...
Home News National ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ചുള്ള എൻ‌സി‌ആർ‌ടി എട്ടാം ക്ലാസ് അധ്യായം സുപ്രീം കോടതി ശ്രദ്ധിച്ചു

ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ചുള്ള എൻ‌സി‌ആർ‌ടി എട്ടാം ക്ലാസ് അധ്യായം സുപ്രീം കോടതി ശ്രദ്ധിച്ചു

ഇത് "ഗുരുതരമായ ആശങ്കാജനകമായ" വിഷയമാണെന്ന് വിശേഷിപ്പിച്ചു

193

എൻ‌സി‌ആർ‌ടി എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ ഉള്ളടക്കത്തിൽ ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ച് പരാമർശിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി ബുധനാഴ്‌ചസ്വമേധയാ കേസെടുത്തു. ഇത് “ഗുരുതരമായ ആശങ്കാജനകമായ” വിഷയമാണെന്ന് വിശേഷിപ്പിച്ചു.

“എട്ടാം ക്ലാസിലെ കുട്ടികളെ ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ച് പഠിപ്പിക്കുന്നു. ഇത് ഗുരുതരമായ ആശങ്കാജനകമായ കാര്യമാണ്” എന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വിപുൽ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിനോട് ആവശ്യപ്പെട്ടു.

“സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ആരെയും ഞാൻ അനുവദിക്കില്ല. നിയമം അതിൻ്റെ വഴിക്ക് പോകും” -എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

“സ്ഥാപനത്തിൻ്റെ തലവൻ എന്ന നിലയിൽ, ഞാൻ എൻ്റെ കടമ നിർവഹിച്ചു, അത് മനസിലാക്കിയിട്ടുണ്ട്. ഇത് ഒരു കരുതിക്കൂട്ടിയുള്ള നീക്കമാണെന്ന് തോന്നുന്നു. ഞാൻ കൂടുതലൊന്നും പറയുന്നില്ല,” -അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടനയുടെ അടിസ്ഥാന ഘടനക്ക് വിരുദ്ധമാണ് പുസ്‌തകമെന്ന് ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.

“ദയവായി കുറച്ച് ദിവസം കാത്തിരിക്കൂ. ബാർ ആൻഡ് ബെഞ്ച് എല്ലാവരും അസ്വസ്ഥരാണ്. എല്ലാ ഹൈക്കോടതി ജഡ്‌ജിമാരും അസ്വസ്ഥരാണ്. ഞാൻ സ്വമേധയാ ഈ കേസ് ഏറ്റെടുക്കും. സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ആരെയും ഞാൻ അനുവദിക്കില്ല. നിയമം അതിൻ്റെ വഴിക്ക് പോകും” -എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

പിന്നീട്, സുപ്രീം കോടതി ഈ വിഷയത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്ന് ജസ്റ്റിസ് കാന്ത് പറഞ്ഞു.

നീതിന്യായ വ്യവസ്ഥയിലെ വെല്ലുവിളികൾ പട്ടികപ്പെടുത്തുന്ന എൻ‌സി‌ആർ‌ടി പുസ്തകം
അഴിമതി, കേസുകളുടെ വൻതോതിലുള്ള കെട്ടിക്കിടക്കൽ, ആവശ്യത്തിന് ജഡ്‌ജിമാരുടെ അഭാവം എന്നിവയാണ് നീതിന്യായ വ്യവസ്ഥ നേരിടുന്ന “വെല്ലുവിളികൾ” എന്ന് എട്ടാം ക്ലാസിലെ പുതിയ സാമൂഹിക ശാസ്ത്ര പാഠപുസ്തകം എൻ‌സി‌ആർ‌ടി പറയുന്നു.

പുതിയ പുസ്തകത്തിലെ “ജുഡീഷ്യറിയിലെ അഴിമതി” എന്ന വിഭാഗം, ജഡ്‌ജിമാർ കോടതിയിലെ അവരുടെ പെരുമാറ്റത്തെ മാത്രമല്ല, കോടതിക്ക് പുറത്ത് അവർ എങ്ങനെ പെരുമാറുന്നു എന്നതിനെയും നിയന്ത്രിക്കുന്ന ഒരു പെരുമാറ്റച്ചട്ടത്താൽ ബന്ധിതരാണെന്ന് പറയുന്നു. -ഉറവിടം: പിടിഐ

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.