സുനിത വില്യംസ് മടങ്ങാനുള്ള ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ വംശജ സുനിത വില്യംസിന് ഭൂമിയിലേക്ക് മടങ്ങിവരാനുള്ള സ്പേസ് എക്‌സിന്‍റെ ക്രൂ-9 ഡ്രാഗണ്‍ പേടകം (ഫ്രീഡം) ഐഎസ്എസിലെത്തി. നിക്ക് ഹഗ്യൂ, അലക്സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരെയും വഹിച്ചാണ് ഡ്രാഗണ്‍ ഫ്രീഡം പേടകം ബഹിരാകാശ നിലയത്തില്‍ വിജയകരമായി ഡോക് ചെയ്‌തത്. 2025 ഫെബ്രുവരിയിലെ മടക്കയാത്രയില്‍ ഈ ഡ്രാഗണ്‍ പേടകം ഇരുവര്‍ക്കും പുറമെ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഭൂമിയില്‍ തിരിച്ചെത്തിക്കും.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ അഞ്ച് മാസം നീണ്ട പരീക്ഷണങ്ങള്‍ക്കായാണ് സ്പേസ് എക്‌സിന്‍റെ ക്രൂ-9 ദൗത്യത്തില്‍ 2024 സെപ്റ്റംബര്‍ 29ന് നിക്ക് ഹഗ്യൂവും അലക്സാണ്ടര്‍ ഗോര്‍ബുനോവും ഫ്ലോറിഡയിലെ എസ്എല്‍സി-40 ലോഞ്ച് പാഡില്‍ നിന്ന് കുതിച്ചുയര്‍ന്നത്. നിക്കായിരുന്നു ക്രൂ-9ന്‍റെ കമാന്‍ഡര്‍. മുന്‍നിശ്ചയിച്ച പ്രകാരം ഡ്രാഗണ്‍ ഫ്രീഡം ബഹിരാകാശ പേടകം വിജയകരമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക് ചെയ്തു.

സുനിത വില്യംസിന്‍റെ നേതൃത്വത്തില്‍ ഐഎസ്എസിലുള്ള നിലവിലെ സഞ്ചാരികള്‍ ഇരുവരെയും ബഹിരാകാശത്തേക്ക് സ്വാഗതം ചെയ്തു. ഡ്രാഗണ്‍ ഫ്രീഡം ഡോക് ചെയ്യുന്നതും നിക്കും ഗോര്‍ബുനോവും നിലയത്തിലെ മറ്റ് സഞ്ചാരികള്‍ക്കൊപ്പം ചേരുന്നതും നാസയും സ്പേസ് എക്‌സും വീഡ‍ിയോ സഹിതം ട്വീറ്റ് ചെയ്തു.

2025 ഫെബ്രുവരിയില്‍ നിക്ക് ഹഗ്യൂവിനെയും അലക്സാണ്ടര്‍ ഗോര്‍ബുനോവിനെയും വഹിച്ചുകൊണ്ട് ഡ്രാഗണ്‍ ഫ്രീഡം പേടകം ഭൂമിയിലേക്ക് മടങ്ങിവരുമ്പോള്‍ സുനിത വില്യംസും ബുച്ച് വില്‍മോറും കൂടെയുണ്ടാകും. ഇരുവര്‍ക്കുമുള്ള കസേരകള്‍ ഒഴിച്ചിട്ടാണ് ഡ്രാഗണ്‍ പേടകത്തെ നാസയും സ്പേസ് എക്സും ചേര്‍ന്ന് ഫാല്‍ക്കണ്‍-9 റോക്കറ്റില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ചത്.

2024 ജൂൺ ആറിനാണ് ബോയിംഗിന്‍റെ സ്റ്റാർലൈനർ പേടകത്തിൽ സുനിതയും ബുച്ചും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്. വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി ഐഎസ്എസില്‍ എത്തിയ ഇരുവര്‍ക്കും സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ സാങ്കേതിക തകരാറുകളെ തുടര്‍ന്ന് നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് മടങ്ങാനായില്ല.

ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകള്‍ക്ക് തകരാറുമുണ്ടായിരുന്ന സ്റ്റാർലൈനർ പേടകത്തില്‍ യാത്ര സുരക്ഷിതമല്ല എന്ന് മനസിലാക്കി 2025 ഫെബ്രുവരിയില്‍ ഡ്രാഗണ്‍ പേടകത്തില്‍ മതി സുനിതയുടെയും ബുച്ചിന്‍റെയും മടക്കം എന്ന് നാസ തീരുമാനിക്കുകയായിരുന്നു. അതിനാല്‍ ബോയിംഗ് സ്റ്റാർലൈനർ പേടകത്തെ യാത്രക്കാരില്ലാതെ ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് നാസ ചെയ്തത്. സുനിതയും ബുച്ചും നൂറ് ദിവസം ഐഎസ്എസില്‍ പിന്നിട്ടുകഴിഞ്ഞു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ഗോഹത്യ രഹിത ബക്രീദിനായുള്ള അഭ്യർത്ഥന’; അസം മുഖ്യമന്ത്രി സ്വാഗതം ചെയ്‌തു

ബക്രീദ് എന്നറിയപ്പെടുന്ന ഈദ് അൽ- അദ്‌ഹയിൽ പശുക്കളെ കശാപ്പ് ചെയ്യരുതെന്ന് മുസ്ലീം സമൂഹത്തോട് അഭ്യർത്ഥിച്ചു കൊണ്ട് അസം സംസ്ഥാനത്തെ വിവിധ ഈദ്‌ഗാഹ്, ശ്‌മശാന കമ്മിറ്റികൾ എടുത്ത സുപ്രധാന തീരുമാനത്തെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഔദ്യോഗികമായി സ്വാഗതം ചെയ്‌തു. സാമുദായിക ഐക്യവും സാമൂഹിക- മത ഘടനയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചരിത്രപരമായ ചുവടുവയ്പ്പായിട്ടാണ് മുഖ്യമന്ത്രി...

