...
Home News Kerala പോലീസിൽ അഴിച്ചുപണി; എസ്.പി എസ് ശശിധരനെയും ഡി.വൈ.എസ്.പിമാരെയും മാറ്റി

പോലീസിൽ അഴിച്ചുപണി; എസ്.പി എസ് ശശിധരനെയും ഡി.വൈ.എസ്.പിമാരെയും മാറ്റി

പോലീസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടി

187

മലപ്പുറം പൊലീസിൽ വന്‍ അഴിച്ച് പണിയുമായി സംസ്ഥാന സർക്കാർ. മലപ്പുറം എസ്‌.പി എസ്.ശശിധരനെ സ്ഥലംമാറ്റി. എസ്.പിയടക്കം ജില്ലാ പൊലീസിൽ വ്യാപക അഴിച്ചു പണിയാണ് ആഭ്യന്തര വകുപ്പ് നടത്തിയത്. ഡിവൈഎസ്‌പിമാർ മുതലുള്ളവർക്ക് സ്ഥലം മാറ്റമുണ്ട്. സ്‌പെഷ്യൽ ബ്രാഞ്ചടക്കം സബ്‌ഡിവിഷനിലെ ഉദ്യോഗസ്ഥർക്കും സ്ഥാനചലനമുണ്ടായി. താനൂര്‍ ഡിവൈഎസ്‍പി ബെന്നിയെ കോഴിക്കോട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബെന്നി.

പോലീസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടി. തെറ്റായ പ്രവണത പൊലീസിൽ വച്ചുപുലർത്തില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപക അഴിച്ചുപണി. മലപ്പുറത്തെ സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെ എല്ലാം സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. മലപ്പുറം പൊലീസിനെ കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. പൊലീസ് ആസ്ഥാന എ.ഐ.ജി വിശ്വനാഥ് മലപ്പുറം എസ്.പിയാകും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.