...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News International സൂപ്പർ എൽനിനോ കടുക്കും: ഫെബ്രുവരി വരെ കൊടും ചൂട്; ലോകത്ത് 4.5 ലക്ഷം അധിക മരണങ്ങൾക്ക്...

സൂപ്പർ എൽനിനോ കടുക്കും: ഫെബ്രുവരി വരെ കൊടും ചൂട്; ലോകത്ത് 4.5 ലക്ഷം അധിക മരണങ്ങൾക്ക് സാധ്യതയെന്ന് പഠന റിപ്പോർട്ട്

ആഫ്രിക്കൻ സാഹെൽ മേഖലയിലാണ് ഇതിന്റെ പ്രത്യാഘാതം ഏറ്റവും രൂക്ഷമാകാൻ പോകുന്നത്. ഈ മേഖലയിൽ മാത്രം 67,000 അധിക മരണങ്ങളാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്; പ്രത്യേകിച്ച് നൈജീരിയ, സുഡാൻ, നൈജർ, ചാഡ് എന്നീ രാജ്യങ്ങളിലായിരിക്കും കൂടുതൽ ജീവനുകൾ പൊലിയുക.

2

ശക്തമായിക്കൊണ്ടിരിക്കുന്ന എൽനിനോ പ്രഭാവവും കടുത്ത ഉഷ്ണതരംഗവും മൂലം വരും മാസങ്ങളിൽ ആഗോളതലത്തിൽ കടുത്ത പ്രതിസന്ധിയും ജീവഹാനിയും സംഭവിച്ചേക്കാമെന്ന് മുന്നറിയിപ്പ്. സെപ്റ്റംബർ മുതൽ 2027 ഫെബ്രുവരി വരെയുള്ള ആറു മാസക്കാലയളവിൽ ലോകത്താകമാനം 4.5 ലക്ഷം (നാലര ലക്ഷം) അധിക മരണങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ‘ക്ലൈമറ്റ് ഇംപാക്ട് ലാബ്’ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ ഗുരുതരമായ മുന്നറിയിപ്പുള്ളത്.

1996 മുതൽ 2025 വരെയുള്ള വർഷങ്ങളിലെ ശരാശരി താപനിലയുമായി താരതമ്യം ചെയ്യുമ്പോൾ രേഖപ്പെടുത്താൻ സാധ്യതയുള്ള അധിക മരണനിരക്കാണിതെന്ന് പഠനത്തിൽ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്. ഉഷ്ണതരംഗം മൂലമുണ്ടാകുന്ന ആകെ മരണങ്ങളിൽ ഭൂരിഭാഗവും വികസിച്ചുകൊണ്ടിരിക്കുന്നതും ദരിദ്രവുമായ ‘ഗ്ലോബൽ സൗത്ത്’ രാജ്യങ്ങളിലായിരിക്കും സംഭവിക്കുകയെന്ന് ക്ലൈമറ്റ് ഇംപാക്ട് ലാബിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ആഫ്രിക്കൻ സാഹെൽ മേഖലയിലാണ് ഇതിന്റെ പ്രത്യാഘാതം ഏറ്റവും രൂക്ഷമാകാൻ പോകുന്നത്. ഈ മേഖലയിൽ മാത്രം 67,000 അധിക മരണങ്ങളാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്; പ്രത്യേകിച്ച് നൈജീരിയ, സുഡാൻ, നൈജർ, ചാഡ് എന്നീ രാജ്യങ്ങളിലായിരിക്കും കൂടുതൽ ജീവനുകൾ പൊലിയുക. കൂടാതെ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ ഇന്തോനേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം, തായ്ലൻഡ്, കംബോഡിയ എന്നിവിടങ്ങളിലായി ഇരുപതിനായിരത്തോളം മരണങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും കണക്കാക്കുന്നു.

ഏഷ്യൻ മേഖലയിൽ പ്രത്യേകിച്ച് ഇന്ത്യയിലും കടുത്ത ചൂട് കാരണം വൻ തോതിലുള്ള അപകടസാധ്യത നിലനിൽക്കുന്നുണ്ട്. ഉഷ്ണതരംഗം മൂലം ഇന്ത്യയിൽ മാത്രം 15,800 അധിക മരണങ്ങൾ ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ട് പറയുന്നത്. ലോക കാലാവസ്ഥാ സംഘടനയുടെ (WMO) വിലയിരുത്തൽ പ്രകാരം എൽനിനോ പ്രതിഭാസം നിലവിൽ കൂടുതൽ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. 2026 നവംബർ-ഡിസംബർ മാസങ്ങളിൽ ഇത് ഏറ്റവും ഉയർന്ന തലത്തിലെത്തുകയും 2027 ഫെബ്രുവരി വരെ ഇതേ തീവ്രതയിൽ ശക്തമായി തുടരുകയും ചെയ്യുമെന്നാണ് വ്യക്തമാകുന്നത്.

2027 ഫെബ്രുവരി മാസത്തിന് ശേഷം ഇന്ത്യയും പാകിസ്താനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത വേനൽക്കാലത്തേക്ക് കടക്കും. എൽനിനോ പ്രതിഭാസത്തിന്റെ തുടർച്ചയ്ക്കൊപ്പം വേനൽക്കാലം കൂടി ആരംഭിക്കുന്നതോടെ ഈ പ്രദേശങ്ങളിൽ ഉഷ്ണതരംഗ ലക്ഷണങ്ങളും മരണനിരക്കും ഇനിയും ഉയരുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.