ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം; ബെംഗളൂരുവിൽ പീപ്പിൾസ് ട്രിബ്യൂണലുമായി സിജെപി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ദേശീയതലത്തിൽ കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബെംഗളൂരുവിലെ സമരത്തെ സംഘാടകർ അവതരിപ്പിക്കുന്നത്

ബെംഗളൂരു: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കി സിജെപി. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് സിജെപി സംഘടിപ്പിച്ച ‘പീപ്പിൾസ് ട്രിബ്യൂണൽ’ പ്രതിഷേധത്തിൽ യൂട്യൂബർ ധ്രുവ് റാത്തി, നടൻ പ്രകാശ് രാജ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് തുടങ്ങിയവർ പങ്കെടുത്തു.

ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധത്തിൽ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഏകദേശം രണ്ടായിരത്തോളം പേർ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെട്ടു. വോട്ടവകാശം സംരക്ഷിക്കണമെന്നും വോട്ടർപട്ടികയിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

‘സർക്കാരിനെ മാറ്റാനല്ല പ്രതിഷേധം’

പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ധ്രുവ് റാത്തി, സർക്കാരിനെ മാറ്റാനല്ല താൻ സമരത്തിൽ പങ്കെടുക്കുന്നതെന്ന് വ്യക്തമാക്കി. ഇത് തന്റെ ആദ്യ പ്രതിഷേധ സമരമാണെന്നും അദ്ദേഹം പറഞ്ഞു.

വോട്ടർപട്ടികയിൽ ക്രമക്കേടുകളും ‘വോട്ട് മോഷണവും’ നടന്നിട്ടുണ്ടെന്നും ഇതിന് തെളിവുകൾ തന്റെ പക്കലുണ്ടെന്നും ധ്രുവ് റാത്തി ആരോപിച്ചു. ജീവിച്ചിരിക്കുന്നവരെ പോലും രേഖകളിൽ മരിച്ചവരായി കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവും ധ്രുവ് റാത്തി ഉന്നയിച്ചു.

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’; വിമർശനം

കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്ന ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ആശയത്തിനെതിരെ പ്രതിഷേധത്തിൽ സംസാരിച്ച അഭിജീത് ദീപ്‌കെ രംഗത്തെത്തി.

ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം, ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഒടുവിൽ ‘ഒരു രാജ്യം, ഒരു പാർട്ടി’ എന്ന ലക്ഷ്യത്തിലേക്കാണ് നയിക്കുകയെന്നും വിമർശിച്ചു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് ജനപിന്തുണ കുറഞ്ഞുവെന്ന് മനസിലാക്കിയ ശേഷമാണ് വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതെന്നും ദീപ്‌കെ ആരോപിച്ചു. ഇത്തരത്തിൽ ഏകദേശം 14 ശതമാനം വോട്ടർമാരുടെ വോട്ടവകാശം ഇല്ലാതാക്കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഗ്യാനേഷ് കുമാറിനെതിരെ പ്രകാശ് രാജ്

നേരത്തെ ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്ന പ്രകാശ് രാജും ബെംഗളൂരുവിലെ സമരത്തിൽ പങ്കെടുത്തു.

എസ്‌ഐആർ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നിർദേശപ്രകാരമാണ് ഗ്യാനേഷ് കുമാർ പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചു. വോട്ടർപട്ടിക പുതുക്കുന്നതിനായി സ്വീകരിക്കുന്ന നടപടികളുടെ സുതാര്യതയെയും പ്രകാശ് രാജ് ചോദ്യം ചെയ്തു.

‘തോൽപ്പിക്കാനാകില്ല’: ഐഷി ഘോഷ്

സമരത്തിൽ പങ്കെടുത്ത എസ്എഫ്ഐ നേതാവ് ഐഷി ഘോഷും കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് സമരം അവസാനിപ്പിക്കാമെന്ന് കരുതേണ്ടെന്നും അത്തരം നടപടികളിലൂടെ തങ്ങളെ പിന്തിരിപ്പിക്കാനാകില്ലെന്നും അവർ പറഞ്ഞു.

