‘സുരേഷ് ഗോപിയുടെ ‘വാനര പ്രയോഗം കണ്ണാടിയിൽ നോക്കി’, വാ തുറന്നത് തൃശ്ശൂരുകാരെ അപമാനിക്കാന്‍‌’: ജോസഫ് ടാജറ്റ്

അക്കരെയായാലും ഇക്കരെയായാലും അവിടെ പോയി ചോദിക്കാൻ പറ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വാനര പരാമർശത്തിനെതിരെ തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. സുരേഷ് ഗോപി ഉപയോഗിച്ച അതേ പദത്തിൽ മറുപടി പറയാൻ തങ്ങളുടെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും അദ്ദേഹത്തിൻ്റെത് കണ്ണാടിയിൽ നോക്കിയുള്ള പരാമർശമാണെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.

തൃശ്ശൂരിൽ വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു സുരേഷ് ഗോപിയുടെ അധിക്ഷേപ പരാമർശം. ഇവിടെ നിന്ന് കുറച്ച് വാനരന്മാർ ഇറങ്ങിയല്ലോ, ഉന്നയിക്കലുമായി, അവരോട് കോടതിയിൽ പോകാൻ പറ. അക്കരെയായാലും ഇക്കരെയായാലും അവിടെ പോയി ചോദിക്കാൻ പറ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

സുരേഷ് ഗോപി മറുപടി കണ്ണാടിയിൽ നോക്കാതെ പറയണം. അദ്ദേഹം അനധികൃതമായി ചേർത്ത വോട്ടുകളെ കുറിച്ചാണ് കോൺഗ്രസ് പറഞ്ഞത്. ഇതുവരെ പ്രതികരിക്കാതിരുന്ന സുരേഷ് ഗോപി ഒടുവിൽ വാ തുറന്നത് തൃശ്ശൂരിലെ ജനങ്ങളെ അപമാനിക്കുന്ന തരത്തിലാണെന്നും മറുപടിയായി ജോസഫ് ടാജറ്റ് പറഞ്ഞു.

തൃശ്ശൂരിലെ വോട്ടർമാരെ അവഹേളിക്കുകയാണ് അദ്ദേഹം. തെറ്റ് ബോധ്യപ്പെട്ടപ്പോൾ പിടിച്ചുനിൽക്കാൻ വേണ്ടി നടത്തിയ അഭിപ്രായ പ്രകടനമാണിതെന്നും ടാജറ്റ് വിമർശിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന് ജോസഫ് ടാജറ്റ് തെളിവ് സഹിതം മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു.

ബിജെപി നേതാവായ സുരേഷ് ഗോപിയും കുടുംബവും വ്യാജവോട്ട് ചേർത്തെന്നും ടാജറ്റ് ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വിഎസ് സുനിൽകുമാറും സമാന വിഷയം ഉന്നയിച്ചിരുന്നു. എന്നാൽ ആരോപണങ്ങളോട് പ്രതികരിക്കാതിരുന്ന സുരേഷ് ഗോപി ഇക്കാര്യത്തിൽ ആദ്യമായാണ് ഇപ്പോൾ മൗനം വെടിഞ്ഞത്.

‘ഉന്നയിച്ച വിഷയങ്ങൾക്കെല്ലാം ഇന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയും. മറുപടി പറയേണ്ടത് അവരാണ്. താൻ മന്ത്രിയാണ്. ആ ഉത്തരവാദിത്തം പെർഫെക്ടായി പാലിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. മറുപടി പറയേണ്ടവർ ഇന്ന് മറുപടി നൽകും. കൂടുതൽ ചോദ്യങ്ങളുണ്ടെങ്കിൽ അവരോട് ചോദിച്ചോളൂ. ഇല്ലെങ്കിൽ പിന്നെ അവരത് സുപ്രീം കോടതിയിൽ എത്തിക്കുമ്പോൾ കോടതിയോട് നിങ്ങൾ ചോദിച്ചാൽ മതി.

ഇവിടെനിന്ന് കുറച്ച് വാനരന്മാർ ഇറങ്ങിയല്ലോ ഉന്നയിക്കലുമായി അവരോട് അങ്ങോട്ട് പോകാൻ പറ. അക്കരെയായാലും ഇക്കരെയായാലും അവിടെ പോയി ചോദിക്കാൻ പറ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. തൃശ്ശൂരിൽ ശക്തൻ തമ്പുരാൻ പ്രതിമയിൽ ഹാരം അണിയിക്കാൻ എത്തിയതായിരുന്നു സുരേഷ് ഗോപി.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ദേശീയ പതാക ഉയർത്താൻ അനുമതി ആവശ്യമില്ല’; പോലീസ് നോട്ടീസിന് എതിരെ നേഹ ബോറ ഹൈക്കോടതിയിൽ

ന്യൂഡൽഹി: ദേശീയ പതാക ഉയർത്താൻ പൗരന്മാർക്ക് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് വാദിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) പ്രസിഡന്റ് നേഹ ബോറ ഡൽഹി ഹൈക്കോടതിയെ...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...

റഷ്യയുടെ സമ്മർദ്ദവും തന്ത്രപരമായ നീക്കങ്ങളും: ഇന്ത്യ അഞ്ചാം തലമുറ യുദ്ധവിമാനമായ ‘എസ്.യു-57’ വാങ്ങുമോ?

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമാണ് എ.എം.സി.എ (Advanced Medium Combat Aircraft). ഈ...

‘ടിബറ്റിലും ചൈനയുടെ ഭാഗങ്ങളിലും ശക്തമായ ഭൂചലനം’; ഹിമാനികൾ ഉരുകുന്നതിൽ ആശങ്ക, മുന്നറിയിപ്പ്

ടിബറ്റിലും ചൈനയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. ഭൂകമ്പത്തിന്റെ തീവ്രത, ആഴം,...

പഞ്ചാബിൽ അടുത്ത സർക്കാർ എൻഡിഎയുടേത്; എഎപിക്കും കോൺഗ്രസിനും എതിരെ അമിത് ഷാ

ന്യൂഡൽഹി: പ്രതിഷേധങ്ങളും പ്രകടനങ്ങളും കൊണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ്, ആം ആദ്മി...

ഡി- കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായുള്ള ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച യുഎൻ റിപ്പോർട്ട്; ശക്തമായ എതിർപ്പുമായി ഇന്ത്യ

ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ഡി-കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച...

ഇസ്രായേലിൽ നിർണായക തിരഞ്ഞെടുപ്പ് പോരാട്ടം; നെതന്യാഹുവിന്റെ ഭാവി നിർണയിക്കുന്നത് 61 സീറ്റുകൾ

ജറുസലേം: ഇസ്രായേലിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വീണ്ടും ചൂടുപിടിക്കുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധികാരത്തുടർച്ചയും പ്രതിപക്ഷത്തിന്റെ തിരിച്ചുവരവുമാണ് തിരഞ്ഞെടുപ്പിലെ പ്രധാന...