സ്വർണ്ണ നാണയവും കറവപ്പശുക്കളും നൽകാൻ 1,000 കോടി രൂപ അനുവദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്

പൊതുജനങ്ങളുടെ ചികിത്സാ ചെലവ് പരമാവധി കുറക്കാനുമാണ് 'തായ് മാമൻ തങ്ക മോതിരം തിട്ടം' നടപ്പിലാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി

ഈ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നൽകിയ പ്രധാന വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ഗുണഭോക്താക്കൾക്ക് സ്വർണ്ണ നാണയം, മോതിരം, കറവപ്പശുക്കൾ എന്നിവ സമ്മാനമായി നൽകാൻ 1,000 കോടി രൂപ അനുവദിച്ച് ടിവികെ സർക്കാർ. മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ ഈ സുപ്രധാന പ്രഖ്യാപനം ബുധനാഴ്‌ചയാണ് പുറത്തുവന്നത്.

കന്നി ബജറ്റിൽ വൻ പ്രഖ്യാപനങ്ങൾ

ടിവികെ സർക്കാരിൻ്റെ കന്നി ബജറ്റ് അവതരിപ്പിച്ചു കൊണ്ടു ധനമന്ത്രി എൻ. മേരി വിൽസൺ ആണ് പദ്ധതികളുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. തമിഴ്‌നാട്ടിലെ എല്ലാ സ്ത്രീകളെയും സ്വന്തം കുടുംബത്തിലെ അംഗമായി കണ്ട് എപ്പോഴും പിന്തുണക്കുന്നയാളാണ് മുഖ്യമന്ത്രിയെന്ന് മന്ത്രി പറഞ്ഞു.

ബജറ്റിലെ പ്രധാന പദ്ധതികൾ:

അണ്ണാൻ സീർ (ജ്യേഷ്ഠൻ്റെ സമ്മാനം): വിവാഹ ദിനത്തിൽ തമിഴ്‌നാട്ടിലെ സ്ത്രീകൾക്ക് ജ്യേഷ്ഠൻ്റെ സമ്മാനമായി എട്ട് ഗ്രാം സ്വർണ്ണ നാണയവും പട്ടുസാരിയും നൽകും. ഈ പദ്ധതിക്കായി പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റിൽ 812 കോടി രൂപ വകയിരുത്തി.

തായ് മാമൻ തങ്ക മോതിരം തിട്ടം: സർക്കാർ ആശുപത്രികളിൽ പ്രസവിക്കുന്ന നവജാതശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുന്ന പദ്ധതിയാണിത്. മാതൃ- ശിശു ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടുള്ള ഈ പദ്ധതിക്കായി 560 കോടി രൂപയാണ് മാറ്റി വെച്ചിരിക്കുന്നത്.

ആരോഗ്യ രംഗത്തെ നേട്ടങ്ങൾ

ദേശീയ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം സർവേ പ്രകാരം തമിഴ്‌നാട്ടിലെ ശിശുമരണ നിരക്ക് 1,000 ജനനങ്ങളിൽ 11 മാത്രമാണെന്നും, ഇത് രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കുകളിൽ ഒന്നാണെന്നും മന്ത്രി വ്യക്തമാക്കി. സർക്കാരിൻ്റെ തുടർച്ചയായ പൊതുജനാരോഗ്യ പദ്ധതികളാണ് ഈ നേട്ടത്തിന് കാരണം.

സംസ്ഥാനത്തെ 99.9 ശതമാനം പ്രസവങ്ങളും ആശുപത്രികളിലാണ് നടക്കുന്നത്. ഇതിൽ 53 ശതമാനത്തിലധികവും സർക്കാർ ആശുപത്രികളിലാണ്. സർക്കാർ ആശുപത്രികളിലെ പ്രസവങ്ങൾ കൂടുതൽ വർദ്ധിപ്പിക്കാനും, പൊതുജനങ്ങളുടെ ചികിത്സാ ചെലവ് പരമാവധി കുറക്കാനുമാണ് ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ നടപ്പിലാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

പ്രതിഷേധങ്ങളില്‍ നിയമ നിര്‍വ്വഹണ ഏജൻസികൾ സംയമനം പാലിക്കണം: സുപ്രീം കോടതി

ന്യൂഡൽഹി: പ്രതിഷേധങ്ങളിൽ നിയമനിര്‍വ്വഹണ ഏജൻസികൾ സംയമനം പാലിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് സുപ്രീം കോടതി. ചില "വഴിതെറ്റിയ ഘടകങ്ങൾ" കല്ലെറിഞ്ഞാൽ പോലും യുവാക്കളെ സമാധാനിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് കോടതി...

Keep exploring...

വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസ്: സിബിഐ കുറ്റപത്രം; സ്വപ്ന സുരേഷ് ഉൾപ്പെടെ ആറുപേർ പ്രതികൾ

വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ് ഉൾപ്പെടെ ആറു പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. ആദ്യ കുറ്റപത്രത്തിൽ മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ പേര്...