Keep exploring...

യുപി നിയമസഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു

അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിനായി ഉത്തർപ്രദേശിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ ഇതിനകം ചൂടുപിടിച്ചിരിക്കുകയാണ്. യുപിയിലെ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളും...

‘ഗോഹത്യ രഹിത ബക്രീദിനായുള്ള അഭ്യർത്ഥന’; അസം മുഖ്യമന്ത്രി സ്വാഗതം ചെയ്‌തു

ബക്രീദ് എന്നറിയപ്പെടുന്ന ഈദ് അൽ- അദ്‌ഹയിൽ പശുക്കളെ കശാപ്പ് ചെയ്യരുതെന്ന് മുസ്ലീം സമൂഹത്തോട് അഭ്യർത്ഥിച്ചു കൊണ്ട് അസം സംസ്ഥാനത്തെ...

More News

യുപി നിയമസഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു

അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിനായി ഉത്തർപ്രദേശിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ ഇതിനകം ചൂടുപിടിച്ചിരിക്കുകയാണ്. യുപിയിലെ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളും...

‘ഗോഹത്യ രഹിത ബക്രീദിനായുള്ള അഭ്യർത്ഥന’; അസം മുഖ്യമന്ത്രി സ്വാഗതം ചെയ്‌തു

ബക്രീദ് എന്നറിയപ്പെടുന്ന ഈദ് അൽ- അദ്‌ഹയിൽ പശുക്കളെ കശാപ്പ് ചെയ്യരുതെന്ന് മുസ്ലീം സമൂഹത്തോട് അഭ്യർത്ഥിച്ചു കൊണ്ട് അസം സംസ്ഥാനത്തെ...

പാകിസ്ഥാനിൽ ട്രെയിനിൽ ഉണ്ടായ സ്ഫോടനത്തിൽ 20 പേർ മരിച്ചു

ബലൂചിസ്ഥാൻ പ്രവിശ്യയിൽ ശക്തമായ സ്ഫോടനത്തിൽ ട്രെയിനിൽ പൊട്ടിത്തെറിച്ച് 20 പേർ കൊല്ലപ്പെടുകയും 70 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി...

‘ഇനി ഒരിക്കലും അവരെ വിശ്വസിക്കരുത്’: ബിജെപി വിജയങ്ങൾക്ക് കോൺഗ്രസിനെ കുറ്റപ്പെടുത്തി ഉദയനിധി

തമിഴ്‌നാട്ടിലെ രാഷ്ട്രീയ രംഗത്ത് വലിയൊരു പിളർപ്പ് സൃഷ്‌ടിക്കുന്ന ഒരു പൊട്ടിത്തെറിയിൽ, ഡിഎംകെ യുവജന വിഭാഗം മേധാവി ഉദയനിധി സ്റ്റാലിൻ...

വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ് ട്രംപിൻ്റെ ഇറാൻ യോഗത്തിനിടെ, അക്രമി കൊല്ലപ്പെട്ടു

യുഎസ് തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ വൈറ്റ് ഹൗസിന് പുറത്ത് പെട്ടെന്ന് വെടിയൊച്ച കേട്ടു.ശനിയാഴ്‌ച വൈകുന്നേരം ഇറാനുമായുള്ള സാധ്യമായ സമാധാന...

കോക്രോച്ച് ജനതാ പാർട്ടി; ഹാക്ക് ചെയ്‌ത അക്കൗണ്ട് വീണ്ടെടുത്തു

ഇൻസ്റ്റഗ്രാമിൽ കോക്രോച്ച് ജനതാ പാർട്ടി തിരിച്ചെത്തി. നേരത്തെ സിജെപിയുടെ ഇൻസ്റ്റ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഈ അക്കൗണ്ട് വീണ്ടെടുത്തതായി...

ഭർതൃ വീട്ടുകാരുടെ മുന്നിൽ കാസർകോട്ടെ യുവതി ആസിഡ് കഴിച്ച് ജീവനൊടുക്കി

കാസർ​കോട് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കഴിച്ച് ജീവനൊടുക്കി. കാസർ​ഗോഡ് പാണലത്താണ് സംഭവം. ചർലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ...

‘ഇൻ്റെർപോൾ തിരയുന്ന യുഎസിൻ്റെ ശത്രു’; ഇറാൻ്റെ അടുത്ത തന്ത്രത്തിൽ ജനറൽ അഹമ്മദ് വാഹിദി കരങ്ങൾ

ഇറാനും അമേരിക്കയും തമ്മിലുള്ള വർദ്ധിച്ചു വരുന്ന സംഘർഷങ്ങൾക്കും പുതിയൊരു യുദ്ധത്തിൻ്റെ ഭീഷണിക്കും ഇടയിൽ, ബ്രിഗേഡിയർ ജനറൽ അഹമ്മദ് വാഹിദി...