...
Home News ടി20 വനിതാ ലോകകപ്പ്; ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍

ടി20 വനിതാ ലോകകപ്പ്; ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍

ഏകദിന ലോകകപ്പിന്റെ ആതിഥേയ രാജ്യം ഇന്ത്യയാണെങ്കിലും പാകിസ്താന്റെ മല്‍സരങ്ങള്‍ കൊളംബോയിലാണ് നടക്കുക.

152

അടുത്ത വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഷെഡ്യൂള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിച്ചു. ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിട്ടുള്ളത് .

ജൂണ്‍ 14 ന് പാകിസ്താനെതിരായ ആദ്യ മല്‍സരത്തോടെ ഇന്ത്യയുടെ ലോകകപ്പ് പോരാട്ടം ആരംഭിക്കും. ഗ്രൂപ്പ് ഒന്നിലാണ് ഇന്ത്യയും പാകിസ്താനും ഉള്‍പ്പെട്ടത്. ശക്തരായ ഓസ്ട്രേലിയും ദക്ഷിണാഫ്രിക്കയും ഈ ഗ്രൂപ്പിലാണ് ഉള്ളത് . യോഗ്യതാ മത്സരങ്ങളിലൂടെ എത്തുന്ന മറ്റ് രണ്ട് രാജ്യങ്ങളും ഈ ഗ്രൂപ്പില്‍ പോരിനിറങ്ങും.

2025 ഒക്ടോബര്‍ 5 (ഞായറാഴ്ച) കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഈ മല്‍സരം. ഏകദിന ലോകകപ്പിന്റെ ആതിഥേയ രാജ്യം ഇന്ത്യയാണെങ്കിലും പാകിസ്താന്റെ മല്‍സരങ്ങള്‍ കൊളംബോയിലാണ് നടക്കുക. ഇന്ത്യയും പാകിസ്താനും ജൂണ്‍ 14 ഞായറാഴ്ച എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 7 മണിക്ക് ഏറ്റുമുട്ടും.

ജൂണ്‍ 17ന് രണ്ടാം മല്‍സരത്തില്‍ യോഗ്യത നേടുന്ന പുതിയ രാജ്യവുമായി ഇന്ത്യന്‍ ടീം മല്‍സരിക്കും.ജൂണ്‍ 21 ന് ദക്ഷിണാഫ്രിക്കയെയും ജൂണ്‍ 25 ന് യോഗ്യതാ മത്സരം വിജയിച്ച മറ്റൊരു ടീമിനെയും നേരിടും. ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം ജൂണ്‍ 28 ന് ലോര്‍ഡ്സില്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.