പ്രീമിയം നിരസിച്ചിട്ടും പണം മടക്കിനൽകിയില്ല; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് പിഴ

പ്രൊപ്പോസൽ ഫോം നിരസിച്ചതിനേത്തുടർന്ന് 15 ദിവസത്തിനകം തുക ബാങ്ക് അക്കൗണ്ടിലേക്ക് മടക്കിനൽകുമെന്ന് പറഞ്ഞെങ്കിലും ലഭിച്ചില്ല. എന്നാൽ ഈ തുക അക്കൗണ്ടിലേക്ക് ഇട്ടുകൊടുത്തതായാണ് ഇൻഷുറൻസ് കമ്പനി അറിയിച്ചത്.

പ്രീമിയം അടച്ച് ആരോഗ്യ ഇൻഷുറൻസ് എടുത്ത ആളുടെ പോളിസി നിരസിച്ചിട്ടും പണം മടക്കിനൽകുന്നതിൽ വീഴ്ച വരുത്തിയ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിനോടു പ്രീമിയം തുക പലിശ സഹിതം തിരിച്ചുനൽകാനും നഷ്ടപരിഹാരത്തിനും ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. കോട്ടയം മുട്ടമ്പലം സ്വദേശി എസ്.പി. മത്തായി സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനിയിൽനിന്ന് 1,26,381 രൂപ പ്രീമിയം അടച്ച് 2024 സെപ്റ്റംബർ രണ്ടിനാണ് ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങിയത്.

പ്രൊപ്പോസൽ ഫോം നിരസിച്ചതിനേത്തുടർന്ന് 15 ദിവസത്തിനകം തുക ബാങ്ക് അക്കൗണ്ടിലേക്ക് മടക്കിനൽകുമെന്ന് പറഞ്ഞെങ്കിലും ലഭിച്ചില്ല. എന്നാൽ ഈ തുക അക്കൗണ്ടിലേക്ക് ഇട്ടുകൊടുത്തതായാണ് ഇൻഷുറൻസ് കമ്പനി അറിയിച്ചത്. തുക ലഭിക്കാതെ വന്നതോടെ മത്തായി കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു.

അക്കൗണ്ടിലേക്ക് തുക വന്നിട്ടുണ്ടോ എന്നു പരിശോധിക്കാൻ പരാതിക്കാരന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് വേണമെന്ന് ഇൻഷുറൻസ് കമ്പനി ആവശ്യപ്പെട്ടിരുന്നു. ഇടപാടുരേഖകൾ സൂക്ഷിക്കേണ്ടത് ഇൻഷുറൻസ് കമ്പനിയുടെ ഉത്തരവാദിത്വമാണെന്നും പരാതിക്കാരന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് ആവശ്യപ്പെടുന്നത് ഇൻഷുറൻസ് കമ്പനിയുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധയുടെ ഉദാഹരണമാണെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടു.

ഇൻഷുറൻസ് പ്രീമിയവും 2024 സെപ്റ്റംബർ രണ്ടുമുതൽ 2025 ജനുവരി 30 വരെ 9 ശതമാനം നിരക്കിൽ പലിശയും നൽകാനാണ് അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റായും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായുള്ള ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധിച്ചത്. സേവന ന്യൂനതയ്ക്ക് നഷ്ടപരിഹാരമായി 35000 രൂപയും നൽകണം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

സ്റ്റാൻഡേർഡ് ചാർട്ടേഡ് 7000 തൊഴിലവസരങ്ങൾ വെട്ടിക്കുറക്കും; ഇന്ത്യൻ സ്ഥാപനങ്ങൾക്ക് തിരിച്ചടിയാകും

പ്രവർത്തനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനായി എഐ സ്വീകരിക്കൽ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായി സ്റ്റാൻഡേർഡ് ചാർട്ടേഡ് 7,000 ജോലികൾ കുറക്കാൻ പദ്ധതിയിടുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. 2030 ആകുമ്പോഴേക്കും കോർപ്പറേറ്റ് പ്രവർത്തനങ്ങളുടെ 15% വെട്ടിക്കുറക്കുമെന്ന് ബാങ്ക് അറിയിച്ചു. റോയിട്ടേഴ്‌സിൻ്റെ കണക്കനുസരിച്ച്, ഈ നീക്കം സ്ഥാപനത്തിലെ 52,000-ത്തിലധികം തസ്‌തികകളിൽ 7,000 തസ്‌തികകളിലേക്ക് അനാവശ്യമായി മാറും. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ...

Keep exploring...

സ്റ്റാൻഡേർഡ് ചാർട്ടേഡ് 7000 തൊഴിലവസരങ്ങൾ വെട്ടിക്കുറക്കും; ഇന്ത്യൻ സ്ഥാപനങ്ങൾക്ക് തിരിച്ചടിയാകും

പ്രവർത്തനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനായി എഐ സ്വീകരിക്കൽ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായി സ്റ്റാൻഡേർഡ് ചാർട്ടേഡ് 7,000 ജോലികൾ കുറക്കാൻ...

