...
Home News International ബംഗ്ലാദേശിൽ അക്രമം രൂക്ഷമാകുന്നതിനിടെ വിദ്യാർത്ഥി നേതാവിന് വെടിയേറ്റു

ബംഗ്ലാദേശിൽ അക്രമം രൂക്ഷമാകുന്നതിനിടെ വിദ്യാർത്ഥി നേതാവിന് വെടിയേറ്റു

വിദ്യാർത്ഥിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ

226

ഇങ്ക്വിലാബ് മഞ്ച് വക്താവും വിദ്യാർത്ഥി നേതാവുമായ ഉസ്‌മാൻ ഹാദിയുടെ കൊലപാതകത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ നിന്ന് ബംഗ്ലാദേശ് കരകയറുന്നതിനിടെ, മറ്റൊരു വിദ്യാർത്ഥി നേതാവിൻ്റെ തലയ്ക്ക് വെടിയേറ്റു. ബംഗ്ലാദേശ് നാഷണൽ സിറ്റിസൺ പാർട്ടിയുടെ (ബിഎൻപി) ഖുൽന ഡിവിഷണൽ തലവൻ മൊട്ടാലിബ് സിക്ദാറിനെ തിങ്കളാഴ്‌ച അജ്ഞാതരായ തോക്കുധാരികൾ ആക്രമിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

തലയുടെ ഇടതുവശത്ത് വെടിയേറ്റ സിക്ദാർ ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർത്ഥിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സംഘർഷാവസ്ഥ വിവിധ ഭാഗങ്ങളിൽ തുടരുകയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.