...
Home News Kerala നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള​ ശ്രമത്തിന്​ രാജ്യത്തിനകത്ത് തന്നെയുള്ള ചിലയാളുകൾ തുരങ്കം വച്ചു: കാന്തപുരം

നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള​ ശ്രമത്തിന്​ രാജ്യത്തിനകത്ത് തന്നെയുള്ള ചിലയാളുകൾ തുരങ്കം വച്ചു: കാന്തപുരം

അതേസമയം വളരെ കുറച്ച്​ ചില ആളുകളാണ്​ ഈ പ്രവൃത്തി ചെയ്തത് എന്നും ഭൂരിപക്ഷം പേരും തന്‍റെ ശ്രമത്തിന്​ പിന്തുണ നൽകി എന്നും അദ്ദേഹം പറഞ്ഞു.

273

യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള​ ശ്രമത്തിന്​ രാജ്യത്ത്​ നിന്ന്​ തന്നെയുള്ള ചിലയാളുകൾ തുരങ്കം വെച്ചെന്ന് വ്യക്തമാക്കി​ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. പണം വാങ്ങി ക്ഷമിക്കുന്നത്​ ആത്​മാഭിമാനത്തെ ബാധിക്കുമെന്ന തരത്തിൽ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾക്ക്​ സ​ന്ദേശം നൽകിയാണ്​ മോചന ശ്രമങ്ങളെ മുടക്കാൻ ശ്രമിച്ചതെന്നാണ് കാന്തപുരം പറയുന്നത്.

അതേസമയം വളരെ കുറച്ച്​ ചില ആളുകളാണ്​ ഈ പ്രവൃത്തി ചെയ്തത് എന്നും ഭൂരിപക്ഷം പേരും തന്‍റെ ശ്രമത്തിന്​ പിന്തുണ നൽകി എന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജീവജാലങ്ങൾക്കും ഗുണം നൽകുന്ന നിയമമാണ് ഇസ്‌ലാമിൽ​. അത് മുൻ നിർത്തിയാണ് തൽക്കാലം നിമിഷപ്രിയയെ സംരക്ഷിക്കാൻ സാധിച്ചത്​. നിയമപരമായിട്ടല്ല, മതപരമായിട്ടാണ് ഇടപെട്ടത് എന്നും അദ്ദേഹം പറഞ്ഞു​.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.