‘മൗനത്തെ ബലഹീനതയായി തെറ്റിദ്ധരിക്കരുത്, ഞാൻ വളരെ വേഗം ബംഗ്ലാദേശിലേക്ക് മടങ്ങും’: ഷെയ്ഖ് ഹസീന

ഇന്ത്യയിൽ പ്രവാസിയായ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഒരു പ്രധാന പ്രസ്‌താവന ഇറക്കി. 'തൻ്റെ മൗനത്തെ ബലഹീനതയായി...

More News

‘നെയ്‌മര്‍ കാനറിക്കൂട്ടത്തെ നയിക്കാന്‍ എത്തും’; ഫിഫ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

അമേരിക്കന്‍ ലോകകപ്പില്‍ ഡോണ്‍ കാര്‍ലോയുടെ തുറുപ്പ്ചീട്ട് നെയ്‌മര്‍ ഡ സില്‍വ സാന്റോസ് ജൂനിയര്‍ തന്നെ. സൂപ്പര്‍താരം നെയ്‌മര്‍ ജൂനിയറെ...

സ്റ്റാൻഡേർഡ് ചാർട്ടേഡ് 7000 തൊഴിലവസരങ്ങൾ വെട്ടിക്കുറക്കും; ഇന്ത്യൻ സ്ഥാപനങ്ങൾക്ക് തിരിച്ചടിയാകും

പ്രവർത്തനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനായി എഐ സ്വീകരിക്കൽ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായി സ്റ്റാൻഡേർഡ് ചാർട്ടേഡ് 7,000 ജോലികൾ കുറക്കാൻ...

‘മൗനത്തെ ബലഹീനതയായി തെറ്റിദ്ധരിക്കരുത്, ഞാൻ വളരെ വേഗം ബംഗ്ലാദേശിലേക്ക് മടങ്ങും’: ഷെയ്ഖ് ഹസീന

ഇന്ത്യയിൽ പ്രവാസിയായ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഒരു പ്രധാന പ്രസ്‌താവന ഇറക്കി. 'തൻ്റെ മൗനത്തെ ബലഹീനതയായി...

ഭോജ്‌ശാലയിൽ ഹിന്ദു സംഘടനകളുടെ വിജയാഘോഷം

മധ്യപ്രദേശിലെ ധാർ ജില്ലയിലെ ചരിത്രപ്രസിദ്ധമായ ഭോജ്‌ശാല സമുച്ചയത്തിൽ ഹിന്ദു സംഘടനകൾ 'വിജയാഘോഷം' സംഘടിപ്പിച്ചു. പ്രതിഷ്‌ഠയോടെയും 'മഹാവിജയ മഹോത്സവം' ആരംഭിച്ചതോടെ ധാറിൽ...

തെരുവ് നായ്ക്കളെ പൊതുസ്ഥലങ്ങളിൽ നീക്കം ചെയ്യാനുള്ള തീരുമാനം സുപ്രീം കോടതി ശരിവച്ചു

തെരുവ് നായ പ്രശ്‌നവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സുപ്രധാനവും ശ്രദ്ധേയവുമായ ഒരു വിധി പുറപ്പെടുവിച്ചു. പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവ്...

മുകേഷ് അംബാനിയുടെ റിലയൻസും ചൈനയുടെ സിഎടിഎല്ലും ഒരു പ്രധാന ഇടപാടിന് തയ്യാറെടുക്കുന്നു

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഹരിത ഊർജ്ജ മേഖലയിൽ മറ്റൊരു പ്രധാനവും തന്ത്രപരവുമായ നീക്കം നടത്താൻ തയ്യാറെടുക്കുകയാണ്....

ക്ഷേത്ര സ്വർണ്ണം വിൽക്കാൻ പദ്ധതിയില്ലെന്ന് സർക്കാർ വ്യക്തമാക്കി

ക്ഷേത്ര ട്രസ്റ്റുകളുടെയോ രാജ്യത്തുടനീളമുള്ള ഏതെങ്കിലും മതസ്ഥാപനങ്ങളുടെയോ കൈവശമുള്ള സ്വർണ്ണത്തിന് ധനസമ്പാദന പദ്ധതി അവതരിപ്പിക്കാൻ പദ്ധതിയില്ലെന്ന് ചൊവ്വാഴ്‌ച ഭാരത് സർക്കാർ...

ബോളിവുഡിലെ ഏറ്റവും വലിയ പ്രശ്‌നം താര പരിവാരങ്ങളും ആണെന്ന് പ്രിയദർശൻ

ഹിന്ദി സിനിമയിലെ ഒരു സംസ്‌കാരത്തെ കുറിച്ച് പ്രിയദർശൻ സംസാരിച്ചപ്പോൾ അത് ഒട്ടും മടിച്ചുനിന്നില്ല. 'ഭൂത് ബംഗ്ല'യുടെ പ്രമോഷനുകൾക്കിടെ, അഭിനേതാക്കളുടെ...