എസ്‌ഐആർ നടപടിയിലൂടെ വോട്ടവകാശം നഷ്ടപ്പെട്ടതായി ആരോപിക്കുന്നവരിൽ വലിയൊരു വിഭാഗമാണ് ‘പീപ്പിൾസ് ട്രിബ്യൂണലിൽ’ പങ്കെടുത്തതെന്ന് സംഘാടകർ പറഞ്ഞു.

‘വോട്ടുകൊള്ള’; മുദ്രാവാക്യം

പ്രതിഷേധത്തിനിടെ ‘വോട്ടുകൊള്ള’ക്കെതിരെ മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ രംഗത്തെത്തി. വോട്ടർപട്ടികയിൽ നിന്ന് തങ്ങളെ ഒഴിവാക്കുന്നതിന് പകരം തങ്ങളുടെ പരാതികൾ കേൾക്കാൻ അധികൃതർ തയ്യാറാകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിജെപിയുടെ നേതൃത്വത്തിൽ ‘ചപ്പൽ പ്രതിഷേധം’ സംഘടിപ്പിക്കാനുള്ള നീക്കവും പുരോഗമിക്കുകയാണ്. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ദേശീയതലത്തിൽ കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബെംഗളൂരുവിലെ സമരത്തെ സംഘാടകർ അവതരിപ്പിക്കുന്നത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ദേശീയ പതാക ഉയർത്താൻ അനുമതി ആവശ്യമില്ല’; പോലീസ് നോട്ടീസിന് എതിരെ നേഹ ബോറ ഹൈക്കോടതിയിൽ

ന്യൂഡൽഹി: ദേശീയ പതാക ഉയർത്താൻ പൗരന്മാർക്ക് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് വാദിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) പ്രസിഡന്റ് നേഹ ബോറ ഡൽഹി ഹൈക്കോടതിയെ...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...

റഷ്യയുടെ സമ്മർദ്ദവും തന്ത്രപരമായ നീക്കങ്ങളും: ഇന്ത്യ അഞ്ചാം തലമുറ യുദ്ധവിമാനമായ ‘എസ്.യു-57’ വാങ്ങുമോ?

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമാണ് എ.എം.സി.എ (Advanced Medium Combat Aircraft). ഈ...

‘ടിബറ്റിലും ചൈനയുടെ ഭാഗങ്ങളിലും ശക്തമായ ഭൂചലനം’; ഹിമാനികൾ ഉരുകുന്നതിൽ ആശങ്ക, മുന്നറിയിപ്പ്

ടിബറ്റിലും ചൈനയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. ഭൂകമ്പത്തിന്റെ തീവ്രത, ആഴം,...

പഞ്ചാബിൽ അടുത്ത സർക്കാർ എൻഡിഎയുടേത്; എഎപിക്കും കോൺഗ്രസിനും എതിരെ അമിത് ഷാ

ന്യൂഡൽഹി: പ്രതിഷേധങ്ങളും പ്രകടനങ്ങളും കൊണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ്, ആം ആദ്മി...

ഡി- കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായുള്ള ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച യുഎൻ റിപ്പോർട്ട്; ശക്തമായ എതിർപ്പുമായി ഇന്ത്യ

ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ഡി-കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച...

ഇസ്രായേലിൽ നിർണായക തിരഞ്ഞെടുപ്പ് പോരാട്ടം; നെതന്യാഹുവിന്റെ ഭാവി നിർണയിക്കുന്നത് 61 സീറ്റുകൾ

ജറുസലേം: ഇസ്രായേലിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വീണ്ടും ചൂടുപിടിക്കുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധികാരത്തുടർച്ചയും പ്രതിപക്ഷത്തിന്റെ തിരിച്ചുവരവുമാണ് തിരഞ്ഞെടുപ്പിലെ പ്രധാന...