ശ്രീലങ്കൻ ജയിലിൽ കലാപം; നാല് ജയിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

രണ്ട് മയക്കുമരുന്ന് സംഘങ്ങളിലെ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് സംഘർഷത്തിന് കാരണമായതെന്ന് പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്

ശ്രീലങ്കയിലെ നെഗോംബോ ജയിലിൽ ഉണ്ടായ രൂക്ഷമായ സംഘർഷത്തിൽ നാല് ജയിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ 23 പേർ കൊല്ലപ്പെടുകയും 100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ ജയിൽ കലാപമാണിതെന്ന് അധികൃതർ വ്യക്തമാക്കുന്നത്. ഞായറാഴ്‌ച വൈകുന്നേരമാണ് ഏകദേശം 10,000 തടവുകാർ കഴിയുന്ന നെഗോംബോ ജയിലിൽ സംഘർഷം ആരംഭിച്ചത്.

രണ്ട് മയക്കുമരുന്ന് സംഘങ്ങളിലെ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് സംഘർഷത്തിന് കാരണമായതെന്ന് പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. പരിക്കേറ്റവരെ നെഗോംബോ ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റിയെന്നാണ് റിപ്പോർട്ട്. 23 മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചതായും 100ലധികം പരിക്കേറ്റ തടവുകാരെയും ജയിൽ ഉദ്യോഗസ്ഥരെയും ചികിത്സക്കായി പ്രവേശിപ്പിച്ചതായുമാണ് നെഗോംബോ സർക്കാർ ആശുപത്രി ഡയറക്ടർ പുഷ്‌പ ഗംലത്തിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ചിലർക്ക് വെടിയേറ്റ പരിക്കുകളുണ്ടെന്നും മറ്റുചിലർക്ക് മുറിവുകളും ഗുരുതരമായ ചതവുകളും സംഭവിച്ചിട്ടുണ്ടെന്നുമാണ് ആശുപത്രി ഡയറക്ടർ അറിയിച്ചിരിക്കുന്നത്.

സംഘർഷ വാർത്ത ജയിലിലാകെ വ്യാപിച്ചതോടെ സമീപത്തെ വനിതാ വിഭാഗത്തിലെ തടവുകാർ ഞായറാഴ്‌ച രാത്രി കെട്ടിടത്തിൻ്റെ മേൽക്കൂരയിലേക്ക് കയറി തങ്ങളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. ഇതിനിടെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണതിനെ തുടർന്ന് ചില വനിതാ തടവുകാർക്കും പരിക്കേറ്റതായി പൊലീസിനെ ഉദ്ധരിച്ച് റിപ്പോർട്ടുണ്ട്. കലാപം തടയാൻ ശ്രമിക്കുന്നതിനിടെ ആണ് നാല് ജയിൽ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്.

തിങ്കളാഴ്‌ച രാവിലെ സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണാതീതമായി എന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി സൗത്ത് ചൈനാ മോർ‌ണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ പ്രത്യേക പൊലീസ് കമാൻഡോകളെ ജയിലിലേക്ക് വിളിച്ചു വരുത്തിയെങ്കിലും അവരെ ജയിലിനുള്ളിൽ വിന്യസിച്ചിട്ടില്ല.

ഇതിനിടെ തടവുകാരുടെ ബന്ധുക്കൾ വലിയ തോതിൽ ജയിലിന് പുറത്തേക്ക് എത്തിച്ചേർന്നിരുന്നു. വെടിയൊച്ചകൾ കേട്ടതായാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. സാഹചര്യം നിരീക്ഷിക്കുന്നതിനായി ഡ്രോണുകളും അധികൃതർ വിന്യസിച്ചിട്ടുണ്ട്.

2020 ഡിസംബറിൽ, കോവിഡ്-19 മഹാമാരിയുടെ രൂക്ഷഘട്ടത്തിൽ ശ്രീലങ്കയിലെ മറ്റൊരു ജയിലിൽ ഉണ്ടായ കലാപത്തിൽ 11 തടവുകാർ കൊല്ലപ്പെടുകയും 117 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. തുടർന്ന് അമിത തിരക്ക് കുറക്കുന്നതിനായി സർക്കാർ നൂറുകണക്കിന് തടവുകാരെ മോചിപ്പിച്ചിരുന്നു. ഞായറാഴ്‌ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം, ശ്രീലങ്കയിലെ വിവിധ ജയിലുകളിലായി നിലവിൽ 41, 250 തടവുകാർ കഴിയുന്നുണ്ട്. ഇത് ജയിലുകളുടെ യഥാർത്ഥ ശേഷിയുടെ ഏകദേശം നാലിരട്ടി ആണെന്നാണ് റിപ്പോർട്ട്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ദേശീയ പതാക ഉയർത്താൻ അനുമതി ആവശ്യമില്ല’; പോലീസ് നോട്ടീസിന് എതിരെ നേഹ ബോറ ഹൈക്കോടതിയിൽ

ന്യൂഡൽഹി: ദേശീയ പതാക ഉയർത്താൻ പൗരന്മാർക്ക് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് വാദിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) പ്രസിഡന്റ് നേഹ ബോറ ഡൽഹി ഹൈക്കോടതിയെ...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...

റഷ്യയുടെ സമ്മർദ്ദവും തന്ത്രപരമായ നീക്കങ്ങളും: ഇന്ത്യ അഞ്ചാം തലമുറ യുദ്ധവിമാനമായ ‘എസ്.യു-57’ വാങ്ങുമോ?

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമാണ് എ.എം.സി.എ (Advanced Medium Combat Aircraft). ഈ...

‘ടിബറ്റിലും ചൈനയുടെ ഭാഗങ്ങളിലും ശക്തമായ ഭൂചലനം’; ഹിമാനികൾ ഉരുകുന്നതിൽ ആശങ്ക, മുന്നറിയിപ്പ്

ടിബറ്റിലും ചൈനയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. ഭൂകമ്പത്തിന്റെ തീവ്രത, ആഴം,...

പഞ്ചാബിൽ അടുത്ത സർക്കാർ എൻഡിഎയുടേത്; എഎപിക്കും കോൺഗ്രസിനും എതിരെ അമിത് ഷാ

ന്യൂഡൽഹി: പ്രതിഷേധങ്ങളും പ്രകടനങ്ങളും കൊണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ്, ആം ആദ്മി...

ഡി- കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായുള്ള ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച യുഎൻ റിപ്പോർട്ട്; ശക്തമായ എതിർപ്പുമായി ഇന്ത്യ

ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ഡി-കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച...

ഇസ്രായേലിൽ നിർണായക തിരഞ്ഞെടുപ്പ് പോരാട്ടം; നെതന്യാഹുവിന്റെ ഭാവി നിർണയിക്കുന്നത് 61 സീറ്റുകൾ

ജറുസലേം: ഇസ്രായേലിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വീണ്ടും ചൂടുപിടിക്കുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധികാരത്തുടർച്ചയും പ്രതിപക്ഷത്തിന്റെ തിരിച്ചുവരവുമാണ് തിരഞ്ഞെടുപ്പിലെ പ്രധാന...