ലോട്ടറിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ് നിര്‍മിച്ച് തട്ടിപ്പ്; തമിഴ്‌നാട് സ്വദേശി പിടിയില്‍

സര്‍ക്കാര്‍ മുദ്രകളും വിലാസവും ദുരുപയോഗം ചെയ്‌താണ് ഇയാള്‍ വ്യാജ വെബ്സൈറ്റുകള്‍ നിര്‍മിച്ചത്

ഓണ്‍ലൈന്‍ കേരള ലോട്ടറി തട്ടിപ്പ് നടത്തിയ കേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. തഞ്ചാവൂര്‍ സ്വദേശി ദിനേശ് (25) ആണ് അറസ്റ്റിലായത്. വ്യാജ വെബ്സൈറ്റുകള്‍ ഉണ്ടാക്കിയാണ് ഇയാള്‍ ലോട്ടറി തട്ടിപ്പ് നടത്തിയത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. സര്‍ക്കാര്‍ മുദ്രകളും വിലാസവും ദുരുപയോഗം ചെയ്‌താണ് ഇയാള്‍ വ്യാജ വെബ്സൈറ്റുകള്‍ നിര്‍മിച്ചത്.

keralalotteryonlinebuy.com, keralalotteryonlinepurchase.com, keralalotteryonlinebooking.com എന്നിങ്ങനെയുള്ള വ്യാജ വെബ്‌സൈറ്റുകളാണ് ദിനേശ് നിര്‍മിച്ചത്. ഇത് വഴിയായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. വാട്‌സ് ആപ്പ് വഴി ക്യൂആര്‍ കോഡും യുപിഐ ഐഡിയും നല്‍കി പണം വാങ്ങുകയും പാര്‍സലായി ടിക്കറ്റ് അയക്കാമെന്ന് വാഗ്‌ദാനം നൽകുന്നതുമായിരുന്നു ഇയാളുടെ രീതി.

ലോട്ടറി വകുപ്പ് നല്‍കിയ പരാതിയില്‍ ഡൊമൈന്‍ വിവരങ്ങളും യുപിഐ ഇടപാടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംഭവത്തിന് പിന്നാലെ കേരള ഭാഗ്യക്കുറി ഓണ്‍ലൈനായി വില്‍ക്കുന്നില്ലെന്ന് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഈജിപ്തിലെ പിരമിഡുകളേക്കാൾ പഴക്കമുള്ളതോ? ഇന്തോനേഷ്യയിലെ ഗുണുങ് പഡാങ് സൃഷ്ടിച്ച ശാസ്ത്രീയ വിവാദം

ലോകത്തിലെ ഏറ്റവും പുരാതനമായ പിരമിഡുകളെക്കുറിച്ച് പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ഈജിപ്തിലെ ഗിസ പിരമിഡുകളാണ്. ക്രിസ്തുവിന് മുമ്പ് ഏകദേശം 2630-ഓടെ നിർമ്മിക്കപ്പെട്ട ഇവ മനുഷ്യ സിവിലൈസേഷന്റെ...

Keep exploring...

ഭൂഗർഭ ഡ്രോൺ താവളങ്ങൾ പുറത്തുവിട്ട് ഇറാൻ

അമേരിക്കയ്ക്കും സഖ്യരാജ്യങ്ങൾക്കുമുള്ള ശക്തമായ സന്ദേശമായി രഹസ്യ ഭൂഗർഭ ഡ്രോൺ താവളങ്ങളുടെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്‌ത വീഡിയോയിൽ ദീർഘദൂര ആക്രമണങ്ങൾക്ക് ശേഷിയുള്ളതായി വിശേഷിപ്പിക്കപ്പെടുന്ന അരാഷ് (Arash) ചാവേർ...

മുഖ്യമന്ത്രിക്കെതിരെ മഹിളാ കോണ്‍ഗ്രസ് പ്രമേയം; ‘അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണം’

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണമെന്നും, പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്നും...

Related Articles

അമേരിക്കൻ ‘ബുദ്ധി’ ചോർത്തി ചൈനീസ് സൈന്യം; യുഎസ് എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ വികസിപ്പിച്ചതായി റിപ്പോർട്ട്

അമേരിക്കൻ കമ്പനികളായ ഓപ്പൺ എഐ , ആന്ത്രോപിക്ക് എന്നിവ വികസിപ്പിച്ചെടുത്ത അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾ...

ശരദ് പവാർ ഇതുവരെ ബിജെപിയിൽ ചേരാത്തത് എന്തുകൊണ്ട്?

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായ ശരദ് പവാറും അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് ചന്ദ്ര പവാർ) അഥവാ...

കോമൺവെൽത്ത് ഗെയിംസ്; ജെയ്‌സ്മിൻ ലംബോറിയക്കും പ്രീതി പവാറിനും സ്വർണം

ഗ്ലാസ്‌ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം. വനിതകളുടെ ബോക്സിങ് ഫൈനൽ പോരാട്ടങ്ങളിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച...

109 മില്യൺ യുഎസ് ഡോളർ വിലവരുന്ന എഫ്-35ബി വിമാനം തകർന്നു വീണു

കാലിഫോർണിയയിൽ വളരെ നൂതനവും ശക്തവുമായ ഒരു യുഎസ് എഫ്-35B സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് ഒരുവെള്ളിയാഴ്‌ച വലിയ അപകടത്തിൽപ്പെട്ടു. സാൻ...

കോഴിക്കോട് ശക്തമായ മഴ; KSEBയുടെ വൈദ്യുതി സുരക്ഷാ ജാഗ്രതാ നിർദേശം

കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി സംബന്ധമായ തകരാറുകളോ അപകടസാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉടൻതന്നെ കെ.എസ്.ഇ.ബി.എയെ...

കേരളത്തിൽ മഴക്കെടുതിയിൽ അഞ്ച് മരണം; ഒമ്പത് ജില്ലകളിൽ റെഡ് അലേർട്ട്

കനത്ത മഴ തുടരുന്നു. കേരളത്തിൽ വിവിധയിടങ്ങളിലുണ്ടായ മഴക്കെടുതികളിൽ അഞ്ച് ജീവനുകളാണ് ഇന്ന് നഷ്ടമായത്. പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ വീട് ഇടിഞ്ഞ്...

പേപ്പർ ചോർച്ച തടയൽ നിയമത്തിന് രാഷ്ട്രപതി അംഗീകാരം നൽകി; 10 വർഷം തടവും 10 കോടി രൂപ പിഴയും ശിക്ഷ

പേപ്പർ ചോർച്ച മാഫിയക്ക് എതിരായ രാജ്യത്തിൻ്റെ തുടർച്ചയായ പ്രചാരണത്തിൽ വലിയൊരു വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. പൊതുപരീക്ഷാ (അന്യായ മാർഗ്ഗങ്ങൾ തടയൽ)...

യുഎസിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരുടെ നാടുകടത്തൽ; വിദേശകാര്യ മന്ത്രാലയത്തിൻ്റെ പുതിയ കണക്കുകൾ

അമേരിക്കയിൽ അനധികൃതമായി താമസിച്ചിരുന്ന ഇന്ത്യൻ പൗരന്മാരെ യുഎസ് ഭരണകൂടം തുടർച്ചയായി നാടുകടത്തി കൊണ്ടിരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം. യുഎസ് പ്രസിഡന്റ്...