...
Home Entertainments സോഷ്യൽ മീഡിയയിൽ ‘കൺവിൻസിങ്’ സ്റ്റാറായി സുരേഷ് കൃഷ്‌ണ; ട്രെൻഡിങ് ലിസ്റ്റിൽ എത്തി

സോഷ്യൽ മീഡിയയിൽ ‘കൺവിൻസിങ്’ സ്റ്റാറായി സുരേഷ് കൃഷ്‌ണ; ട്രെൻഡിങ് ലിസ്റ്റിൽ എത്തി

‘ഒരു ചതിയന്റെ വിജയം’ എന്ന ക്യാപ്ഷനോടെ, ഇൻസ്റ്റാഗ്രാമിൽ 100k ഫോളോവേഴ്‌സ് തികഞ്ഞെന്ന് സൃഷ്ടിച്ച പോസ്റ്റ്

330

നടൻ സുരേഷ് കൃഷ്‌ണ സോഷ്യൽ മീഡിയയിൽ വലിയ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. തൻ്റെ അഭിനയ ജീവിതത്തിലെ ‘കൺവിൻസിങ്’ വില്ലൻ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ചർച്ചകളും ട്രോളുകളും നിറഞ്ഞതോടെ, സുരേഷ് കൃഷ്‌ണ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി.

സുരേഷ് കൃഷ്‌ണ ഇപ്പോഴിതാ തൻ്റെ ഇൻസ്റ്റാഗ്രാമിൽ പുതിയൊരു കൺവിൻസിങ് പോസ്റ്റും പങ്കുവച്ചിട്ടുണ്ട്. ‘ഒരു ചതിയൻ്റെ വിജയം’ എന്ന ക്യാപ്ഷനോടെ, ഇൻസ്റ്റാഗ്രാമിൽ 100k ഫോളോവേഴ്‌സ് തികഞ്ഞെന്ന് സൃഷ്ടിച്ച പോസ്റ്റ് പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ചു. എന്നാൽ യഥാർത്ഥത്തിൽ പകുതി ഫോളോവേഴ്‌സാണ് ഉള്ളതെന്ന് കണ്ടെത്തിയ പ്രേക്ഷകർ, ഇത് ‘കൺവിൻസിങ്’ സ്റ്റാറിൻ്റെ പുതിയൊരു കൺവിൻസ്‌ ആക്റ്റ് ആണെന്നു ചൂണ്ടിക്കാട്ടി.

സിജു സണ്ണിയും സൗബിൻ ഷാഹിറും പോസ്റ്റിന് കമൻറ് ചെയ്തിട്ടുണ്ട്. ‘ക്രിസ്ത്യൻ ബ്രദേഴ്സ് 4k റീ-റിലീസ് വേണം’ എന്നാണ് സിജു സണ്ണിയുടെ കമന്റ്. ‘കളിക്കല്ലേ മോനെ’ എന്നാണ് സൗബിൻ പോസ്റ്റിന് നൽകിയ മറുപടി.

വ്യത്യസ്ത വേഷങ്ങളിൽ പ്രേക്ഷകരെ കൺവിൻസ്‌ ചെയ്തതുകൊണ്ടു തന്നെ സിനിമ മാത്രമല്ല, സുരേഷ് കൃഷ്‌ണയുടെ ഇൻസ്റ്റാ പോസ്റ്റുകളും ഇപ്പോൾ പ്രേക്ഷകരെ ആകർഷിക്കുന്നു.

“എന്നെ വഞ്ചകനായി അവതരിപ്പിച്ച അത്രയും സിനിമകളുണ്ടെന്ന് അറിഞ്ഞപ്പോൾ ഞാനും ആശ്ചര്യപ്പെട്ടു” എന്നാണ് അദ്ദേഹം പറഞ്ഞത്. കഥാപാത്രങ്ങളോട് അടുപ്പം പ്രകടിപ്പിച്ചു, എന്നാൽ അവസാനം വഞ്ചിക്കുന്നവരാണ് തൻ്റെ യുഎസ്പി എന്നും ‘കൺവിൻസിങ്’ വേഷങ്ങളാണ് കൂടുതൽ ചെയ്യാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘ക്രിസ്ത്യൻ ബ്രദേഴ്സ്’, ‘കാര്യസ്ഥൻ’, ‘തുറുപ്പുഗുലാൻ’, ‘മഞ്ഞുപോലൊരു പെൺകുട്ടി’, ‘രാമലീല’ തുടങ്ങി നിരവധി ചിത്രങ്ങളിലെ സുരേഷ് കൃഷ്‌ണയുടെ കൺവിൻസിങ് സീനുകൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

ഈ ചർച്ചകൾക്കൊപ്പം സുരേഷ് കൃഷ്‌ണ ‘കൺവിൻസിങ്’ ഡയലോഗുകളെ ഓർമ്മിപ്പിക്കുന്ന പുതിയൊരു പോസ്റ്റും നടത്തി. ‘നിങ്ങൾ ലൈക്ക് അടിച്ചിരി, ഞാൻ ഇപ്പൊ വരാം’ എന്ന അടിക്കുറിപ്പോടെ തൻ്റെ ചിത്രമാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. പുതിയ ട്രെൻഡായി മാറിയിരിക്കുകയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.