...
Home News National വിദ്യാർത്ഥി പ്രതിഷേധവും ജാതി വിവേചന വിവാദവും; പാര്‍ലമെന്റിൻ്റെ വര്‍ഷകാല സമ്മേളനം സമാപിച്ചു

വിദ്യാർത്ഥി പ്രതിഷേധവും ജാതി വിവേചന വിവാദവും; പാര്‍ലമെന്റിൻ്റെ വര്‍ഷകാല സമ്മേളനം സമാപിച്ചു

പ്രതിപക്ഷ ബഹളത്തിലും ഭരണ-പ്രതിപക്ഷ വാക്‌പോരിലും കലുഷിതമായ ലോക്‌സഭയും രാജ്യസഭയും സമ്മേളനകാലയളവിൽ മിക്ക ദിവസങ്ങളിലും തടസ്സപ്പെട്ടിരുന്നു

3

വിദ്യാർത്ഥി പ്രതിഷേധത്തിന് നേരെയുള്ള പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടിയില്ലാതെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സമ്മേളനത്തിൻ്റെ അവസാന ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ലോക്‌സഭയിലെത്തിയെങ്കിലും പ്രത്യേക ചർച്ചകളോ മറുപടികളോ ഇല്ലാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കി സഭ പിരിയുകയായിരുന്നു. സഭ പിരിയുന്നതിന് മുന്നോടിയായി ‘വന്ദേമാതരം’ പൂർണ്ണമായി ആലപിച്ചു.

രാജ്യസഭയിൽ പ്രക്ഷുബ്ധമായ രംഗങ്ങൾ

  • ജാതി വിവേചന ആരോപണം: ഉത്തരാഖണ്ഡില്‍ ബിജെപിയില്‍ നിന്ന് ജാതി വിവേചനം നേരിട്ടുവെന്ന പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ആരോപണം രാജ്യസഭയെ പ്രക്ഷുബ്ധമാക്കി. ഖര്‍ഗെ പങ്കെടുത്ത വേദിയില്‍ ബിജെപി ‘ശുദ്ധികലശം’ നടത്തിയെന്ന ആരോപണവും സഭയിൽ ബഹളത്തിന് കാരണമായി.
  • സർക്കാർ നിലപാട്: ഖര്‍ഗെയ്‌ക്കെതിരായ വിവേചനം അംഗീകരിക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയും രാജ്യസഭാ അധ്യക്ഷന്‍ സിപി രാധാകൃഷ്ണനും വ്യക്തമാക്കി. ബഹളങ്ങൾക്കിടയിലും ഖനി ധാതു വിപുലീകരണ നിയന്ത്രണ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി.

ലോക്സഭയിലും പ്രതിപക്ഷ പ്രതിഷേധം

  • ചായസൽക്കാരം ബഹിഷ്കരിച്ചു: ലോക്‌സഭാ സ്പീക്കര്‍ പ്രതിപക്ഷ അംഗങ്ങൾക്കായി ഒരുക്കിയ ചായ സല്‍ക്കാരം കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു. എന്നാൽ ഡിഎംകെ ചടപ്പിൽ പങ്കെടുത്തു.

19 ദിവസമാണ് ഇത്തവണ സഭ സമ്മേളിച്ചത്. പ്രതിപക്ഷ ബഹളത്തിലും ഭരണ-പ്രതിപക്ഷ വാക്‌പോരിലും കലുഷിതമായ ലോക്‌സഭയും രാജ്യസഭയും സമ്മേളനകാലയളവിൽ മിക്ക ദിവസങ്ങളിലും തടസ്സപ്പെട്ടിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.