...
Home News National പ്രതി സന്ദീപിൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി; ഡോ. വന്ദനദാസ് കൊലക്കേസിൽ കുറ്റകൃത്യത്തിൻ്റെ വ്യാപ്‌തി അറിയാമോ...

പ്രതി സന്ദീപിൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി; ഡോ. വന്ദനദാസ് കൊലക്കേസിൽ കുറ്റകൃത്യത്തിൻ്റെ വ്യാപ്‌തി അറിയാമോ എന്ന് കോടതി

താൻ മാനസിക പ്രശ്‌നങ്ങളുളള ആളെന്നായിരുന്നു കോടതിയിൽ സന്ദീപിൻ്റെ വാദം

247

ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. സാക്ഷി വിസ്‌താരം പൂര്‍ത്തിയായ ശേഷം ഹൈക്കോടതിയില്‍ പുതിയ ജാമ്യാപേക്ഷ നല്‍കാമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന സന്ദീപിൻ്റെ അഭിഭാഷകൻ്റെ ആവശ്യവും കോടതി തള്ളി. ചെയ്‌ത കുറ്റകൃത്യത്തിൻ്റെ വ്യാപ്‌തി അറിയാമോ എന്ന് സുപ്രീം കോടതി ചോദിച്ചു. ജസ്റ്റിസ് അഭയ്.എസ് ഓഖാ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് സന്ദീപിൻ്റെ ജാമ്യാപേക്ഷ തള്ളിയത്.

താൻ മാനസിക പ്രശ്‌നങ്ങളുളള ആളെന്നായിരുന്നു കോടതിയിൽ സന്ദീപിൻ്റെ വാദം. എന്നാൽ പ്രതിയുടെ മാനസിക നിലയ്ക്ക് പ്രശ്‌നമില്ലെന്ന സംസ്ഥാന സർക്കാരിൻ്റെ റിപ്പോർട്ട് കോടതി അംഗീകരിക്കുക ആയിരുന്നു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദനദാസിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സന്ദീപ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി പ്രതി സന്ദീപിൻ്റെ മാനസികനില പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോഴും സുപ്രീം കോടതി പ്രതിയുടെ മാനസികനില സംബന്ധിച്ച റിപ്പോര്‍ട്ട് തേടി.

സന്ദീപിൻ്റെ മാനസികനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട് എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിൻ്റെ മറുപടി. മാനസികനില സംബന്ധിച്ച റിപ്പോര്‍ട്ട് മൂന്നാഴ്‌ചക്കുള്ളില്‍ സമര്‍പ്പിക്കാനും സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. പ്രതി സന്ദീപിൻ്റെ ഇടക്കാല ജാമ്യത്തിനുള്ള ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.

കഴിഞ്ഞ സെപ്റ്റംബര്‍ മാസം ആദ്യം പ്രതി സന്ദീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. വിടുതല്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് വ്യക്തമാണെന്നും സുപ്രീം കോടതി ആ ഘട്ടത്തില്‍ വ്യക്തമാക്കി. കൃത്യസമയത്ത് നല്ല ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഡോ. വന്ദനയുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്ന പ്രതിഭാഗത്തിൻ്റെ വാദവും സുപ്രീം കോടതി മുഖവിലക്ക് എടുത്തില്ല.കഴിഞ്ഞ വര്‍ഷം മെയ് 10നാണ് ഡോക്ടര്‍ വന്ദന ദാസിനെ വൈദ്യ പരിശോധനയ്ക്കായി എത്തിയ പ്രതി സന്ദീപ് കുത്തി കൊലപ്പെടുത്തിയത്.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.