...
Home News International 2025 ജനുവരി മുതൽ ബുർഖ നിരോധനം നടപ്പിലാക്കാൻ സ്വിറ്റ്സർലാൻഡ്

2025 ജനുവരി മുതൽ ബുർഖ നിരോധനം നടപ്പിലാക്കാൻ സ്വിറ്റ്സർലാൻഡ്

നിയമ ലംഘനം നടത്തുന്നവർക്ക് 1,000 സ്വിസ് ഫ്രാങ്ക് (ഏകദേശം $1,144) വരെ പിഴ ചുമത്തുമെന്നും ഫെഡറൽ കൗൺസിൽ അറിയിപ്പിൽ പറയുന്നു .

269

അടുത്തവർഷം ജനുവരി ഒന്നു മുതൽ ബുർഖ നിരോധനം നടപ്പാക്കാൻ ഒരുങ്ങുകയാണ് സ്വിറ്റ്‌സർലൻഡ്. സ്ത്രീകൾ മുഖം മറയ്‌ക്കുന്നതിനുള്ള നിരോധനം വിമാനങ്ങളിലോ നയതന്ത്ര, കോൺസുലാർ പരിസരങ്ങളിലോ ബാധകമല്ലെന്ന് സ്വിസ് സർക്കാർ ഇതിനോടകം വ്യക്തമാക്കി.

മാത്രമല്ല, , ആരാധനാലയങ്ങളിലും മറ്റ് പുണ്യസ്ഥലങ്ങളിലും മുഖം മറയ്‌ക്കുന്ന വസ്ത്രങ്ങൾ അനുവദിക്കും. നേരത്തെ 2021ൽ നടത്തിയ ഹിതപരിശോധനയെ തുടർന്നാണ് സ്വിറ്റ്സർലൻഡിൽ മുഖാവരണം നിരോധിക്കാനുള്ള നീക്കം പ്രാബല്യത്തിൽ വരുത്തുന്നത്.

നിയമ ലംഘനം നടത്തുന്നവർക്ക് 1,000 സ്വിസ് ഫ്രാങ്ക് (ഏകദേശം $1,144) വരെ പിഴ ചുമത്തുമെന്നും ഫെഡറൽ കൗൺസിൽ അറിയിപ്പിൽ പറയുന്നു . തുനീഷ്യ, ഓസ്ട്രിയ, ഡെൻമാർക്, ഫ്രാൻസ്, ബെൽജിയം, ഉൾപ്പെടെ 16 രാജ്യങ്ങൾ നേരത്തെ ബുർഖ നിരോധനം നടപ്പാക്കിയിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.