...
Home News International അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ദീപാവലി ആശംസയുമായി സുനിത വില്യംസ്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ദീപാവലി ആശംസയുമായി സുനിത വില്യംസ്

വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ സുനിത വില്യംസ് ബഹിരാകാശത്തു നിന്ന് റെക്കോഡ് ചെയ്ത ആശംസാ വീഡിയോ പ്രദര്‍ശിപ്പിക്കുകയായിരുന്നു.

207

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ദീപാവലി ആശംസകള്‍ പങ്കുവെച്ച് നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ഭൂമിയിൽ നിന്ന് 260 മൈല്‍ അകലെയായാണ് ഈ വര്‍ഷം ദീപാവലി ആഘോഷിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നതെന്ന് സുനിത പറഞ്ഞു. അമേരിക്കയിലും ലോകമെമ്പാടുമുള്ള എല്ലാ ദീപാവലി ആഘോഷക്കാരെയും സുനിത വില്യംസ് ആശംസിച്ചു.

വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ സുനിത വില്യംസ് ബഹിരാകാശത്തു നിന്ന് റെക്കോഡ് ചെയ്ത ആശംസാ വീഡിയോ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഇന്ത്യയിലെ പല ആഘോഷങ്ങളെയും കുറിച്ച് തന്‍റെ അച്ഛനിലൂടെ മനസിലാക്കാനായെന്നും ദീപാവലിയും ഇതിലൊന്നാണെന്നും സുനിത സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

ബോയിംഗിന്റെ സ്റ്റാര്‍ലൈന്‍ പേടകത്തിലൂടെ ഈ വര്‍ഷം ജൂണ്‍ 5ന് ബഹിരാകാശത്തിലേക്ക് തിരിച്ച് യാത്ര ചെയ്ത സുനിത വില്യംസിന്‍റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്.

2025 ഫെബ്രുവരിയില്‍ ഡ്രാഗണ്‍ ഫ്രീഡം പേടകം ഭൂമിയിലേക്ക് മടങ്ങുമ്പോള്‍ സുനിത വില്യംസും സഹയാത്രികനായ ബുച്ച് വില്‍മോറും ഉള്‍പ്പെടുന്ന സംഘവും ഉണ്ടാകും. നിക്ക് ഹഗ്യൂ, അലക്സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരും ഈ സംഘത്തോടൊപ്പം ബഹിരാകാശ നിലയത്തിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.