...
Home Health ഒമിക്രോണിനെ പ്രതിരോധിക്കാൻ സ്പുട്‌നിക് വി ഫലപ്രദം; അവകാശപ്പെട്ട് റഷ്യ

ഒമിക്രോണിനെ പ്രതിരോധിക്കാൻ സ്പുട്‌നിക് വി ഫലപ്രദം; അവകാശപ്പെട്ട് റഷ്യ

എംആര്‍എന്‍എ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചവയുള്‍പ്പെടെയുള്ള വാക്‌സിനെ അപേക്ഷിച്ച് മൂന്ന് മുതല്‍ ഏഴ് മടങ്ങ് വരെ മികച്ച പ്രതിരോധശേഷിയാണ് സ്പുട്‌നിക് നല്‍കുന്നത്

440

ദക്ഷിണാഫ്രിക്കൻ വകഭേദമായ ഒമിക്രോണിനെതിരെ തങ്ങൾ തദ്ദേശീയമായി വികസിപ്പിച്ച സ്പുട്‌നിക് വി വാക്‌സിന്‍ ഫലപ്രദമെന്ന് റഷ്യ. ലോകമാകെ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് സ്പട്‌നിക് വി വാക്‌സിന്‍ ഫലപ്രദമാണെന്ന വാദവുമായി ഇപ്പോൾറഷ്യ രംഗത്തെത്തിയിരിക്കുന്നത്.

രാജ്യത്തിന്റെ ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗമായ ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ചെടുത്ത സ്പുട്‌നിക് വി, ഒമിക്രോണിനെതിരെ ഉയര്‍ന്ന വൈറസ് ന്യൂട്രലൈസിംഗ് പ്രവര്‍ത്തനം (വിഎന്‍എ) കാഴ്ചവെക്കുന്നുണ്ട് എന്നാണ് റഷ്യ പറയുന്നത്..

എംആര്‍എന്‍എ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചവയുള്‍പ്പെടെയുള്ള വാക്‌സിനെ അപേക്ഷിച്ച് മൂന്ന് മുതല്‍ ഏഴ് മടങ്ങ് വരെ മികച്ച പ്രതിരോധശേഷിയാണ് സ്പുട്‌നിക് നല്‍കുന്നത്. മറ്റുള്ള വാക്‌സിനുകളേക്കാള്‍ 80 ശതമാനം ഫലപ്രദമാണ് സ്പുട്‌നിക് ലൈറ്റെന്നും സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഇതിന്റെ പ്രതിരോധശേഷി വളര കാലം നീണ്ടുനില്‍ക്കുമെന്നും ഗുരുതരമായ രോഗങ്ങളില്‍ നിന്ന് പോലും ദീര്‍ഘകാലം സംരക്ഷണം നല്‍കുമെന്നും ഗമാലേയ സെന്ററിന്റെ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.