...
Home Business ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ ചിത്രമുള്ള ടീ ഷർട്ടുകൾ വിൽപനയ്ക്ക്; മീഷോയും ഫ്ലിപ്കാർട്ടും വിവാദത്തിൽ

ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ ചിത്രമുള്ള ടീ ഷർട്ടുകൾ വിൽപനയ്ക്ക്; മീഷോയും ഫ്ലിപ്കാർട്ടും വിവാദത്തിൽ

ഏത് പ്രായത്തിലുള്ളവർക്കും ഉപയോഗിക്കാവുന്ന ഈ ടി-ഷര്‍ട്ടുകള്‍ കുട്ടികളുടെ ഉള്ളില്‍ ഗുണ്ടാനേതാക്കളോടുള്ള പ്രിയം കൂട്ടുമെന്നുള്ള ആശങ്കയും ഉയര്‍ന്നു വരുന്നുണ്ട്.

221

രാജ്യത്തെ കുപ്രസിദ്ധ അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ ചിത്രമുള്ള ടീ ഷർട്ടുകൾ വില്പനയ്ക്കായി പുറത്തിറക്കിയ ജനപ്രിയ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളായ മീഷോയും ഫ്ലിപ്കാർട്ടും വിവാദത്തിൽ. ഏത് പ്രായത്തിലുള്ളവർക്കും ഉപയോഗിക്കാവുന്ന ഈ ടി-ഷര്‍ട്ടുകള്‍ കുട്ടികളുടെ ഉള്ളില്‍ ഗുണ്ടാനേതാക്കളോടുള്ള പ്രിയം കൂട്ടുമെന്നുള്ള ആശങ്കയും ഉയര്‍ന്നു വരുന്നുണ്ട്.

‘ഗ്യാങ്‌സ്റ്റർ’, ‘ഹീറോ’ എന്നിങ്ങിനെ എഴുത്തുകളുള്ള ഈ ടീ ഷർട്ടുകൾ വളരെ കുറഞ്ഞ വിലയിൽ ലഭ്യമാണ്. ഇതുപോലെയുള്ള പ്രവൃത്തികൾ ഗുണ്ടാസംഘങ്ങളെ മഹത്വപ്പെടുത്തുകയും സമൂഹത്തിൽ ഈ വ്യക്തികൾക്ക് ആരാധകവൃന്ദം സൃഷ്ടിക്കുകയും ചെയ്യുന്നവെന്നാണ് ആരോപണം. സിനിമാ നിര്‍മ്മാതാവും സ്വതന്ത്ര പത്രപ്രവര്‍ത്തകനുമായ അലിഷാന്‍ ജാഫ്രിയാണ് ഈ വിഷയം ആദ്യമായി സോഷ്യൽ മീഡിയയിൽ ഉന്നയിച്ചത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.