...
Home News International സുഡാനീസ് അർദ്ധസൈനിക സംഘം ഗ്രാമം ആക്രമിച്ചു; 124 പേർ കൊല്ലപ്പെട്ടതായി ഡോക്ടർമാരും പ്രവർത്തകരും പറയുന്നു

സുഡാനീസ് അർദ്ധസൈനിക സംഘം ഗ്രാമം ആക്രമിച്ചു; 124 പേർ കൊല്ലപ്പെട്ടതായി ഡോക്ടർമാരും പ്രവർത്തകരും പറയുന്നു

കൂട്ടക്കൊല നടന്നതായി പറയപ്പെടുന്ന പ്രദേശമായ അൽ ജാസിറയിൽ ആർഎസ്എഫ് കമാൻഡർ കൂറുമാറിയതിനെ തുടർന്നാണ് സംഭവം

192

സുഡാനിലെ അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) നടത്തിയ ആക്രമണത്തിൽ 124 പേർ കൊല്ലപ്പെട്ടു. സുഡാനിൻ്റെ തലസ്ഥാനമായ കാർട്ടൂമിന് തെക്ക് ഒരു ഗ്രാമത്തിൽ വെള്ളിയാഴ്‌ചയാണ് സംഭവം. ഡോക്ടർമാരും സാമൂഹിക പ്രവർത്തകരും പറയുന്നത് ഇത് സ്ഥിരീകരിച്ചാൽ ഒരു സിവിൽ സംഭവത്തിലെ ഏറ്റവും മാരകമായ സംഭവങ്ങളിൽ ഒന്നാന്നാണ് ഇതെന്ന്.

കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ രാജ്യത്തിൻ്റെ നിയന്ത്രണത്തിനായി സുഡാനീസ് സായുധ സേനയുമായി (എസ്എഎഫ്) ആർഎസ്എഫ് പോരാടുകയാണ്. ഇരുസേനകളും സാധാരണക്കാരെ കൊലപ്പെടുത്തി എന്നാണ് ആരോപണം.

കൂട്ടക്കൊല നടന്നതായി പറയപ്പെടുന്ന പ്രദേശമായ അൽ ജാസിറയിൽ ആർഎസ്എഫ് കമാൻഡർ കൂറുമാറിയതിനെ തുടർന്നാണ് സംഭവം. അതിനുശേഷം ആർഎസ്എഫ് ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

അൽ- സരീഹ ഗ്രാമത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 200ലധികം സാധാരണക്കാർക്ക് പരിക്കേറ്റതായും 150 പേരെ ആർ.എസ്.എഫ് കസ്റ്റഡിയിലെടുത്തതായും സുഡാനീസ് നിവാസികൾ രൂപീകരിച്ച ഗ്രാസ്റൂട്ട് നെറ്റ്‌വർക്കായ റെസിസ്റ്റൻസ് കമ്മിറ്റിയിലെ ഒരു അംഗം അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു.

സുഡാൻ ഡോക്‌ടേഴ്‌സ് നെറ്റ്‌വർക്ക് അതേ ഗ്രാമത്തിൽ നടന്ന കൂട്ടക്കൊലകളെക്കുറിച്ചും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്, ആർഎസ്എഫ് സേന “അൽ- സരീഹയിൽ സിവിലിയന്മാർക്ക് എതിരെ കൂട്ടക്കൊല നടത്തി”, ഇത് 124 മരണങ്ങൾക്കും നിരവധി പരിക്കുകൾക്കും കാരണമായി. ആക്രമണങ്ങളിൽ നൂറുകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.

പ്രദേശത്ത് റിപ്പോർട് ചെയ്യാൻ മാധ്യമ ടീമുകളെ അനുവദിച്ചിട്ടില്ല.SAF ഉം RSF ഉം തമ്മിലുള്ള പോരാട്ടം ലോകത്തിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധിക്ക് കാരണമായെന്ന് യുഎൻ പറയുന്നു. പതിനായിരങ്ങൾ മരിക്കുകയും ദശലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യുകയും ചെയ്‌തു.

21-ാം നൂറ്റാണ്ടിലെ ആദ്യത്തെ വംശഹത്യയെന്ന് പരക്കെ വിശേഷിപ്പിക്കപ്പെടുന്ന സുഡാനിലെ പടിഞ്ഞാറൻ ഡാർഫൂർ മേഖലയിൽ അർദ്ധസൈനിക വിഭാഗവും അതിൻ്റെ സഖ്യസേനയും ചേർന്ന് നടത്തിയ മറ്റ് അതിക്രമങ്ങളും ഉണ്ടായിരുന്നു. പുരുഷന്മാരെയും സ്ത്രീകളെയും അടിമകളാക്കാനുള്ള ആർഎസ്എഫ് നേതൃത്വത്തിലുള്ള ഒരു ക്യാമ്പയിനെയും കഴിഞ്ഞ വർഷം സിഎൻഎൻ റിപ്പോർട്ടിംഗ് തുറന്നുകാട്ടിയിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.