...
Home News National ‘ചുവപ്പിക്കാൻ തമിഴ്‌നാട്’; ചെന്നൈയിൽ കാൾ മാക്‌സിൻ്റെ പ്രതിമ സ്ഥാപിച്ചു

‘ചുവപ്പിക്കാൻ തമിഴ്‌നാട്’; ചെന്നൈയിൽ കാൾ മാക്‌സിൻ്റെ പ്രതിമ സ്ഥാപിച്ചു

കാൾ മാക്‌സിൻ്റെ പ്രതിമ സ്ഥാപിക്കുമെന്ന് എംകെ സ്റ്റാലിൻ മുമ്പേ പറഞ്ഞതായിരുന്നു

271

വീണ്ടും ചുവപ്പിനെ ഊട്ടി ഉറപ്പിച്ച് മുന്നോട്ട് പോവുകയാണ് തമിഴ്‌നാട്. ചെന്നൈയിൽ കാൾ മാക്‌സിൻ്റെ പ്രതിമ സ്ഥാപിച്ചിരിക്കുകയാണ് തമിഴ്‌നാട് ​ഗവൺമെൻ്റ്. കൊനമാറ പബ്ലിക് ലൈബ്രറിയിലാണ് കാൾ മാക്‌സിൻ്റെ പ്രതിമ സ്ഥാപിച്ചത്. ഇതിൻ്റെ ഫോട്ടോയും കുറിപ്പും തമിഴ്‌നാട് മുഖ്യമന്ത്രി സമൂഹ മാധ്യത്തിൽ പങ്ക് വച്ചു.

‘Installing Marx. Uninstalling inequality. Chennai reaffirms red’ എന്നാണ് എംകെ സ്റ്റാലിൻ സമൂഹ മാധ്യമത്തിൽ കുറിച്ചത്. പുരോഗമന ആശയങ്ങളിൽ നിന്നാണ് നമ്മൾ ശക്തി പ്രാപിക്കുന്നതെന്നും അവ എവിടെ നിന്ന് വന്നാലും ആധിപത്യ ശക്തികൾ വിജയിക്കാൻ ശ്രമിക്കുമ്പോൾ, നമ്മൾ അവയെ ചെറുക്കുന്നുവെന്നും ഇതാണ് ദ്രാവിഡ മാതൃകയുടെ സത്തയെന്നും അദ്ദേഹം സമൂഹ മാധ്യത്തിൽ കുറിച്ചു.

കാൾ മാക്‌സിൻ്റെ പ്രതിമ സ്ഥാപിക്കുമെന്ന് എംകെ സ്റ്റാലിൻ മുമ്പേ പറഞ്ഞതായിരുന്നു. തൊഴിലാളി പ്രസ്ഥാനത്തിൻ്റെ കേന്ദ്രമായ ചെന്നൈ നിരവധി ഐതിഹാസിക പോരാട്ടങ്ങളാലും ശ്രദ്ധേയമായിരുന്നു.

ഇൻസ്റ്റ​ഗ്രാം പോസ്റ്റിൻ്റെ പൂർണരൂപം:

Installing Marx. Uninstalling inequality. Chennai reaffirms red. The commanding statue of #KarlMarx now stands at the Connemara Public Library, Chennai. We draw strength from progressive ideas, no matter where they come from. When forces of domination attempt to prevail, we resist them. This is the essence of our #DravidianModel.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.