോം അഡിഷണൽ ചീഫ് സെക്രട്ടറിയുടെ കത്തിൻ്റെ പകർപ്പ് ലഭിച്ചു.

ഏപ്രില്‍ 28ന് സസ്‌പെന്റ് ചെയ്‌തവരെ 12 ദിവസത്തിനകം തിരിച്ചെടുത്തിരുന്നു. പിന്നീട് വിവാദമായതോടെ ഐആർബി കമാൻഡോകളെ തിരിച്ചെടുത്ത നടപടി റദ്ദാക്കുകയും ചെയ്‌തു. എസ്ഒജി രഹസ്യങ്ങള്‍ ചോര്‍ത്തി അച്ചടക്കം ലംഘിച്ചു സേനക്ക് കളങ്കം ഉണ്ടാക്കി തുടങ്ങിയ കുറ്റം ചുമത്തി ആയിരുന്നു സസ്‌പെന്‍ഷന്‍.

ഇവര്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വിവരമുണ്ടായിരുന്നു. പിവി അന്‍വര്‍ എംഎല്‍എക്കടക്കം വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവരവുമുണ്ടായിരുന്നു. രഹസ്യങ്ങള്‍ ചോര്‍ത്തി അച്ചടക്കം ലംഘിച്ചു. കളങ്കമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു സസ്‌പെന്‍ഷന്‍ ഉത്തരവ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.