...
Home Technology എഐ വിവിധ പ്ലാറ്റ്ഫോമുകളിലേക്ക് വ്യാപിപ്പിക്കാൻ മെറ്റ; എഐയോട് സംസാരിക്കാൻ സംവിധാനം

എഐ വിവിധ പ്ലാറ്റ്ഫോമുകളിലേക്ക് വ്യാപിപ്പിക്കാൻ മെറ്റ; എഐയോട് സംസാരിക്കാൻ സംവിധാനം

നിലവില്‍ മെറ്റ എഐയുടെ സേവനം അമേരിക്കയില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. മെറ്റ എഐയുമായി സംസാരിക്കുന്നതിനായി വാട്‍‌സ്ആപ്പ് തുറന്നതിന് ശേഷം വലതു മൂലയിലുള്ള മെറ്റ എഐ ഐക്കണ്‍ തിരഞ്ഞെടുക്കുക

333

2023ലായിരുന്നു മെറ്റ കണക്ട് വ്യത്യസ്തമായ നിരവധി എഐ ഫീച്ചറുകള്‍ മെറ്റ പരിചയപ്പെടുത്തിയത്. മെറ്റ എഐ അവതരിപ്പിച്ചതോടെ കമ്പനി എഐ സാങ്കേതികവിദ്യയുടെ ലോകത്ത് ചുവടുറപ്പിക്കുന്നതിന്റെ സൂചനകളും നല്‍കി. തങ്ങളുടെ വിവിധ പ്ലാറ്റ്ഫോമുകളിലേക്ക് ഇത് വ്യാപിപ്പിക്കാനും ഒരുങ്ങുകയാണ് മെറ്റ ഇപ്പോള്‍, പ്രത്യേകിച്ചും വാട്‌സ്ആപ്പിലേക്ക്.

മറ്റൊരാളോട് സംഭാഷണത്തില്‍ ഏർപ്പെടുന്നതുപോലെ എഐയോട് സംസാരിക്കാനാകും എന്നതാണ് പ്രധാന ഫീച്ചറുകളിലൊന്ന്. ലാമ 2നെ അടിസ്ഥാനമാക്കിയുള്ള ബെസ്പോക്ക് മോഡലിലാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്.

സുഗുമമായ സംഭാഷണങ്ങളാണ് ഈ ഫീച്ചറിലൂടെ മെറ്റ വാഗ്ദാനം ചെയ്യുന്നത്. മെറ്റ എഐയുടെ മറ്റൊരു ആകർഷകമായ സവിശേഷത ഇമേജ് ജനറേഷന്‍ ടൂളാണ്. ടെക്സ്റ്റ് വഴി നല്‍കുന്ന നിർദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കും എഐ ചിത്രങ്ങള്‍ രൂപീകരിക്കുക. ‘@MetaAI /imagine’ എന്ന് ടൈപ്പ് ചെയ്തതിന് ശേഷം നിർദേശങ്ങള്‍ നല്‍കിയാല്‍ മതിയാകും.

നിലവില്‍ മെറ്റ എഐയുടെ സേവനം അമേരിക്കയില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. മെറ്റ എഐയുമായി സംസാരിക്കുന്നതിനായി വാട്‍‌സ്ആപ്പ് തുറന്നതിന് ശേഷം വലതു മൂലയിലുള്ള മെറ്റ എഐ ഐക്കണ്‍ തിരഞ്ഞെടുക്കുക. ഐക്കണില്‍ ടാപ് ചെയ്യുമ്പോള്‍ തന്നെ മെറ്റ എഐ ഇന്‍ബോക്സിലേക്കുള്ള ആക്സസ് ലഭിക്കും. ഇവിടെ ചോദ്യങ്ങള്‍ ചോദിക്കാനും ഇമേജ് ജനറേഷന്‍ നിർദേശങ്ങളും നല്‍കും.

മെറ്റ എഐക്ക് പുറമെ ഇരുപത്തിയെട്ടോളം എഐ അസിസ്റ്റന്റ് ടൂളുകളും മെറ്റ അവതരിപ്പിച്ചിട്ടുണ്ട്. വാട്‌സ്ആപ്പ്, മെസഞ്ചർ, ഇന്‍സ്റ്റഗ്രാം, ഫേസ്‍‌ബുക്ക് സ്റ്റോറീസ് എന്നിവയ്ക്കായി എഐ സ്റ്റിക്കറുകളും ലഭ്യമാകും. സ്റ്റിക്കറുകള്‍ ഉണ്ടാക്കുന്നതിനും ടെക്സ്റ്റ് വഴിയുള്ള നിർദേശങ്ങള്‍ മതിയാകും. സ്നാപ്‌ചാറ്റിലെ ബിറ്റ്‍മോജി സ്റ്റിക്കറുകള്‍ക്ക് സമാനമായിരിക്കും ഇത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.