തന്ത്രിയുടെ അറസ്റ്റ്: വ്യക്തമാകുന്നത് സംസ്ഥാന സർക്കാരിന്റെ നിലപാട്

ദേവസ്വം സംവിധാനങ്ങളെയും ആചാരപരമായ സ്ഥാനങ്ങളെയും സംശയനിഴലിലാക്കിയ ഈ കേസിൽ, ഉന്നത പദവിയിലുള്ള ഒരാളുടെ അറസ്റ്റ് സർക്കാർ “സീറോ ടോളറൻസ്” സമീപനം സ്വീകരിച്ചിരിക്കുന്നുവെന്ന വിലയിരുത്തലിനാണ് ഇടയാക്കുന്നത്.

| വേദനായകി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് ഒരു നിയമനടപടി മാത്രമല്ല, മറിച്ച് സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിന്റെ വ്യക്തമായ പ്രതിഫലനവുമാണ്. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിൽ ആരും നിയമത്തിന് മുകളിലല്ലെന്ന സന്ദേശമാണ് ഈ അറസ്റ്റ് നൽകുന്നത്. മതപദവിയോ സാമൂഹിക സ്വാധീനമോ അന്വേഷണത്തെ ബാധിക്കില്ലെന്നത് സർക്കാർ ഈ നടപടിയിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.

പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നതെന്നും, അന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടലുകളില്ലെന്നും ഡിജിപിയും സർക്കാർ പ്രതിനിധികളും ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. തന്ത്രിയുടെ അറസ്റ്റ് ആ വാക്കുകൾ പ്രയോഗികമാണെന്നതിന്റെ തെളിവായി മാറുന്നു. ലഭ്യമായ തെളിവുകളും മൊഴികളും അടിസ്ഥാനമാക്കിയുള്ള നടപടിയാണിതെന്നും, ആരെയും സംരക്ഷിക്കുകയോ ലക്ഷ്യമിടുകയോ ചെയ്തിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.

വിശ്വാസകേന്ദ്രമായ ശബരിമലയിൽ നടന്നതായി ആരോപിക്കപ്പെടുന്ന സ്വർണ്ണക്കൊള്ള, സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ദേവസ്വം സംവിധാനങ്ങളെയും ആചാരപരമായ സ്ഥാനങ്ങളെയും സംശയനിഴലിലാക്കിയ ഈ കേസിൽ, ഉന്നത പദവിയിലുള്ള ഒരാളുടെ അറസ്റ്റ് സർക്കാർ “സീറോ ടോളറൻസ്” സമീപനം സ്വീകരിച്ചിരിക്കുന്നുവെന്ന വിലയിരുത്തലിനാണ് ഇടയാക്കുന്നത്.

അതേസമയം, കേസിനെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമങ്ങളും സമാന്തരമായി നടക്കുന്നുണ്ട്. ഭരണപക്ഷത്തിനെതിരെയും പ്രതിപക്ഷത്തിനെതിരെയും ആരോപണങ്ങൾ ഉയരുമ്പോഴും, സർക്കാർ ആവർത്തിച്ച് പറയുന്നത് അന്വേഷണം സ്വതന്ത്രമായി മുന്നോട്ടുപോകുമെന്നതും, കുറ്റവാളി ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നതുമാണ്. എൽഡിഎഫ് നേതൃത്വവും സർക്കാരും ഇതേ നിലപാട് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

തന്ത്രിയുടെ അറസ്റ്റ് ഒരാളുടെ വ്യക്തിഗത ഉത്തരവാദിത്വത്തിലേക്ക് മാത്രം ചുരുങ്ങുന്നില്ല. അത് ഒരു ഭരണസംവിധാനത്തിന്റെ സമീപനത്തെ കൂടി നിർവചിക്കുന്ന നടപടിയാണ്. വിശ്വാസത്തിന്റെ പേരിൽ ഉണ്ടാകുന്ന അനീതികൾക്ക് മൗനം പാലിക്കില്ലെന്നും, നിയമം എല്ലാവർക്കും ഒരുപോലെയാണെന്നുമുള്ള സർക്കാർ നിലപാട് ഈ സംഭവത്തിലൂടെ കൂടുതൽ വ്യക്തമാകുന്നു. അന്വേഷണത്തിന്റെ അന്തിമഫലം എന്തായാലും, നിയമത്തിന്റെ വഴിയിലൂടെയാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെന്ന ഉറപ്പ് തന്നെയാണ് ഇപ്പോൾ പൊതുസമൂഹത്തിന് ലഭിക്കുന്നത്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...