...
Home News National ഇന്ത്യയില്‍ സംപ്രേഷണം അവസാനിപ്പിക്കാൻ സ്റ്റാര്‍ വേള്‍ഡ്; പുതിയതായി ഒമ്പത് ചാനല്‍ ആരംഭിച്ച് ഡിസ്നി സ്റ്റാര്‍

ഇന്ത്യയില്‍ സംപ്രേഷണം അവസാനിപ്പിക്കാൻ സ്റ്റാര്‍ വേള്‍ഡ്; പുതിയതായി ഒമ്പത് ചാനല്‍ ആരംഭിച്ച് ഡിസ്നി സ്റ്റാര്‍

ഇംഗ്ലീഷ് ഭാഷയിലെ എന്‍റര്‍ടെയ്മെന്‍റ് ചാനലുകള്‍ കുറച്ചുകാലമായി ഇന്ത്യയില്‍ കാണികളെ കിട്ടാതെ ബുദ്ധിമുട്ടുകയാണ്. ഇന്ത്യയുടെ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ എന്‍ടിഒ 2019-ൽ നടപ്പിലാക്കിയതോടെയാണ് ഇത്തരം ചാനലുകളുടെ ദുരിതം ആരംഭിച്ചത്.

216

കഴിഞ്ഞ വാരത്തിലെ ചൊവ്വാഴ്ച മുതല്‍ ഇന്ത്യയില്‍ സംപ്രേഷണം അവസാനിപ്പിച്ചു സ്റ്റാര്‍ വേള്‍ഡ് ചാനൽ. പുതുക്കിയ താരിഫ് ഓർഡറി​ലുള്ള കാര്യമായ പ്രശ്‌നങ്ങൾ കാരണം സ്റ്റാർ വേൾഡ് ഡിസ്നി സ്റ്റാര്‍ ഇന്ത്യയില്‍ സംപ്രേഷണം നിര്‍ത്തുമെന്ന് 2020 ജൂൺ ഇരുപത്തിരണ്ടിൽ തന്നെ റിപ്പോര്‍ട്ടുകൾ വന്നിരുന്നു. പക്ഷെ എൻടിഒയെക്കുറിച്ചുള്ള വ്യക്തതയില്ലാത്തതിനാൽ ജനറല്‍ ഇംഗ്ലീഷ് എന്‍റെര്‍ടെയ്മെന്‍റ് ചാനലായ സ്റ്റാര്‍ വേള്‍ഡ് സംപ്രേഷണം അവസാനിപ്പിക്കാനുള്ള തീരുമാനം ഇത്രയധികം വർഷം നീണ്ടു പോവുകയായിരുന്നു.

നിലവിൽ സ്റ്റാർ വേൾഡ്, സ്റ്റാർ വേൾഡ് എച്ച്ഡി, സ്റ്റാർ വേൾഡ് പ്രീമിയർ എച്ച്ഡി എന്നീ ഇംഗ്ലീഷ് ചാനലുകളാണ് സ്റ്റാര്‍ മാർച്ച് 14 മുതൽ നിർത്തലാക്കിയത്. ഇതോടൊപ്പം ബേബി ടിവി (എച്ച്‌ഡി), യുടിവി എച്ച്‌ഡി, സ്റ്റാർ സ്‌പോർട്‌സ് 1 മറാത്തി, സ്റ്റാർ സ്‌പോർട്‌സ് 1 ബംഗ്ലാ എന്നിവയാണ് ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ഡിസ്‌നി സ്റ്റാർ അവസാനിപ്പിച്ചിട്ടുണ്ട്.

എന്നാൽ യുടിവി ആക്ഷൻ സ്റ്റാർ ഗോൾഡ് ത്രിൽസ് എന്നും യുടിവി മൂവീസ് സ്റ്റാർ ഗോൾഡ് റൊമാൻസ് എന്ന പേരില്‍ ഡിസ്നി സ്റ്റാര്‍ റീബ്രാന്‍റ് ചെയ്തിട്ടുണ്ട്. സ്റ്റാർ മൂവീസ് സെലക്ട്, സ്റ്റാർ സ്പോർട്സ് 1 തമിഴ് എച്ച്ഡി, സ്റ്റാർ സ്പോർട്സ് 1 തെലുങ്ക് എച്ച്ഡി, ഡിസ്നി ചാനൽ എച്ച്ഡി, സ്റ്റാർ ഗോൾഡ് 2 എച്ച്ഡി, വിജയ് സൂപ്പർ എച്ച്ഡി, ഏഷ്യാനെറ്റ് മൂവീസ് എച്ച്ഡി എന്നീ ചാനലുകള്‍ മാര്‍ച്ച് 15 മുതല്‍ പുതുതായി സംപ്രേഷണം ആരംഭിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് ഭാഷയിലെ എന്‍റര്‍ടെയ്മെന്‍റ് ചാനലുകള്‍ കുറച്ചുകാലമായി ഇന്ത്യയില്‍ കാണികളെ കിട്ടാതെ ബുദ്ധിമുട്ടുകയാണ്. ഇന്ത്യയുടെ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ എന്‍ടിഒ 2019-ൽ നടപ്പിലാക്കിയതോടെയാണ് ഇത്തരം ചാനലുകളുടെ ദുരിതം ആരംഭിച്ചത്.

മറുഭാഗത് ഇംഗ്ലീഷ് ടെലിവിഷൻ കാഴ്ചക്കാർ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയതോടെ ഇവര്‍ കൂടുതല്‍ പ്രതിസന്ധിയിലായി. നേരത്തെ 2020-ൽ സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്ക് ഇന്ത്യ എഎക്സ്എന്‍, എഎക്സ്എന്‍ എച്ച്ഡി എന്നിവ അടച്ചുപൂട്ടാൻ തീരുമാനിച്ചിരുന്നു. നെറ്റ്‌വർക്ക്18 എഫ്.വൈ.ഐ ടിവി18 നിർത്തലാക്കുകയും ചെയ്തിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.