...
Home News National അമിത വേഗത റോഡുകളിലെ ഒന്നാം നമ്പർ കൊലയാളി

അമിത വേഗത റോഡുകളിലെ ഒന്നാം നമ്പർ കൊലയാളി

അപകടങ്ങളുടെയും മരണങ്ങളുടെയും കാര്യത്തിൽ 50 ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ ഡൽഹി മുന്നിൽ

228

ധൗള കുവാനിൽ ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥനായ നവ്ജ്യോത് സിംഗിൻ്റെ മരണം ഡൽഹിയിലെ മോശം റോഡ് സുരക്ഷയിലേക്ക് വീണ്ടും ശ്രദ്ധ തിരിക്കാൻ പ്രധാന കാരണമായി.

ദേശീയ തലസ്ഥാനത്ത് പ്രതിവർഷം 5,000 അപകടങ്ങൾ വരെ സംഭവിക്കുന്നുണ്ടെന്ന് പ്രതികളുടെ അഭിഭാഷകൻ കോടതിയിൽ അഭിപ്രായപ്പെട്ടു. അപകടങ്ങളുടെയും മരണങ്ങളുടെയും കാര്യത്തിൽ 50 ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ ഡൽഹി മുന്നിലാണെന്ന അസ്വസ്ഥത ഉളവാക്കുന്ന യാഥാർത്ഥ്യത്തെ ഇകാര്യം പ്രതിഫലിപ്പിക്കുന്നു.

2023ൽ, 5,834 റോഡ് അപകടങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇത് ഇന്ത്യയുടെ ആകെ അപകടങ്ങളുടെ 7% ആണ്. ഈ അപകടങ്ങൾ 1,457 പേരുടെ ജീവൻ അപഹരിച്ചു. ഇത് മൊത്തം അപകടങ്ങളുടെ 8% ആണ്.

മുന്നിൽ ഡൽഹിയും ബെംഗളൂരുവും

2023ൽ ഇന്ത്യയിൽ 81,144 റോഡപകടങ്ങൾ രേഖപ്പെടുത്തി. നാല് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതിൽ 13 ശതമാനത്തിൽ അധികവും ഡൽഹിയിലും ബെംഗളൂരുവിലുമാണ്.

മരണങ്ങളും ഒരേ കഥ പറയുന്നു

2023ൽ വൻ നഗരങ്ങളിൽ റോഡപകടങ്ങളിൽ 17,255 പേർ മരിച്ചു. 2022നെ അപേക്ഷിച്ച് ഏകദേശം 1% വർധനവാണിത്. 2023 വരെയുള്ള കഴിഞ്ഞ നാല് വർഷമായി ഡൽഹിയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

അമിത വേഗതയാണ് പ്രധാന കാരണം

ഡൽഹിയിൽ 2023ൽ ഉണ്ടായ റോഡപകടങ്ങളിൽ 8.91 ശതമാനവും അമിത വേഗത മൂലമാണ് സംഭവിച്ചതെങ്കിൽ ബെംഗളൂരുവിൽ ഇത് 5% താഴെയാണ്. റോഡ് അപകടങ്ങളുടെ കാര്യത്തിൽ രാജ്യതലസ്ഥാനം ഒട്ടും മോശമല്ല എന്നതാന് ഞെട്ടിക്കുന്ന വസ്‌തുതകൾ.

Credits:Business Standard

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.