...
Home News Kerala അധ്യാപകരുടെ കുടിപ്പകയിൽ ബലിയാടായി വിദ്യാർഥിനി; പഠനം ഉപേക്ഷിച്ചു

അധ്യാപകരുടെ കുടിപ്പകയിൽ ബലിയാടായി വിദ്യാർഥിനി; പഠനം ഉപേക്ഷിച്ചു

എതിർ ചേരിയിലെ അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു പ്രചാരണം

195

തിരുവനന്തപുരത്ത് അധ്യാപകർ തമ്മിലുള്ള കുടിപ്പകയിൽ ബലിയാടായി വിദ്യാർഥിനി. കിളിമാനൂർ രാജാ രവിവർമ്മ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. അധ്യാപകർ തമ്മിലുള്ള തർക്കത്തിൽ പ്ലസ് വൺ വിദ്യാർഥിയെ കുറിച്ച് വ്യാജ പ്രചാരണം നടത്തി. എതിർ ചേരിയിലെ അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു പ്രചാരണം. നാണക്കേട് കാരണം പഠനം ഉപേക്ഷിച്ചുവെന്ന് വിദ്യാർഥിനി പറഞ്ഞു.

അസുഖ ബാധിതയായ വിദ്യാർത്ഥിനി നാല് മാസം അവധി എടുത്തപ്പോഴാണ് വ്യാജ പ്രചാരണം നടത്തിയത്. സ്‌കൂളിലെ വാട്‌സ്‌ ആപ്പ് ഗ്രൂപ്പിൽ ഉൾപ്പടെ വിദ്യാർഥിനിയുടെ പേര് പറഞ്ഞു അധിക്ഷേപിച്ചു. സിഡബ്ല്യൂസിയിലും പോലീസിലും അധ്യാപിക വ്യാജ പരാതി നൽകിയെന്ന് കുടുംബം. സിഡബ്ല്യൂസി അന്വേഷണത്തിൽ ഉൾപ്പടെ വ്യാജ പ്രചാരണം എന്ന് കണ്ടെത്തി. നാണക്കേടിനെ തുടർന്ന് വിദ്യാർഥിനി പ്ലസ് വൺ പഠനം

സ്‌കൂളിലെ മാനേജ്മെന്റ് തലത്തിൽ വിവിധ വിഷയങ്ങളിൽ തർക്കം കേസ് ആയി നിലനിൽക്കുന്നുണ്ട്. അധ്യാപകൻ ഉപദ്രവിച്ചുവെന്ന് സ്‌കൂളിലെ അധ്യാപിക തന്നെയാണ് പ്രചരിപ്പിച്ചതെന്ന് വിദ്യാർഥിനി പറഞ്ഞു. സ്കൂളിലെ അധ്യാപകനുമായി പരിചയം പോലും ഉണ്ടായിരുന്നില്ല.

വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇല്ലാ കഥകൾ വന്നപ്പോൾ പഠിക്കാൻ പോലും തോന്നിയില്ലെന്ന് വിദ്യാർഥിനി പറഞ്ഞു. വ്യാജ പ്രചാരണം അറിഞ്ഞ് മറ്റുള്ളവർ അറിഞ്ഞു വലിയ നാണക്കേട് ഉണ്ടായി. നാണക്കേട് കാരണം മുടി മുറിച്ചു നടക്കേണ്ട അവസ്ഥ ഉണ്ടായെന്ന് പെൺകുട്ടി പറയുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.