...
Home News Kerala ‘സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി, മോഹൻലാലിൻ്റെ മൊഴിയെടുക്കും’; ശബരിമല കൊടിമര കേസ് അന്വേഷണം ഊർജിതമാക്കി

‘സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി, മോഹൻലാലിൻ്റെ മൊഴിയെടുക്കും’; ശബരിമല കൊടിമര കേസ് അന്വേഷണം ഊർജിതമാക്കി

സ്വർണത്തിൽ കണക്കിൽ വിജിലൻസിന് ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല

174

ശബരിമല കൊടിമര കേസിൽ നടൻ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി. വിജിലൻസിൻ്റെ പ്രത്യേക അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. കൂടുതൽ സിനിമാ പ്രവർത്തകരുടെ മൊഴി ഈ ആ‍ഴ്‌ച രേഖപ്പെടുത്തുമെന്നാണ് സൂചന. നടൻ മോഹൻലാലിൻ്റെയും മൊഴിയെടുക്കുമെന്ന് സൂചന. സ്വർണം സംഭാവനയായി നൽകിയ എല്ലാവരുടെയും മൊഴി ഈ ആഴ്‌ച തന്നെ പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തും.

സ്വർണത്തിൽ കണക്കിൽ വിജിലൻസിന് ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല. സ്വർണം നൽകിയവരിൽ പലർക്കും അളവിനെ കുറിച്ച് ഓർമയില്ല. സംഭാവന ലഭിച്ച സ്വർണത്തിൻ്റെ കണക്ക് കൂടാനാണ് സാധ്യത. സ്വർണ്ണം സംഭാവനയായി നൽകിയവരുടെ എണ്ണം കൂടാനും സാധ്യതയുണ്ട്.

അതേസമയം, ശബരിമല സ്വർണ മോഷണക്കേസിൽ തന്ത്രിക്ക് ജാമ്യം അനുവദിച്ച കൊല്ലം വിജിലൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ എസ്ഐടിക്ക് നിയമപദേശം ലഭിച്ചു. ഉത്തരവിലെ പരാമർശങ്ങൾ കേസിനെ ബാധിക്കുന്നതാണെന്നും അത് മുൻ സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും നിയമോപദേശത്തിൽ പറയുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.