...
Home News Kerala ‘ചില യൂട്യൂബേഴ്‌സ് ശവശരീരത്തെ പോലും വെറുതെ വിടാത്ത കഴുകന്മാരെപ്പോലെ’: കോണ്‍ഫിഡന്റ് ഗ്രൂപ്പ്

‘ചില യൂട്യൂബേഴ്‌സ് ശവശരീരത്തെ പോലും വെറുതെ വിടാത്ത കഴുകന്മാരെപ്പോലെ’: കോണ്‍ഫിഡന്റ് ഗ്രൂപ്പ്

കമ്പനിക്ക് പിന്നില്‍ തന്നെ ഇഡിയും സിബിഐയും ഉണ്ടെന്നൊക്കെ ഉള്ളത് അവാസ്‌തവവമാണെന്നും കൂട്ടിച്ചേര്‍ത്തു

180

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സിജെയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ചെയര്‍മാനെയും കമ്പനിയേയും കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ്. റോയ്‌യുടെ മരണത്തെക്കുറിച്ച് ചില യൂട്യൂബര്‍മാര്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവ് കാണിക്കാന്‍ അവരെ വെല്ലുവിളിക്കുന്നുവെന്നും ജോസഫ് പറഞ്ഞു.

നിലവില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിൻ്റെ പ്രവര്‍ത്തനത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. ഗ്രൂപ്പ് ഇനിയും ശക്തമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും സിബിഐയിലും ഒക്കെ ജോലി ചെയ്യുന്നത് പോലെ അത്ര ആധികാരികമെന്ന മട്ടിലാണ് പല യൂട്യൂബേഴ്‌സും റോയ്‌യുടെ മരണത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് ടിഎ ജോസഫ് പറഞ്ഞു.

മരിച്ചു പോയവരുടെ ശവശരീരങ്ങളെ പോലും വെറുതെ വിടാത്ത കഴുകന്മാരായി ചില യൂട്യൂബേഴ്‌സ് മാറുന്നുണ്ട്. മരിച്ചുപോയ ആളെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പറയുന്നതില്‍ നിന്ന് നിങ്ങള്‍ എന്ത് മാനസിക സുഖമാണ് കണ്ടെത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

കോണ്‍ഫിഡന്റ് ഗ്രൂപ്പിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് വ്യാജ വാര്‍ത്തകള്‍ക്ക് എതിരായ വിഡിയോ കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ് പങ്കുവച്ചിരിക്കുന്നത്. കോണ്‍ഫിഡന്റ് ഗ്രൂപ്പ് നിക്ഷേപകരിലും ഉപഭോക്താക്കളിലും വ്യാജ വാര്‍ത്തകള്‍ ആശങ്കകള്‍ സൃഷ്‌ടിച്ചേക്കാന്‍ സാധ്യതയുള്ളതിനാല്‍ കൂടിയാണ് കമ്പനി വിശദീകരണ വിഡിയോയുമായി രംഗത്ത് എത്തിയിരിക്കുന്നത്. തങ്ങളുടെ കമ്പനിക്ക് പിന്നില്‍ തന്നെ ഇഡിയും സിബിഐയും ഉണ്ടെന്നൊക്കെ ഉള്ളത് അവാസ്‌തവവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.