യുകെയിൽ ആരോഗ്യ ജാഗ്രത; വിദേശയാത്രക്കാർക്കിടയിൽ പുതിയ രോഗഭീതി

മെക്സിക്കോ സന്ദർശിക്കുന്നതോ അവിടെ നിന്ന് മടങ്ങിയെത്തുന്നതോ ആയ വിനോദസഞ്ചാരികൾക്കിടയിൽ സൈക്ലോസ്‌പോറിയാസിസ് എന്ന പകർച്ചവ്യാധിയുടെ കേസുകൾ വർധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് യുകെ ആരോഗ്യ അധികൃതർ മുന്നറിയിപ്പ് നൽകി. കടുത്ത വയറിളക്കത്തിനും ദഹനസംബന്ധമായ ഗുരുതര പ്രശ്നങ്ങൾക്കും...

Related Articles

പ്രതിഷേധങ്ങളില്‍ നിയമ നിര്‍വ്വഹണ ഏജൻസികൾ സംയമനം പാലിക്കണം: സുപ്രീം കോടതി

ന്യൂഡൽഹി: പ്രതിഷേധങ്ങളിൽ നിയമനിര്‍വ്വഹണ ഏജൻസികൾ സംയമനം പാലിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് സുപ്രീം കോടതി. ചില "വഴിതെറ്റിയ ഘടകങ്ങൾ" കല്ലെറിഞ്ഞാൽ...

ഡീലിമിറ്റേഷൻ ബിൽ: പാർലമെന്റിൻ്റെ പ്രത്യേക സമ്മേളനം ഓഗസ്റ്റ് 16 മുതൽ 18 വരെ?

ദേശീയ തലസ്ഥാനത്ത് രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി കേന്ദ്ര സർക്കാർ. ഡീലിമിറ്റേഷൻ (മണ്ഡല പുനർനിർണ്ണയം) ബില്ലുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 15ന്...

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തും: തമിഴ്‌നാട് ബജറ്റില്‍ പ്രഖ്യാപനം; സുരക്ഷാ സമിതി നിയമനങ്ങളും വിവാദത്തില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. സംസ്ഥാന ബജറ്റ് അവതരണത്തിനിടെയാണ് സുപ്രധാന പ്രഖ്യാപനമുണ്ടായത്. കാവേരി നദീജല തര്‍ക്കത്തിലും...

‘സമ്മർദ്ദ ഗ്രൂപ്പായി തുടരും’; കോക്ക്റോച്ച് ജനതാ പാർട്ടി വിപുലീകരിക്കുമെന്ന് അഭിജിത്ത് ദീപ്കെ

ജാർഖണ്ഡിലെ വിദ്യാർത്ഥികൾക്കൊപ്പം സമരത്തിൽ ഒപ്പം ചേരുമെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്ത് ദീപ്കെ. ജനങ്ങൾക്ക് തങ്ങളിൽ...

വലിച്ചിഴക്കപ്പെട്ട കരുണാനിധി; ദ്രാവിഡ രാഷ്ട്രീയത്തിലെ നാടകീയ അറസ്റ്റുകൾക്ക് പിന്നിലെ പകയുടെ ചരിത്രം

| വാമിക ദ്രാവിഡ രാഷ്ട്രീയത്തിൽ സിനിമയ്‌ക്കെന്നപോലെ രാഷ്ട്രീയ നേതാക്കളുടെ അറസ്റ്റുകൾക്കും സിനിമയുടേതുപോലെയുള്ള നാടകീയതകളുണ്ട്. തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശത്തിന്റെ പേരിൽ ഡി.എം.കെ...

യെമൻ തീരത്ത് ഇന്ത്യൻ പതാകയുള്ള കപ്പലിന് നേരെ ആക്രമണം; 13 ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തി

യെമൻ തീരത്ത് ചെങ്കടലിൽ ഇന്ത്യൻ പതാകയുള്ള വ്യാപാര കപ്പലിന് നേരെ ആക്രമണം. ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ കപ്പൽ മുങ്ങിയെങ്കിലും,...

ഫോണിൽ മുഴങ്ങുന്ന ആ ‘സൈറൺ’ അവഗണിക്കല്ലേ; ജീവൻ രക്ഷിക്കാൻ പുത്തൻ കരുത്തുമായി ‘സാചേത്’ മുന്നറിയിപ്പ് സംവിധാനം

കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയ്ക്കിടയിൽ പലരുടെയും മൊബൈൽ ഫോണുകളിൽ വലിയ ശബ്ദത്തിലുള്ള സൈറണും പ്രത്യേക അറിയിപ്പുകളും...

ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി; കത്വയിൽ പാകിസ്ഥാൻ ഡ്രോൺ ദൃശ്യമായി, പൂഞ്ചിൽ വ്യാപക തിരച്ചിൽ

ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിക്ക് മുകളിലൂടെ പാകിസ്ഥാൻ ഡ്രോൺ പറന്നതായി കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ സേന...